രുചിയുടെ ലോകം

ഇന്നലെ വൈകുന്നേരം അമ്പലപ്പുഴ സ്കൂളിന്റെ വർക് സൈറ്റ്ൽ പോയി വന്നപ്പോൾ നന്നേ വൈകി.വൈകിട്ടത്തെ ചായ കുടിക്കാത്തത് കൊണ്ട് ചെറിയ തലവേദനയും തോന്നിയിരുന്നു.അവിടെ കൊച്ചു കൊച്ചു ചായക്കടകൾ മാത്രമേ ഉള്ളു,വൃത്തിയുംവെടുപ്പും കുറഞ്ഞവ.തിരിച്ചുപോരുമ്പോൾ പടിഞ്ഞാറെ നടയിൽ മെയിൻ റോഡ് എത്തുന്നതിന് മുൻപ് upstair ഇൽ *ശ്രീ കൃഷ്ണ* എന്ന് പേരിൽ ഒരു ഹോട്ടല് കണ്ടു.പാർക്കിങ് സൗകര്യം കുറവായത് കൊണ്ട് ഒന്നു മടിച്ചെങ്കിലും ഇതിനു മുൻപ് അവിടത്തെ ഇലസദ്യയെ പറ്റി hus ന്റെ കൊതിപ്പിക്കുന്ന വിവരണം ഓർമ്മയുള്ളത് കൊണ്ട് അവിടെ തന്നെ കയറാം എന്നു വച്ചു.പൊതുവെ നല്ലോണം നിരീക്ഷിച്ചും രുചിച്ചും മാത്രമേ അഭിപ്രായങ്ങൾ പറയാറുള്ളത് കൊണ്ട് അദ്ദേഹത്തിന്റെ   അനുമാനങ്ങൾ ്തെറ്റാറില്ല.ഇത്തവണയും അതു ശരിയായി. ഒനിയൻ ഊത്തപ്പം ആണ് ഓർഡർ ചെയ്തത്.ഒരു കൊച്ചു ചെമ്പു ബക്കറ്റ് നിറയെ സാമ്പാറും ഉള്ളി,പുതിന,തേങ്ങ ചട്ണി കൊണ്ടുവന്നു വച്ചു.ചൂരൽ കൊണ്ടുള്ള കസേരയും  വൃത്തിയായി സൂക്ഷിച്ച അന്തരീക്ഷവും നേർത്ത ഹിന്ദി പാട്ടും ഹൃദ്യമായി. ഒരു സ്റ്റീൽ പ്ലേറ്റിൽ ഭംഗിയായി മുറിച്ച വാഴയിലയിൽ അവൻ എത്തി.മുകളിൽ ചുവന്ന ചട്ണി പൊടി വിതറി മൊരിച്ച ഊത്തപ്പവും കരുമുറാ ഉള്ള ഒരു ഉഴുന്ന് വടയും.നാവിലെ രുചിമുകുളങ്ങളും വയറും നിലവിളി തുടങ്ങിയത് കൊണ്ട് ഒന്നും നോക്കിയില്ല .പ്ലേറ്റ് കാലിയായപ്പോൾ  ആണ് ഫോട്ടോ എടുത്തില്ലല്ലോ എന്നു ഓർത്തത്.സാരമില്ല ഇനിയിപ്പോൾ നിങ്ങൾ നേരിട്ട് പോയി എടുക്കുമല്ലോ അല്ലെ😂😂😂,കോഫിയും കുടിച്ചു കൈകഴുകാൻ ചെന്നപ്പോൾ ആണ് കണ്ടത്,നല്ല സൂപ്പർ സാമ്പാർ വടയും രസവടയും എല്ലാം ചൂടോടെ വറുത്തു കോരി ഇടുന്നു.മൊരിഞ്ഞ വടകൾ സമ്പാറിലും രസത്തിലും വീഴുമ്പോൾ ഉള്ള ശൂ ശൂ എന്ന ശബ്ദം വല്ലാതെ കൊതിപ്പിക്കുന്നതാണ്.വയറ്റിൽ ഒരല്പം പോലും സ്ഥലം ഇല്ലാത്തത് കൊണ്ട്.ഇനിയും ഇടയ്ക്കിടെ അമ്പലപ്പുഴ വരേണ്ടത് ഉള്ളത് കൊണ്ടും വീണ്ടും കാണാം എന്നു പറഞ്ഞു മനസ്സില്ലാമനസ്സോടെ അവിടം വിട്ടു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി