വിരാട് പുരുഷൻ
ഓം സഹസ്രശീര്ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം
വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് പുരുഷസൂക്തം. വിരാട്പുരുഷവർണ്ണനയാണ്.ഇതിലെ പ്രതിപാദ്യം
സര്വ്വാഭീഷ്ട സിദ്ധിക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമര്പ്പിച്ച് പുരുഷസൂക്ത അര്ച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്. ഐശ്വര്യം, ദൈവാധീനം വര്‍ദ്ധിക്കല്‍,ധനലാഭം, വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്.
ഈശ്വര ഉപാസനയ്ക്കുള്ള ജപ സമ്പ്രദായങ്ങളിൽ ഒന്നാണ് സൂക്ത ജപം. മന്ത്രജപം, സ്തോത്ര ജപം, നാമ ജപം എന്നിങ്ങനെ ജപ രീതികൾ വിവിധ തരത്തിലുണ്ട്.
പുരുഷാർത്ഥ ജീവിത ദർശനം എന്ന മഹത്തായൊരു പന്ഥാവ് മാനവർക്ക് ഋഷി നൽകിയിട്ടുണ്ട്. അർത്ഥ കാമങ്ങളെ, ധർമ്മാനുസൃതമാക്കി മോക്ഷത്തെ ലക്ഷ്യമാക്കിയുള്ള ശ്രേഷ്ഠമായ ഒരു ജീവിത ചര്യയാണത്.
ഭഗവാനാണ് പരമമായ തത്വം എന്നും. ഭഗവാന്റെ ഓരോ അവയവങ്ങളില്‍ നിന്നുമാണ് ദേവന്മാര്‍ ആദ്യമായ് ഉണ്ടായതെന്ന് പുരുഷസൂക്തം പ്രഖ്യാപിക്കുന്നു. 1- '' ചന്ദ്രമാ മനസോ ജാത: ചക്ഷോ: സൂര്യോ അജായത മുഖാദിന്ദ്രശ്ചാഗ്നിശ്ച പ്രാണാത് വായുരജായത'' 2- '' നഭ്യാ ആസീദന്തരീക്ഷം ശീര്‍ഷ്‌ണോദ്യൗസ്സമവര്‍ത്തത പദ്ഭ്യാം ഭൂമിര്‍ ദിശ: ശ്രോതാ തഥാലോകാമകല്പയന്‍ (=പരമതത്വമായ ഭഗവാന്റെ മനസ്സില്‍ ചന്ദ്രദേവനും, കണ്ണില്‍ നിന്ന് സൂര്യനും, മുഖത്തില്‍ നിന്ന് ഇന്ദ്രനും അഗ്നിയും, നാഭിയില്‍ നിന്ന് അന്തരീക്ഷലോകവും ഉണ്ടായി. ശിരസ്സില്‍ നിന്ന് സര്‍വ്വ ലോകവും, കാലുകളില്‍ നിന്ന് ഭൂമിയും ചെവികളില്‍ നിന്ന് ദിക്കുകളും ഉണ്ടായി). പരമതത്വം അവ്യക്തമായ ബ്രഹ്മമല്ലെന്നും സച്ചിദാനന്ദമായ രൂപവും കൈകാലുകളുളള ഭഗവാനാണെന്ന് പുരുഷസൂക്തം വ്യക്തമാക്കുന്നു.
ഭാരതീയ സംസ്കാരത്തിന്റെ അമൂല്യമായ സംഭാവനയാണ് വേദങ്ങൾ... നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്ക് ഒടുവിലും നമ്മുടെ സംസ്കാരം നിലനിൽക്കുന്നത് വേദങ്ങളിൽ നിന്നു നേടിയ അറിവുകളിൽക്കൂടിയാണ്...ഭാരതീയ സംസ്കാരങ്ങളിലും ആചാരങ്ങളിലും ഉണ്ടാകുന്ന കൈയ്യേറ്റങ്ങൾ പ്രതിരോധിക്കുന്നതിന് നമ്മൾ ഓരോരുത്തരും മനസ്സും ശരീരവും തയ്യാറാക്കെണ്ടതാണ്...
അതിനായി ഞാനും ഒരുങ്ങുന്നു...പ്രാർത്ഥന യിലൂടെ ...നാമാജപത്തിലൂടെ ..മന്ത്രജപത്തിലൂടെ...സൂക്തങ്ങലൂടെ...വരൂ ..നമുക്ക് ഒത്തുകൂടാം പ്രതിരോധിക്കാം...ഈ ആസുര ശക്തികളെ...നമ്മുടെ വിശ്വാസങ്ങളിൽ ഉള്ള കടന്നുകയറ്റത്തെ.... ലോകം നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ വിരാട് രൂപ സ്മരണയിലൂടെ...
Comments
Post a Comment