വിവാഹ വാർഷികം

‘‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ’’

*ഗായത്രി*എല്ലാ മന്ത്രങ്ങളുടെയും മാതാവാണ്. ഗായത്രി മന്ത്രം ജപിക്കാതെ ഒരു പൂജയും പൂര്ണമാകുകയില്ല.ഇന്ന് മണ്ണഞ്ചേരി ഗായത്രിയുടെ പുതിയ ബയിൽഡിങ്ന്റെ നവഗ്രഹശാന്തിയും വാസ്തുബലി ഹോമവും ആയിരുന്നു. കെട്ടിടം നിർമ്മിച്ച ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവജാലങ്ങൾക്കും സസ്യലതാദികൾക്കും വാസ്തുപുരുഷനും ഈ കെട്ടിടം നിർമ്മിച്ചപ്പോൾ ഉണ്ടായ എല്ലാ ബുദ്ധിമുട്ട് കൾക്കും പരിഹാരമായി ചെയ്യുന്ന പൂജയാണിത്. സാധാരണയായി രാത്രി കാലങ്ങളിൽ ആണ് ഇത് ചെയ്യുക.അപൂർവമായി കച്ചവടസ്ഥാപനങ്ങളിൽ പകൽ ചെയ്യാറുണ്ട്.നവധാന്യങ്ങൾ....അഞ്ചു കൂട്ടം ഫലങ്ങൾ...പച്ചരി ചോറും ആയിരുന്നു നിവേദ്യങ്ങൾ. 9 പാത്രങ്ങളിൽ നവധന്യങ്ങൾ നിരത്തി  നവഗ്രഹങ്ങളെ പ്രതീകമായി 9 നിറങ്ങളിൽ ഉള്ള പട്ടു വസ്ത്രങ്ങൾ നിരത്തി... കലശങ്ങളിൽ  ഗണപതി മഹാവിഷ്ണു... വാസ്തുപുരുഷൻ എന്നിവരെ എല്ലാം സങ്കല്പിച്ചാണ് പൂജ്‌ ആരംഭിച്ചത്....മുന്നിൽ തയ്യാറാക്കിയ ഹോമാകുണ്ഡത്തിൽ നെയ്യും എള്ളും പച്ചരിച്ചോറും ആഹുതി ആയി നൽകി. മുറിയിൽ മുഴുവൻ പുക കൊണ്ട് നിറഞ്ഞു എങ്കിലും ആർക്കും അലോസരം തോന്നിയില്ല.ഭഗവത് സാന്നിധ്യം ആയപ്പോൾ ആർഘ്യം ...പാദ്യം... വസ്ത്രം എന്നിവ നൽകി സ്വീകരിച്ചു കർപ്പൂര ആരതി ഉഴിഞ്ഞു ഫലങ്ങൾ നേദിച്ചു. അതിന് ശേഷം  സർവ തെറ്റുകൾക്കും ക്ഷമാപണം പറഞ്ഞു ഇനിയുള്ള കാര്യങ്ങളിൽ ഭഗവാന്റെ കാരുണ്യം യാചിച്ചു കൊണ്ട് പൂജകൾ പൂർത്തിയാക്കി.ആചാര്യന് യഥാവിധി ദക്ഷിണയും നൽകി കഴിഞ്ഞു ,*അക്ഷത് * ഇടാൻ മുതിർന്ന കാരണവര് വന്നപ്പോൾ ആണ് ഇന്ന് മേയ് 19 ഞങ്ങളുടെ വിവാഹ വാർഷികം ആണെന്ന് ഓർമ്മ വന്നത്.

രാവിലെ അനിയത്തിയും വൈകിട്ട് അമ്മയും ആശംസകൾ നേരാൻ വിളിച്ചിരുന്നു എങ്കിലും  പൂജയുടെ അവസാന ഘട്ടത്തിൽ ആണ് കുളിച്ചു *ജന്നൂവോ* ധരിച്ചു *നാമകോർന്നു* ഗോപിചന്ദനം കൊണ്ടുള്ള മുദ്രകൾ ധരിച്ചു മുണ്ടും *സാൽ,*എന്നു വിളിക്കുന്ന രണ്ടാം മുണ്ടും ധരിച്ചു പൂജകൾ ചെയ്യുന്ന hus ന്റെ ഒപ്പം ഇരുന്ന് പൂജകൾ ചെയ്തപ്പോൾ 22 വര്ഷങ്ങക്ക് മുൻപ് ഇതേ സമയത്ത് ചെയ്ത *ഉമ്പ്രവേൽ വെറേപ്*എന്ന ഉമ്മറപ്പടി കയറൽ എന്ന ചടങ്ങിന്റെ ഓർമ വന്നത്. ഒരു ഉൾനാടൻ ഗ്രാമത്തിൽ ഒന്നും അറിയാത്ത പ്രായത്തിൽ ഇടവഴികളിലൂടെ നടന്നു വന്ന് ഒരു കൊച്ചു വീട്ടിൽ വലതുകാൽ വച്ചു  അകത്തു കയറിയ അന്നുമുതൽ  ഇന്നുവരെ വർഷങ്ങൾ ഓടി പോയത് അറിഞ്ഞില്ല.ജീവിക്കാനുള്ള നെട്ടോട്ടത്തിൽ പിറന്നാളുകളും... വാർഷികങ്ങളും  മറ്റു ദിവസങ്ങൾ പോലെ തന്ന കടന്നുപോയി എങ്കിലും ഇന്നത്തെ വാർഷികം ഒരു കെട്ടിടം നിമ്മിച്ചു ഈശ്വരന് സമർപ്പിക്കാനായി എന്നതിൽ സാർത്ഥകം ആയി..

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.