എന്നും എന്റെ ഗുരുനാഥ....

അമ്മുന് ഒരിടത്തു ഇരിക്കുന്നത് വലിയ പ്രയാസമാണ്.വൈകുന്നേരം ട്യൂഷൻ പഠിപ്പിക്കാൻ രത്‌ന ടീച്ചർ വരുമ്പോ. ..അവരുടെ ദയനീയ മുഖം കണ്ടാണ് കുറച്ചു സമയം പഠിക്കാൻ ഇരിക്കുക. ഉറുമ്പിന്റെ കൂടിന് അരികിൽ ആണെങ്കിൽ എത്ര നേരം വേണമെങ്കിലും അനങ്ങാതെ ഇരിക്കാൻ അമ്മു തയ്യാറാണ്‌.
അവറ്റകൾ ചത്പുഴുക്കളെയും കൊണ്ട് വരിവരിയായി പോകുന്നത് കണ്ടാൽ അമ്മു അതിന്റെ പുറകെ ചെന്ന് കൂട് കണ്ടുപിടിക്കും.കൂട്ടിൽ നിന്ന് അവ ആഹാരം തേടി പുരത്തിറങ്ങുന്നതും ആഹാരം കാണുമ്പോൾ ഉള്ള സന്തോഷവും ഒറ്റയ്ക്ക് ഉയർത്താൻ പറ്റാത്തവ ആണെങ്കിൽ ഓടി ചെന്നു കൂട്ടകാരെ കൊണ്ടുവരുന്നതും എല്ലാം കാണാൻ അമ്മുന് നല്ല സന്തോഷം ആണ്. മഴപെയ്തു തീരുന്നതിന് ശേഷകൂടിനരികിൽ ഇരിക്കാൻ നല്ല രസമാണ്.മഴത്തുള്ളിയോടൊപ്പം മാളത്തിൽ ഒലിച്ചെത്തിയ മണതരികൾ  കൂടിനപുറത്തു എല്ലാവരും ചേർന്ന് അടുക്കി വെയ്ക്കുന്നത് കാണാൻ നല്ല രസമാണ്.

ലോകത്തു ആരു പറഞ്ഞാൽ കേട്ടില്ല എങ്കിലും അമ്മു രത്നടീച്ചേർ പറഞ്ഞാൽ കേൾക്കും അത്ര ഇഷ്ടമാണ് അമ്മുന് ടീച്ചറെ.രത്‌ന ടീച്ചർ കൃഷ്ണപുരം ഗ്രാമത്തിൽ ആണ് താമസം.അച്ഛൻ അമ്മമാരുടെ കൂടെ.അമ്മുവിനെക്കാൾ വലിയ രണ്ടു പെണ്മക്കൾ ഉണ്ട് അവർക്ക്.ഭർത്താവ് ഉപേക്ഷിച്ചത് ആണ്.അവരുടെ അമ്മ മാത്രം ആണ് ഗ്രാത്തിൽ 18 മുഴം ചേല ഉടുക്കുന്നത്.എല്ലാ ദിവസവും നട്ടുച്ചയ്ക്ക് ആണ് ടീച്ചർ  കുളിക്കാൻ കുളത്തിൽ വരിക.അമ്മു അപ്പൊ മതിലിൽ നിന്ന് ഇറങ്ങി പതുക്കെ അച്ഛന്റെ മുറിയിൽ ചെല്ലും .അവിടെ നിന്നാൽ അവർ കുളിക്കുന്ന കുളപ്പടവുകൾ നന്നായി കാണാം.

കൈയ്യിൽ സോപ്പ്പെട്ടിയും തോർത്തും മാത്രമേ കാണൂ.അവർ അരയാൽ തറയോട് ചേർന്നുള്ള കുളപ്പ ടവിൽ ആണ് അവർ ഇറങ്ങുക.ആദ്യം തന്നെ ഉടുത്ത സാരി അലക്കി ഉണക്കാനിടും. പിന്നെ തോർത്തു ഉടുത്തു മറ്റു എല്ലാ വസ്ത്രങ്ങളും....അവ ഉണങ്ങുന്നത് വരെ അവർ കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിക്കിടക്കും.പിന്നെ പെട്ടന്ന് സോപ്പു തേക്കലും കുളിയും കഴിഞ്ഞു ഉണങ്ങിയ വസ്ത്രങ്ങൾ ഉടയാതെ ധരിക്കും.ആദ്യമൊന്നും ടീച്ചർ ഇങ്ങനെ ചെയ്യുന്നത് എന്തെന്ന് അമ്മുന് മനസ്സിലായിരുന്നില്ല.പിന്നീട് അവർക്ക് ഉടുക്കാൻ വേറെ വസ്ത്രം ഇല്ലെന്ന് മനസ്സിലായി.ട്യൂഷൻ കഴിയുമ്പോൾ വിളമ്പുന്ന തോയ് എന്നു വിളിക്കുന്ന  ചോറും പരിപ്പുകറിയും പുഡിഡി ഗല്ലേലെ എന്ന പൊടിയിട്ട മാങ്ങയും കൂട്ടി വെറും നിലത്തു ചമ്പ്രം പടിഞ്ഞിരുന്ന് അവർ ഉണ്ണും.അറിയാതെ ഒരു വറ്റ് താഴെ പോയാൽ രാമ രാമ ജപിച്ചു കണ്ണിൽ തൊട്ട് അതു കഴിക്കും. ഭക്ഷണത്തിന് ശേഷം കിണ്ണം കഴുകി വൃത്തിയാക്കി കമിഴ്ത്തി വെയ്ക്കും.അവർ ഉരുള ഉരുട്ടി ഉണ്ണുന്നത് കാണുമ്പോൾ അമ്മുന് തോന്നാറുണ്ട് ഈ ചോറിന് വല്ലാത്ത taste ആയിരിക്കും എന്ന്.വഴക്കു പിടിച്ചു ടീച്ചർ ന്റെ അടുത്തിരുന്ന് അവർ ഉണ്ണുന്നത് പോലെ തന്നെ ഉണ്ടുനോക്കിയിട്ടും രുചിതോന്നിയില്ല.ദിവസത്തിൽ ഒരിക്കൽ മാത്രം കഴിക്കുന്ന ഭക്ഷണണത്തിന്റെ രുചി വിശപ്പാണെന്നു മനസ്സിലാക്കാൻ അമ്മു ഒരുപാട് കാലം പിടിച്ചു.അപ്പോഴേക്കും  അവൾ ഒരുപാട് വളർന്നിരുന്നു....ടീച്ചർ കാണാൻ പറ്റാത്ത  സ്ഥലത്തു എത്തിയിരുന്നു.
.

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.