ഓർമ്മയിലെ ആല്മരങ്ങൾ.
lഗ്രാമതിർത്തിയിൽ വലിയൊരു കുളം ഉണ്ട്.അതിന്റെ കരയിൽ നിരനിരയായി മൂന്ന് ആല്മരങ്ങൾ കരിങ്കൽ തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അറ്റത്തുള്ള ആലിൻച്ചുവട്ടിൽ സർപ്പങ്ങളുടെ വലിയ വലിയ ബിംബങ്ങൾ ഉണ്ട്.അവിടെ പൂജയും അന്തിതിരി വെയ്ക്കലും ഉണ്ട്.ആ മരത്തിലാണ് അണ്ണാറക്കണ്ണനും ഓന്തും തുടങ്ങിയ ജീവികളും സമസ്ത പക്ഷികളും കൂടുകൂട്ടുന്നത്.നേരം വെളുത്താൽ അന്തിയോളം ശബ്ദഘോഷം ആയിരിക്കും കുളത്തിനു ചുറ്റും.ആലിൻ കാ പഴുത്തത് തിന്നാനും പിന്നെ കൂട്ടുകൂടാനും .....
കുളത്തിന്റെ പടവുകൾ കല്ലുകെട്ടിയതാണ്.ഈഴുവർക്കും, നായന്മാർക്കും ,പട്ടന്മാർ എന്നു വിളിക്കുന്ന തമിഴ് ഭ്രമിൻസ്നും സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി പ്രത്യേക പടവുകൾ ഉണ്ട്. പട്ടത്തികളുടെ പടവുകൾ ഓടിട്ടത് ആണ്. അവർക്ക് മഴ നനയാതെ കുളിക്കാനും വസ്ത്രം മാറാനുള്ള സൗകര്യവും ഉണ്ട്.കരിങ്കൽ പടവിൽ പച്ചമഞ്ഞൾ ഉരച്ച പാടും ചന്ദ്രിക സോപ്പ് ന്റെ മണവും കാണും ആ പടവുകൾക്ക്. വെളുപ്പിന് പന്ന്ിക്കൂട്ടങ്ങൾ ഉണരും മുന്പ് ഗ്രാമം ഉണരും, ഒപ്പംകുളപ്പടവുകളും.നിശബ്ദമായ പ്രഭാതത്തിൽ പടവുകളിൽ വെള്ളം തട്ടി ചിതറുന്ന ശബ്ദങ്ങൾ കേൾക്കാം. കുളം കഴിഞ്ഞാൽ ശിവന്റെയും കൃഷ്ണന്റെയും അമ്പലങ്ങൾ ആണ്. ശിവക്ഷേത്രംത്തിൽ നിന്ന് കുളത്തിൽ ഇറങ്ങാൻ പടവുകൾ ഉണ്ട്.
കുളം കഴിഞ്ഞാൽ ഗ്രാമം തുടങ്ങുകയായി.ചെമ്മണ്ണിൻ നിരത്തിന് ഇരു വശവുമായി നിരനിരയായി ഓടിട്ട ഇരു നില വീടുകൾ .ഗ്രാമത്തിന് നടുവിൽ കരിങ്കല്ല് കെട്ടിയ കിണർ. വീടുകൾ വൃത്തിയുള്ളതും ഓവുചാലുകൾ ഉള്ളതും ആണ്.അവർക്ക് വീടിനോട് ചേർന്ന് കുളിമുറിയും പുറകിൽ പുരയിടത്തിൽ അറ്റത്തായി കക്കൂസുകളും ഉണ്ടായിരുന്നു.വീടുകളിൽ പശുക്കളെ വളർത്തിയിരുന്നു.ഗ്രാമത്തിന് രണ്ടറ്റവും രണ്ട് അമ്പലങ്ങൾ ആണ്. ഗണപതി കോവിലും കൃഷ്ണൻ കോവിലും.ദീപാരാധന തൊഴാൻ മുറ്റത്തിറങ്ങുകയെ വേണ്ടൂ. സന്ധ്യക്ക് മണികിലുക്കം കേൾക്കുമ്പോൾ ഗ്രാമം മുഴുവൻ തെരുവിൽ എത്തും. തമിഴും മലയാളവും ഇംഗ്ലീഷും ആണ് സംസാരഭാഷ.നന്നായി ഇംഗ്ലിഷ് സംസാരിക്കുവാനും കത്തിടപാടുകൾ നടത്താനും അവർക്ക് കഴിയുമായിരുന്നു.കണ്ണെത്താ ദൂരത്തുള്ള പാടങ്ങൾ എല്ലാം അവർക്ക് സ്വന്തം ആയിരുന്നു.സ്വന്തമായി ഗോശാലകളും കളങ്ങളും അവർക്ക് ഉണ്ടായിരുന്നു.ശൈവ വിശ്വസികളായിരുന്ന അവർ എപ്പോഴും കുളിച്ചു ഭസ്മം തൊട്ടു നടന്നിരുന്നു.സംസ്കാ
രത്തിലും അറിവിലും അവരുടെ മേൽക്കോയ്മ ഉയർന്നു തന്നെ നിന്നു.
Comments
Post a Comment