ഭിക്ഷാടനം എന്ന കല

ഭിക്ഷാടനം ഒരു കലയാണ്...മനുഷ്യനെ പല രീതിയിൽ മയക്കി അവന്റെ പലവിധ വികാരങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്നവർ....അവരെ സൃഷ്ടിച്ചതും തീറ്റിപ്പോറ്റുന്നതും നമ്മൾ ഉൾപ്പെടെ ഉള്ള സമൂഹം തന്നെ.കുട്ടിക്കാലത്തു പാമ്പാട്ടിയും  കുരങ്ങുമായി വരുന്നയാളും,കയ്യിൽ ചെറിയ ഉടുക്കും ആയി വരുന്ന ഉടുകുടു പാണ്ടി യും ഭിക്ഷക്കാർ തന്നെ ആയിരുന്നു.അവർ ഭിക്ഷ ചോദിച്ചത് ഒരു പിടി അരി മാത്രം ആയിരുന്നു.അരി കൊടുക്കാൻ ആയില്ലെങ്കിൽ അഞ്ചോ പത്തോ പൈസ....പാമ്പിന്റെ പ്രതിമയും താലത്തില് വെച്ചു വരുന്ന പാമ്പാട്ടി ഒഴിച്ചു മറ്റ് എല്ലാവരും ചെറിയ കലാപ്രകടങ്ങൾ നടത്തിയായിരുന്നു പൈസ സ്വീകരിച്ചിരുന്നത്. അവർ അത് അഭിമാന പൂർവം കൈപ്പറ്റി. അതുകൊണ്ട് ഞങ്ങൾ കുട്ടികൾ ആഹ്ലാദം പൂർവം അവരെ എതിരേറ്റു.ഗ്രാമതിർത്തി വരെ അവരെ അനുഗമിച്ചു. അവരുടെ വരവുകൾക്ക് കൃ ത്യമായ സമയക്രമം ഉണ്ടായിരുന്നു.അവർ അത് കർശനമായി പാലിച്ചു. അതുകൊണ്ട് അവർ ഒരു ബാധ്യത ആയിരുന്നില്ല.പാമ്പാട്ടി കുളിച്ചു വൃത്തിയാക്കി ഭസ്മം തൊട്ടാണ് വന്നിരുന്നത്.  പക്ഷേ അയാൾ മാത്രം തോന്നുമ്പോൾ കേറി വന്നു.ആഴ്ച്ചയിൽ ഒരു തവണ യിൽ കൂടുതൽ ഭിക്ഷ കൊടുക്കാൻ അമ്മ തയ്യാറായിരുന്നില്ല.ഒടുവിൽ ആയാളും ശനിയാഴ്ചകൾ മാത്രമാക്കി. അവരെല്ലാം നമ്മളിൽ നിന്ന് ഭിക്ഷ വാങ്ങി ഞങ്ങളെ അനുഗ്രഹിച്ചു.സന്തോഷത്തോടെ കടന്നുപോയി.*ബാലചന്ദ്ര ശേഖര,പാർവതി മനോഹര..നീലകണ്ഠ മഹാദേവ അഖില ലോക നായക...*എന്നു ഇലത്താളം കൊട്ടി പാടി പിടിയരി യാചിച്ചു വരുന്ന ഭ്രമിൻസ് മാത്രം ഭിക്ഷയുടെ വേറൊരു തലം കാണിച്ചു തന്നു.അവരുടെ ഭജന ശബ്ദം കേൾക്കുമ്പോ തന്നെ എല്ലാവരും പിടിയരി യുമായി മുറ്റത്തു കാത്തുനിന്നു. യാചിച്ചു കിട്ടിയ അരിയുമായി  അവ പാചകം ചെയ്തു അന്നദാനം നടത്തി ആ  എച്ചിൽ ഇലയിൽ ഉരുണ്ട് മനുഷ്യൻ എത്ര നിസ്സാരനാണെന്നു നമ്മെ കാണിച്ചു തന്നു.കാലം മാറി പിടിയരി ആർക്കും വേണ്ടതെയായി..  5 ,10 പൈസയിൽ തുടങ്ങി ഇന്ന് മിനിമം 10 രൂപ വേണം എന്ന് അവകാശ പ്രഖ്യാപനത്തോടെ ഭിക്ഷാടകൾ നമ്മളിൽ അവകാശം സ്ഥാപിച്ചു.നമ്മൾ ജോലിചെയ്തു ഉണ്ടാക്കിയ പണം അവരുടെ അവകാശമായി. രാത്രിയും പകലും അവർ വീടുകളിൽ കയറിയിറങ്ങി.അമ്പലങ്ങൾ ..ഹോട്ടലുകൾ...സൂപ്പർ മാർക്കറ്റുകൾ..എന്നിങ്ങനെ എവിടെയെല്ലാം നമ്മൾ പണം ചിലവിടുന്നുവോ..അവിടെയെല്ലാം നമ്മളിൽ കുറ്റബോധം ഉണർത്താനായി ദയനീയ വേഷത്തിൽ അവർ പ്രത്യക്ഷപ്പെട്ടു. വീടുകളിൽ വന്ന് നമ്മൾ കൊടുക്കുന്ന  നാണയത്തുട്ടുകൾ അവർ അഹങ്കാരപൂർവം നിരസിച്ചു.ഈ ചില്ലറകൾ കൊണ്ട് ഒന്നും ആവില്ലെന്ന് പറഞ്.ജാള്യത പൂർവ്വം നമ്മൾ അതു  അഞ്ചു രൂപയാക്കി...നമ്മൾ അഭിമാണിയാണെന്ന് സ്വയം വിശ്വസിക്കാൻ...അല്ലെങ്കിൽ ഞാൻ ദയവുള്ളവനാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ വീണ്ടും വീണ്ടും അവർക്ക് പണം നൽകി.ഇപ്പോൾ അവർ ഭിക്ഷ യാചിക്കാൻ അല്ല വരുന്നത് സഹായം തേടി....രോഗങ്ങൾക്ക്...വിവാഹത്തിന്....വീടുവെയ്ക്കാൻ....പിടിയരിയിൽ നിന്ന് ആവശ്യങ്ങൾ ഏറി...നമ്മുടെ പണം മതിയാവാതെ വന്നു. അവർ നമ്മുടെ പണം വാങ്ങി ഇതു എന്തിന് തികയും എന്നു ചോദിച്ചു നമ്മെ അപമാനിച്ചു.....വീടുകളിൽ സ്ത്രീകളെ ആക്രമിച്ചു പണം തട്ടി.രാത്രികാലങ്ങളിൽ കൂട്ടമായി വന്നു വീടുത്തകർത്തു കൊലനടത്തി കൊള്ളയടിച്ചു....ഇന്നിതാ കൂട്ടികളെ തട്ടിക്കൊണ്ടു പോയി അവരുടെ അവയവങ്ങൾ മുറിച്ചു വിൽക്കുന്നു....എന്നിട്ടും നമ്മൾ നീട്ടുന്നകൈകളിൽ പണം നൽകുന്നു..കുറ്റബോധത്തോടെ.......പലരുടെയും അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട്....അവരുടെ ഭാണ്ഡങ്ങളിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടും....അവർ ശരിയായ ഭിക്ഷാടകർ അല്ലെന്ന് അറിഞ്ഞിട്ടും....നമ്മുടെ ജീവനും ജീവിതത്തിനും അപകടകാരികളാണ് അവർ എന്നറിഞ്ഞിട്ടും.... ഒരു നിമിഷം ചിന്തിക്കൂ.  ..ഇങ്ങിനെ ഒരു സമൂഹത്തെ നമുക്ക് ആവശ്യം ഉണ്ടോ എന്ന്....വേണ്ട എന്നാണ് ഉത്തരം എങ്കിൽ നിർത്തൂ ഈ ദാനം എന്ന പേരിലുള്ള നാടകം. പിറവിയെടുക്കട്ടെ ആരോഗ്യമുള്ള സുരക്ഷിതമായ പുതിയ സമൂഹം...നമ്മുടെ പിൻ തലമുറയ്ക്കായി.വരൂ പ്രതിജ്ഞഎടുക്കൂ...ഇനിമുതൽ ഭിക്ഷയായി പണം നൽകില്ലെന്ന്.  ..

Comments