ഒരു നല്ല ദിവസത്തിന്റെ ഓർമ്മക്ക്
ഇന്ന് വെളുപ്പിന് എണീറ്റപ്പോൾ വെളിച്ചം വന്നിരുന്നില്ല.സൂര്യനിപ്പോ മഹാമടിയൻ ആയിട്ടുണ്ട് ആറര മണി കഴിഞ്ഞാലും പുറത്തു വരില്ല.മഞ്ഞ് പുതച്ച മരങ്ങൾ ഇരുട്ടിൽ നിശ്ചലമായി ഉദയത്തിനായി കാത്തിരിക്കുന്നു.കിളികളുടെ ചില ശബ്ദങ്ങൾ ഒഴിച്ചു പ്രകൃതി നിശ്‌ചലം.....ദൂരെ ഏതോ അമ്പലത്തിൽ നിന്ന് ഒഴുകി വരുന്ന സുപ്രഭാതം കേൾക്കാം...തണുപ്പും മഞ്ഞും എന്നിൽ ഒരു മോഹം ഉണർത്തി....കരികിലകൾ വാരിക്കൂട്ടി ഞാൻ ഒരു തീ കൂട്ടി... .കൈകാലുകൾ ചൂടാക്കി......എന്തു രസമെന്നോ!!!ഇന്ന് ഒരു ദിവസം മുഴുവനും എന്നെ മുന്നോട്ട് കൊണ്ടു പോവാൻ ആ ഊർജ്ജം മതിയായിരുന്നു.😍😍😍 അറിയാതെ വീണുകിട്ടിയ സുഖകരമായ പ്രഭാതത്തിന്റെ ഓർമ്മക്ക്......
Comments
Post a Comment