ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.
വളരെകാലമായി ഗൗഡ സരസ്വാത ഭ്രമിൻസ് പിന്തുടരുന്ന ഒരു ഭഗവത് സമർപ്പണ രീതിയാണ് സമാരാധന. ഉത്സവനാളുകളിൽ ഉച്ച സമയത്തു ഭഗവാന് നേദ്യമായി സമർപ്പിക്കുന്ന ഭക്ഷണം വെറും നിലത്തോ മണ്ണിലോ ഇരുന്ന് എത്ര തന്നെ ആളുകൾ ഉണ്ടെങ്കിലും അവരെല്ലാം തന്നെ ഒരുമിച്ചിരുന്ന് ഒരേ സമയം നേദ്യം കഴിക്കുന്ന് രീതിയാണിത്.ഈശ്വരന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന വിശ്വാസം ഉറപ്പിക്കുന്ന ചടങ്ങ് ആണിത്.ആറാട്ടുദിവസങ്ങളിൽ 5 മണി എങ്കിലും ആവാതെ സമാരാധന തുടങ്ങാറില്ല.വിശേഷാൽ പൂജകൾ കഴിഞ്ഞു നേദ്യം ആദ്യം വിശിഷ്ട ഭ്രമിൻസ് നു വിളമ്പും ,അതുകഴിഞ്ഞു എല്ലാവർക്കും ഒരുമിച്ച്.അമ്പലത്തിന്റെ ചുറ്റും റോഡിലും വരെ നിരനിരയായി കൊച്ചു കുട്ടികൾ വരെ ക്ഷമാപൂർവം കാത്തിരിക്കുന്ന കാഴ്ച്ച കാണേണ്ടത് തന്നെ.എല്ലാവർക്കും ഇല കൊടുത്തു കഴിഞ്ഞാൽ ആദ്യം കേളയാ ഫേടി(കാ നുറുക്കി വറുത്തത്),അല്ലെ(തേങ്ങ ചേർത്ത ഇഞ്ചിക്കറി), എടുഗെയ്(അച്ചാർ),പിന്നെ ഗെസ്സി(തേങ്ങ വരുത്തരച്ചകറി),പിന്നെ എൽചികേറി(എരിശ്ശേരി),ചെറുപയർ ,ഉലുവ മുളപ്പിച്ച തോരൻ,(സുക്കെ)അവസാനം പച്ചരി ചോറ്(സീത്),ഇതെല്ലാം വിളമ്പി കഴിഞ്ഞു തോയ്വിളമ്പിയാൽ ഉണ്ണാനുള്ള മണി മുഴങ്ങും.അതുവരെ ആരും ഒന്നും കഴിക്കുകയില്ല.മണിയടി കേട്ടാൽ എല്ലാവരും ഒന്നിച്ചു ഊണ് തുടങ്ങും.വെള്ളവും ചോറും കറി കളും നമ്മൾ ഇരിക്കുന്നത് എവിടെയോ അവിടെ വീണ്ടും വീണ്ടും കൊണ്ടുവരും.രസവും മോരും ആയി ചോറുവന്നാൽ ഒരുമാതിരി തീർന്നു.പിന്നെ പാൽപ്പായസവും ലഡ്ഡുവും ഉണ്ടാവും.കടലമാവ് കൊണ്ട് ഉണ്ടാക്കുന്ന *ബസൻ ഉണ്ടോ*നല്ല ടേസ്റ്റ് ആണ്.എല്ലാം വിളമ്പി തീരുമ്പോൾ വീണ്ടും മണി മുഴങ്ങും ,അതുവരെ ആരും എഴുന്നേറ്റു പോവാൻ പാടില്ല.മണിശബ്ദം കേട്ടാൽ പിന്നെ ഉണ്ണാനും പാടില്ല.പിന്നെ എല്ലാവരും ഒന്നിച്ചു എഴുന്നേറ്റ് കൈകഴുകും. ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂർ നേരം എങ്കിലും നിലത്തു കാലുമടക്കി ഇരിക്കണം.എന്നാലും ഞങ്ങൾ എല്ലാവരും സന്തോഷപൂർവം സമാരാധന യിൽ പങ്കുചേരാൻ അമ്പലങ്ങളിൽ എത്തും.
Comments
Post a Comment