ഒരു ശലഭമായ്. .....
ഒരു കറുത്ത നിശാശലഭം ആയി വന്നാണ് പ്രണയം അവളുടെ ഹൃദയത്തിൽ മുട്ടയിട്ടത്.അപ്പോൾ തന്നെ അവൾ തടങ്കലിലും ആയി.മുട്ടവിരിഞ്ഞു ലാർവയായി പുസ്തകങ്ങൾ കരണ്ടു തീർത്തു. പ്യൂപ്പയായി അവൾ ഉറങ്ങി നീണ്ട ഏഴ് വർഷങ്ങൾ.ഉണർന്നപ്പോൾ അവൾക്ക് മനോഹരങ്ങളായ വർണ്ണചിറകുകൾ വളർന്നു വന്നിരുന്നു.അവൾ അതുവീശി വാനിലേക്ക് ഉയർന്നു പറന്നു.......ഇനി ഒരിക്കലും ആ തടവറയിലേക്ക് മടങ്ങി വരാതിരിക്കാൻ.......
Comments
Post a Comment