തലമുറകൾ

ചെട്ടികുളങ്ങര ഭരണി ലോക പ്രസിദ്ധമാണ്. 13 കരകളിൽ കൂറ്റൻ കുതിരകളെ കെട്ടിയൊരുക്കുന്നതും അതു വലിച്ചു കൊണ്ടു വന്ന് ഒരുമിച്ചു നിരത്തിയുള്ള കാഴ്ച്ച  ആനന്ദകരം തന്നെ.കുതിരകെട്ടു ഒരു മഹാദ്‌ഭുതം തന്നെയാണ്.ഇത്രയധികം ഉയരത്തിൽ നിർമ്മിക്കുന്ന ഈ കുതിരയുടെ നിർമ്മിതി തടിയും മുളയും കയറും വാരിയും കൊണ്ട് വരിഞ്ഞുണ്ടാക്കുന്ന ഇതിൽ ഒരു ആണി പോലും ഉപയോഗിക്കാറില്ല. ഇതിന്റെ നിർമ്മാണ വിദ്യ ചെട്ടികുളങ്ങരക്കാർക്കു മാത്രം സ്വന്തം ആണ്.ഓരോ കുതിരയുടെയും വർണ്ണാലങ്കാരങ്ങളും പ്രഭടയും പാവകളും വ്യത്യസ്തങ്ങളും ആണ്

ഈ കുതിര നിർമ്മാണത്തിന് ആദ്യം മുതൽ അവസാനം വരെ കുട്ടികളുടെ പങ്കാളിത്തം ഉണ്ട്. കുതിരയുടെ എല്ലാ ഭാഗത്തും കയറാനും മറിയാനുമുള്ള സ്വാതന്ത്രം അവർ കുട്ടികൾക്ക് നൽകിയിട്ടുണ്ട്.ഭാവിയിൽ ആ നിർമ്മാണ വിദ്യ അങ്ങിനെ അവർ അടുത്ത തലമുറയിലേക്ക് അറിയാതെ പകരുന്നു.തീർന്നില്ല കുംഭഭരണി കഴിഞ്ഞു ഇരു മാസം കൃത്യം കഴിയുമ്പോൾ മീനഭരണി നാളിൽ  കെട്ടുകാഴ്ച്ച നിർമ്മാണത്തിൽ പങ്കെടുത്ത കുട്ടികൾ എല്ലാം സ്വന്തമായി കുതിരകളുടെ ചെറിയ മാതൃകകൾ നിർമ്മിച്ചു കൊണ്ടുവരുമത്രെ.രണ്ടായിരത്തോളം എണ്ണം വരുന്ന ഈ മാതൃകകൾ കാണാൻ ഭഗവതി ജീവതയിൽ എഴുന്നള്ളുകയും അവ കണ്ടു ആനന്ദ നൃത്തം ചെയ്യുകയും ചെയ്യുമത്രെ.  കൊച്ചു കുട്ടികൾ നിർമ്മിക്കുന്ന ചെറിയ കെട്ടുകാഴ്ച്ച മാതൃകകൾ വലിയ കെട്ടുകാഴ്ച്ചകളേ വെല്ലുമത്രെ. അവ കാണുമ്പോൾ നമ്മളുടെ മനവും അറിയാതെ തുള്ളിപ്പോവും. അപൂർവമായ ഈ കലാവിദ്യ തലമുറകൾക്ക് കൈമാറാനായി  എത്ര മനോഹരമായ അനുഷ്ഠാനങ്ങൾ ആണ് പൂർവികർ ചെയ്തു വച്ചിരിക്കുന്നത്.തലമുറകൾ കണ്ടും കേട്ടും മനസ്സിൽ കൊണ്ടുനടന്നും പഠിച്ചെടുക്കുന്ന  കലാവിദ്യകൾ ഒരിക്കലും നശിക്കുകയില്ല.അവ കുട്ടികളിലെ കഴിവുകളെ വളർത്തുകയും ഭാവനയെ പോഷിപ്പിക്കുകയും ചെയ്യുന്നു.കേരളത്തിലെ മറ്റു കലാരൂപങ്ങൾക്കും ഇതുപോലെ ഉള്ള സംരക്ഷണം നൽകിയിരുന്നു എങ്കിൽ ഒന്നും നഷ്ടപ്പെടാതെ കാത്തു രക്ഷിക്കാമായിരുന്നു. അങ്ങിനെ ഈ കേരളം അതുല്യമാവുമായിരുന്നു.

എപ്പോഴെങ്കിലും കാണാനാവുമെങ്കിൽ എനിക്ക്  ഈ മീനഭരണി  കണ്ടാൽ മതിയായിരുന്നു.കുഞ്ഞുങ്ങൾ നിർമ്മിക്കുന്ന ഈ കൊച്ചു മാതൃകകൾ കാണാനും അതു കണ്ടു മനം നിറഞ്ഞു സന്തോഷിക്കുന്ന ഭഗവതിയെയും ഈ കണ്ണ് നിറയെ കാണാനും സാധിക്കുന്നതിൽ വലിയ പുണ്യം മറ്റെന്തുണ്ട്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ