അമ്മുവിന്റെ പകൽ കാഴ്ച്ചകൾ.
ദേവുവിന്റെ കുളി കഴിയുമ്പോൾ കാലിക്കൂട്ടങ്ങള് മായി കൊള്ളു എത്തും.കുളത്തിന്റെ അരികിലൂടെ ഉള്ള വീതികുറഞ്ഞ ചെമ്മണ്ണിൻ പാതയിലൂടെ അവയെല്ലാം തിക്കിത്തിരക്കി തിരിച്ചു വരും.ദൂരെ നിന്ന് അവയുടെ കുളംബിന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എല്ലാവരും വഴിമാറും. കുളത്തിന്റെ അരികിലൂടെ നടക്കുന്നവർ എല്ലാം കുളത്തിൽ ഇറങ്ങി നിൽക്കും.ദൂരെ നിന്ന് ഇറക്കം ഇറങ്ങി വരുന്ന അവയെ കാണാൻ നല്ല ഭംഗിയാണ്.നീണ്ട കൊമ്പുകളും തിളങ്ങുന്ന കണ്ണുകളും ആയി അവ വീട്ടിൽ എത്താൻ തിടുക്കപ്പെട്ടയിരിക്കും മടക്കം.മതിലിൽ ഇരിക്കുന്ന അമ്മുവിനെയും അവറ്റകൾ നോക്കി മുമ്ബെ.. എന്നു നീട്ടിവിളിക്കും.ദാഹിച്ചു വരുന്ന അവയ്ക്കായി ഗ്രാമകിണറ്റിനരികിലെ കൽതൊട്ടിയിൽ വെള്ളം കരുതിയിരിക്കും.
അടുക്കളയിൽ അമ്മമ്മ ഉച്ചയുറക്കം കഴിഞ്ഞു കാപ്പിപാത്രം അടുപ്പത്തു വെയ്ക്കുന്ന ശബ്ദം കേൾക്കാം.ചെറിയ പുകമണവും ഒരു ഭംഗിയുള്ള പുകചുരുൾ അടുക്കള ചിമ്മിണിയിലൂടെ ഉയരുന്നതും കാണാം.ഇപ്പൊ അകത്തു ചെന്നാൽ ഉച്ചമയക്കം കഴിഞ്ഞു എഴുന്നേൽക്കുന്ന അച്ഛനുവേണ്ടി പ്രത്യേകമായി കനലിൽ ചുട്ടു തയ്യാറാക്കുന്ന ഏത്തപ്പഴം, കപ്പ, ചോളം,മധുരക്കിഴങ്ങ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഒരു കഷ്ണം കിട്ടും. അച്ഛൻ ഉണർന്നാൽ മൊന്തയിൽ വെച്ച തിളപ്പിച്ചു ആറിയ വെള്ളത്തിൽ കുലുക്കുഴിഞ്ഞു ജനലിൽ കൂടി തുപ്പും.അതിന്റെ ശബ്ദം കേട്ടാൽ അമ്മുന് അറിയാം അച്ഛൻ ഉണർന്നൂ എന്ന്. അച്ഛന്റെ മുറിയിൽ നിന്നാൽ കുളം മുഴുവനും കാണാം. ജനലിനരികിൽ നിറയെ റോസാപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം ആണ്.കുളിക്കാൻ വരുന്ന പെണ്ണുങ്ങൾ എല്ലാം അതിൽ നിന്ന് പൂക്കൾ പറിച്ചെടുക്കും... ഈ ആണുങ്ങൾ എന്തിനാണാവോ പൂക്കൾ പറിക്കുന്നത്??അമ്മുനത് മനസ്സിലാവില്ലത്രേ.....ദേവിച്ചേച്ചിയാ പറഞ്ഞത്.അച്ഛന്റെ മുറിയുടെ കർട്ടൻ പതുക്കെ വകഞ്ഞു നോക്കി...അച്ഛൻ ചാരുകസേരയിൽ ഇരുന്ന് ചുട്ട ഏത്തപ്പഴം തിന്നാൻ ഒരുങ്ങുകയാണ്.തൊലി രണ്ടായി പിളർന്നു നേർത് ത വട്ട കഷ്ണങ്ങൾ ആയി പഴം മുറിച്ചിട്ടുണ്ട്.മോരിഞ്ഞതും.. ചുട്ടതും.. ചില ഭാഗങ്ങൾ ഒരല്പം കരിഞ്ഞതുമായി പല നിറത്തിൽ ആണ് കഷ്ണങ്ങൾ.അമ്മുനെ കണ്ടപ്പോൾ ഒരു കഷ്ണം എടുത്തു നീട്ടി.പിന്നെ സ്പൂണിൽ ഓരോ കഷ്ണമായി ശ്രേദ്ധയോടെ തിന്നു തുടങ്ങി.
ചുട്ട ഏത്തപ്പഴത്തിന് എന്തു രുചിയാണ്.ഒരു കഷ്ണം കൂടി ചോദിച്ചാലോ??വേണ്ട...അമ്മുന് അച്ഛനെ പേടിയാ...ദേഷ്യം വന്നാൽ അടിയല്ല ....കാലുമടക്കി നല്ല തൊഴിയാ തരിക. രാവിലെ അമ്മു എണീക്കുന്നതിന് മുന്നേ അച്ഛൻ കടയിൽ പോയിരിക്കും.ഉച്ചയ്ക്ക് വന്നാൽ നേരെ അടുക്കളയിൽ വന്ന് ഊണ് കഴിക്കും. അമ്മ അടുത്തിരുന്നു വിളമ്പി കൊടുക്കും.മത്തന്റെ ഇലയും പൂവും കൊണ്ടുള്ള മെഴുക്കുപുരട്ടി...പിന്നെ മൂക്കാത്ത മത്തന്റെ തൊലിയും കുടലും കൊണ്ടുള്ള കറി ഇതൊക്കെ അമ്മ അച്ഛനായി സ്പെഷ്യൽ ആയി ഉണ്ടാക്കും ,ചൂടോടെ വിളമ്പും.അമ്മുനും അതൊക്കെ ഇഷ്ടമാ..അച്ഛൻ ഉണ്ട കിണ്ണത്തിൽ തന്നെ ആണ് അമ്മയും ഊണ് കഴിക്കുക.
എല്ലാരും ഊണുകഴിഞ്ഞാൽ ഉച്ചമയക്കത്തിന് കേറും.ചെയ്യമ്മമാരും... അമ്മൂമ്മയും...അമ്മയും എല്ലാം,അമ്മുന് ഉച്ചയുറക്കം ഇഷ്ടമല്ല.തലയിൽ അമ്മ ഉണ്ടാക്കുന്ന കഞ്ഞുണ്ണി വെന്ത വെളിച്ചെണ്ണ തേച്ചു കുളിക്കുന്ന ദിവസം മാത്രം കുളിച്ചു വരുന്നത് മാത്രമേ ഓർമ്മ കാണൂ.പിന്നെ ഉണരുന്നത് അമ്മ ചുരുട്ടി വച്ച കോസടിയുടെ മുകളിൽ കമിഴ്ന്നു കിടന്ന് ഉറങ്ങുതായി ആണ്.അന്ന് അമ്മുന്റെ എല്ലാ കാഴ്ചകളും നഷ്ടമാകും.....കുടുകുടു പാണ്ടിയും.. കുഞ്ഞിക്കൂനനും..കൊള്ളുവും...തമിൾ പ്രാന്തനും...കള്ളുകുടിച്ചു ആടിയാടി നടക്കുന്ന കേളുവും. .എല്ലാം എല്ലാം... കാഴ്ചകൾ ആണ് അമ്മുവിന്റെ ജീവൻ...അവയില്ലെങ്കിൽ...അമ്മുന് വലിയ സങ്കടമാ.....ചെമ്മണ്ണിൻ നിര ത്തിൽ പതിഞ്ഞ താറാവിൻ കൂട്ടങ്ങൾ കടന്നുപോയ പാടുകളും.. .കാളവണ്ടിയുടെ ചക്രാചാലുകളും. .....ചെമ്മരിയാടിൻ കാഷ്ടങ്ങളും അമ്മുവിന്റെ നഷ്ടങ്ങളുടെ ബാക്കിപത്രങ്ങൾ ആയിമാറും.
Comments
Post a Comment