ഓം ശാന്തി...ശാന്തി..ശാന്തി.


ഓം സഹനാ വവതു
സഹനൗ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാവദിധമസ്തു മാ വിദ്വിഷാവഹൈ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന് അങ്ങിനെ വിശ്വസിക്കാം...
ബഹുദേവതകളിൽ വിശ്വസിക്കുന്നവന് അതും ആകാം...
ദൈവത്തില്‍ വിശ്വാസം ഇല്ലാത്തവന്‍ വിശ്വസിക്കേണ്ടതില്ല...
ക്ഷേത്രത്തിലോ പള്ളിയിലോ പോകാന്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാം...
പോകാന്‍ ഇഷ്ടമില്ല എങ്കില്‍ പോകേണ്ടതില്ല...
വിഗ്രഹത്തെ ആരാധിക്കാന്‍ താല്പര്യം ഉള്ളവന് അത് ചെയ്യാം...
വിഗ്രഹാരാധനയില്‍ താല്പര്യം ഇല്ലെങ്കില്‍ ചെയ്യേണ്ടതില്ല...

ദൈവത്തെ സ്തുതിക്കാന്‍ ആഗ്രഹിക്കുന്നവന് സ്തുതിക്കാം...
ദൈവത്തെ നിന്ദിക്കുവാന്‍ ആഗ്രഹിക്കുന്നവന് നിന്ദിക്കാം...
നിരീശ്വരവാദിയോ യുക്തിവാദിയോ ആയി ജീവിക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് അങ്ങിനെയും ആകാം...

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ സനാതന ധര്‍മ്മം എതിര്‍ക്കുന്നില്ല. കാരണം ഓരോ മനുഷ്യനും അവന് ഇഷ്ടം ഉള്ളത് പോലെ ജീവിക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം സനാതന ധര്‍മ്മം നല്‍കുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും ഒന്ന് പോലും പിന്തുടരുവാന്‍ ഒരാളെ നിര്‍ബന്ധിക്കുന്നത് ധര്‍മ്മം അല്ല; മറിച്ച് അധര്‍മ്മവും, മ്ലേച്ചവും, പൈശാചികവും, നികൃഷ്ടവും ആണ് എന്നറിയുക.

പക്ഷെ തന്റെ സഹജീവികളെ, അതായത് മനുഷ്യരോ മൃഗങ്ങളോ ആയ സകല ജീവികളെയും ഒപ്പം ഈ പ്രകൃതിയെയും സ്വന്തം സുഖത്തിനു വേണ്ടി ഒട്ടും തന്നെ ദ്രോഹിക്കാതെ ജീവിക്കുക, സ്വന്തം കര്‍മ്മത്തിന്റെ ഫലം തന്നിലേക്ക് തന്നെ തിരിച്ചു വരും എന്ന് എപ്പോഴും ഓര്‍മ്മിക്കുക. ഈ പ്രപഞ്ചത്തിന്റെ രഹസ്യം ശാസ്ത്രീയമായി സ്വയം അന്വേഷിച്ചറിയുക. ഇത്രയുമാണ് സനാതന ധര്‍മ്മം.

ചില സൗഹൃദങ്ങൾ എന്നിൽ എത്തിച്ചേർന്നത് അവിശ്വസനീയമായ രീതിയിൽ ആണ്.. ചിലർ എന്നെ ചിരിപ്പിച്ചു..ചിലർ ചിന്തിപ്പിച്ചു...ചിലർ എന്നിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി...എന്നിൽ ആത്മവിശ്വാസം വളർത്തി...ഈശ്വരനിൽ വിശ്വസിക്കാൻ പഠിപ്പിച്ചു..പ്രാർത്ഥനകൾ പൂജകൾ വിശ്വാസങ്ങൾ എന്നിൽ എത്തിച്ചു...രാജ്യസ്നേഹം വളർത്തി. ...തലയുയർത്തി നിൽക്കാൻ പ്രേരിപ്പിച്ചു...പ്രവർത്തിക്കാൻ പഠിപ്പിച്ചു.
 
ഓരോ സൗഹൃദങ്ങളും ഒരു പാഠമാണ്... ഈശ്വരിനിലേക്ക് നമ്മെ അടുപ്പിക്കുന്ന പാഠങ്ങൾ.... തലമുറകൾക്കായി ജീവിക്കാൻ പഠിപ്പിക്കുന്ന പാഠങ്ങൾ.. ഇന്നല്ലെങ്കിൽ നാളെ നമ്മൾ ഓരോരുത്തരിലും അവ എത്തിച്ചേരും..ഓരോ വിധത്തിൽ... അറിയാൻ ..പഠിക്കാൻ മനസ്സുകൾ പാകപ്പെടുത്തി കാത്തിരിക്കുക.

ഞങ്ങള്‍ ഒരുമിച്ച് രക്ഷിക്കപ്പെടട്ടെ, ഞങ്ങള്‍ ഒരുമിച്ച് വിദ്യ അനുഭവിക്കാന്‍ ഇടയാകട്ടെ, ഞങ്ങള്‍ അന്യോന്യം സഹായിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കാന്‍ ഇടവരുത്തണമേ, ഞങ്ങളുടെ വിദ്യ ഫലവത്തകേണമേ, ഞങ്ങളുടെ ഇടയില്‍ പരസ്പര കലഹം ഇല്ലാതാവട്ടെ, ഞങ്ങള്‍ക്ക് ശാരീരികവും മാനസികവും ദൈവീകവുമായ ശാന്തി ഉണ്ടാകട്ടെ.

Comments

Popular posts from this blog

നെടുമ്പള്ളി മന

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.

വിവാഹ വാർഷികം