ആത്മാവിലെ ചിത.

ചിതറിത്തെറിക്കുമെൻ ചിന്ത കൾക്കപ്പുറം,
ഉണരുന്നു എന്നുള്ളിൽ ഭൂതകാലം.

വിടരാതെ പോയൊരെൻ പ്രണയത്തിനുള്ളിൽ ഞാൻ,
അറിയാതെ പൊള്ളി പിടഞ്ഞകാലം.

ഒരുകുഞ്ഞു കാറ്റായ്...ഒരു മഞ്ഞു തുള്ളിയായ് ...
നിന്നിൽ അലിയാൻ ഞാൻ മോഹിച്ചിരുന്ന കാലം

കനവിലെ സ്വപ്നങ്ങൾ നിനവിലുംവരുമെന്ന്...
അറിയാതെ  മോഹിച്ചിരുന്ന കാലം

അഴലിന്റെ ആഴക്കടലിലേക്കന്നുഞാൻ അറിയാതെ തോണി തുഴഞ്ഞ കാലം.

പെരുമഴക്കാലവും ഇടിവെട്ടും വേനലും അവിടെയെനിക്കായ് കാത്തുനിന്നു.

ഉലയാതെ കത്തുന്ന നിലവിളക്കിൻ ചെറു,
തിരിനാളമായ് നീ എൻ ഉള്ളിൽ നിൽക്കെ..

ഒരുപാട് മോഹങ്ങൾ, വെറുതെ  മോഹങ്ങളായ്  അറിയാതെയെന്നിൽ ഞാനൊരുക്കി വച്ചു.

ഒരു ചെറുനോട്ടവും പുഞ്ചിരിയും നൽകാതെ ,മിണ്ടാതെ നീയെന്നെ കടന്നുപോയി.

ഒരു നെടു വീർപ്പായി...ചുടുനിശ്വാസമായ്.  . .നീയെന്റെ ആത്മാവിൻ ജീവനായി...

കത്തിപ്പടർന്നോരെന്നാത്മാവിലെ  ചിത.  ..  ഇന്നും എരിയുന്നുണ്ടെന്റെ ഉള്ളിൽ.....

അനന്തമായൊരീ ജീവിതയാത്രയിൽ  എന്നെങ്കിലും നമ്മൾ കണ്ടുമുട്ടും..

എരിയുന്നരാത്മാവിൻ കനലിലേക്കന്നുനീ....
പ്രണയത്തിൻ തീർത്ഥം തളിച്ചണയ്ക്കും .

അന്നെന്റെ ജീവനും അന്ത്യമാകും.

Comments

Popular posts from this blog

പുതിയൊരു പുലരി

നെടുമ്പള്ളി മന

ഓം ശാന്തി...ശാന്തി..ശാന്തി.