ഒന്ന് പറക്കാൻ ആയെങ്കിൽ....
ഒന്നു പറക്കാൻ ആയെങ്കിൽ. ...പറന്നു നടന്നേനെ മാനം മുട്ടും ഉയരങ്ങളിൽ... തെന്നിക്കളിച്ചേനെ വായുവിൽ... പാറി പറന്നേനെ വാനിൽ പട്ടം പോലെ ,വീശിയടിച്ചേനെ കാറ്റിനൊപ്പം തത്തി നടന്നേനെ കുളിർ തെന്നലിൽ ...വീണ്ടും വീണ്ടും കൊത്തിയെടുത്തേനെ ഫലങ്ങൾ എല്ലാം
പുലരി വിടരുന്നതും, പൂക്കൾ വിരിയുന്നതും,പുതുമഴ പെയ്യുന്നതും,മഞ്ഞു പൊഴിയുന്നതും,പുഴയൊഴുകുന്നതും,പൂങ്കാറ്റു വീശുന്നതും, പൊൻവെയിൽ പരക്കുന്നതും,പുന്നെലിൻ പാടങ്ങൾ ഇളം കാറ്റിൽ ഉലയുന്നതും.... നിലാവിന്റെ ഭംഗിയും. ഒപ്പിയെടുത്തേനെ എൻ ഹൃത്തിനുള്ളിൽ..
കുയിലിന്റെ കൂകലും..കാടിന്റെ മൂളലും....ചീവീടിൻ കരച്ചിലും ..മഞ്ഞിന്റെ മന്ത്രണവും,പുഴയുടെ കളകളാരവവും,കടലിന്റെ ഓളവും. കിളികൾതൻ കൊഞ്ചലും,രാവിൻ നിശബ്ദതയും കേട്ടു നിറച്ചേനെ എൻ കാതുകളിൽ...
പൂവിലെ മധുവും,പാടത്തെ നെൽമണികളും, കാട്ടുപഴങ്ങളും,പുൽനാമ്പിലെ മഞ്ഞു തുള്ളിയും,പാടത്തെ നെൽമണികളും ,രുചികൾ നിറച്ചേനെ നാവിൻ തുമ്പിൽ.
ഒടുവിൽ എവിടെയോ വിജനമാം വീഥിയിൽ ചിറകറ്റു വീണേനെ എന്റെ ജന്മം.
Comments
Post a Comment