പാലായനങ്ങൾ

ഗൗഡസാരസ്വത ബ്രാഹ്മണര്‍ കേരളത്തിലെത്തിയിട്ട് അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ പിന്നിടുന്നു. 1510ല്‍ പോര്‍ച്ചുഗീസുകാര്‍ ഗോവ കീഴടക്കിയതിനെ തുടര്‍ന്ന് നടന്ന വര്‍ഷങ്ങളോളം നീണ്ട ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാക്കപ്പെട്ടപ്പോള്‍ സ്വധര്‍മ്മം സംരക്ഷിക്കുന്നതിന് പാലായനം ചെയ്ത ജനവിഭാഗം തെക്കോട്ട് സഞ്ചരിച്ച് കര്‍ണാടകയിലെ മാംഗളൂർ, കേരളത്തിലെ കോഴിക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചി, ആലപ്പുഴയിലെ പുറക്കാട് എന്നിവിടങ്ങളില്‍ അഭയം പ്രാപിച്ചു.

എവിടെയൊക്കെ താമസിക്കാനും സ്വധര്‍മ്മ പരിപാലനത്തിനും അവസരം ലഭിച്ചുവോ അവിടെയൊക്കെ അന്നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് അഭയം നല്‍കിയ ജനങ്ങളോട് സംരക്ഷണം നല്‍കിയവരോടുമുള്ള നന്ദിയോടെ നാടിന്റെ ഉന്നമനത്തിനായി അവിരാമം പ്രവര്‍ത്തിച്ച ചരിത്രമാണ് കൊങ്കണികള്‍ക്കുള്ളത്.

സംസ്ഥാന ചരിത്രത്തില്‍ സ്വകാര്യ മേഖലയില്‍ മെഡിക്കല്‍ കോളേജിന് തുടക്കമിട്ടത് ഈ  സമുദായ അംഗങ്ങൾ ആയിരുന്നു..നിർഭാഗ്യവശാൽ അത് പിന്നീട് കേരളം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.ഇന്ന് അവർക്ക് ഉപരി പഠനത്തിനായി സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്..
സംസ്ഥാനത്തു ഉടനീളം ഉള്ള T D വിദ്യാലയങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവന നൽകിയിരുന്നു.

മാറി മാറി വരുന്ന രാഷ്ട്രീയത്തിൽ യാതൊരു താൽപ്പര്യവും കാണിക്കാതെ അസംഘടിതരായ ഈ വിഭാഗം ഇന്ന് അതിവേഗം എണ്ണത്തിൽ കുറഞ്ഞു കൊണ്ടിരിക്കുകയാണ്..എന്നിരുന്നാലും സ്വന്തം സംസ്കാരം ജീവനായി മുറുകെ പിടിച്ചും വിശ്വാസങ്ങളെ മുൻ നിർത്തിയും അതിജീവനത്തിനായി അവർ പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി