Posts

Showing posts from March, 2019
ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ   ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ  ശാന്തി മന്ത്രത്തോടുകൂടിയാണ് ഉപനിഷത്തുകള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും. ഈശ്വവാസ്യോപനിഷത്തിന്റെ തുടക്കവും ഒടുക്കവുമുള്ള ശാന്തിമന്ത്രമാണ് ഇത്. അത് പൂര്‍ണ്ണം ഇത് പൂര്‍ണ്ണം. പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം ഉണ്ടാകുന്നു. പൂര്‍ണ്ണത്തില്‍നിന്നും പൂര്‍ണ്ണത്തെ എടുത്താല്‍ പൂര്‍ണ്ണം അവശേഷിക്കുന്നു. എല്ലാറ്റിനും കാരണമായ ബ്രഹ്മവും കാര്യമായ ഈ പ്രപഞ്ചവും പൂര്‍ണ്ണമാണ്. ബ്രഹ്മമാകുന്ന പൂര്‍ണ്ണത്തില്‍നിന്നാണ് പ്രപഞ്ചമാകുന്ന പൂര്‍ണ്ണം ഉണ്ടായത്. ഈ പ്രപഞ്ച പൂര്‍ണതയെ എടുത്താലും പൂര്‍ണ്ണ ബ്രഹ്മം തന്നെ അവശേഷിക്കും.  അങ്ങിനെ മാള മുകുന്ദകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയിറങ്ങി.. കഴിഞ്ഞ ഏഴു ദിവസം ആയി ഉള്ളിൽ നിറഞ്ഞു നിന്ന പെടപെടപ്പും തീർന്നു.എന്തു സംഭവിച്ചാലും ആറാട്ടിന് കൊണ്ടുപോകാം എന്നു വാക്ക് തന്നെയാൾ ചുമയും പനിയുമായി വിശ്രമിച്ചു.ഓരോ ദിവസവും വിശേഷങ്ങൾ ചിത്രങ്ങളും വീഡിയോയും ആയി കാണാനായി  എങ്കിലും സമാരാധന ഒരു നഷ്ടമായി ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. കുട...