കുട്ടിപ്പട്ടാളം
വേനലവധികളിൽ കുട്ടി പട്ടാളങ്ങൾ ഒത്തുകൂടി.ദേശത്തിന്റെ വേലയെക്കാൾ വലിയ ഉത്സവം വീട്ടിൽ കൊടിയേറിത്തുടങ്ങി... തെങ്ങുകളിൽ തേക്കിൻ കഴകൾ ഉറപ്പിച്ചു അതിൽ നിരനിരയായി ഊഞ്ഞാലുകൾ ഒരുങ്ങി.....കുട്ടിപ്പെരകൾ പുതുക്കി റെഡിയാക്കി....പഴയ ഒരു ബേബി tram...കൊച്ചുകുട്ടികളെ ഇരുത്തി തള്ളിക്കൊണ്ട് നടക്കാൻ തയ്യാറാക്കി....അപ്പൊ അടുക്കളയിൽ അമ്മമ്മ അവൽ വറുത്തതിൽ പപ്പടം ചെറുതായി നുറുക്കി വറുത്തതും ,കപ്പലണ്ടി, തേങ്ങാക്കൊത,പച്ചമുളക് ് എന്നിവ വറുത്തുണ്ടാക്കുന്ന *ഫോവാ ഉക്കെരി *എന്ന അവൽ mixture തയ്യാറാക്കി വലിയ പാട്ടകളിൽ നിറച്ചു. അരിയും ഉഴുന്നും വറുത്തു പൊടിച്ചു ഉണ്ടാക്കുന്ന മുറുക്കും...പപ്പടം ഉപ്പും മുളകും കായവും ചേർത്തരച്ചു അരിമാവിൽ മുക്കിയെടുത്തു വറുത്തെടുത്ത കരുമുറ പപ്പടവടയും...*രോന്റി *എന്ന ഗോതമ്പ് പൊടി ഉപ്പും മുളകും കായവും ചേർത്ത് കുഴച്ചു പരത്തി ഡൈമൻ shapel മുറിച്ചു വറുത്തു...പാട്ടകളിൽ നിരക്കും...ചെറിയച്ചൻനും കുടുംബവും എത്തിയാൽ ഉത്സവം തുടങ്ങുകയായി....പാടത്തും മതിലിലും.....മുറ്റത്തും ...ഊഞ്ഞാലുകൾ നിറഞ്ഞും കുട്ടിപ്പട്ടാളം ഇറങ്ങുകയായി....പിന്നെ കളികളുടെ മേളം തുടങ്ങുകയായി.... പകലുകളിൽ പാടവും കുന്നുകളും ഞങ്ങൾ കയറിയിറങ്ങി....കൂടെ കാമറ യും കൊണ്ടു ചെറിയച്ചനും..ചിത്രങ്ങൾ കൊണ്ട് ആൽബങ്ങൾ നിറഞ്ഞു..രാത്രികളിൽ തായവും... പാമ്പും ഗോവണിയും..ചീട്ടും കളിച്ചു....തളർന്നപ്പോൾ നിരനിരയായി പാ വിരിച്ചു ഒന്നിച്ചു കിടന്നു ,ഒന്നിച്ചു ഉറങ്ങി...ഒരു പാത്രത്തിൽ ഉണ്ടു... ചെറിയമ്മ അടുക്കളയിൽ പുതിയ പുതിയ രുചികൾ കണ്ടും കേട്ടും കുറിപ്പുകൾ തയ്യാറാക്കിയും അമ്മമാരുമായി ഒത്തുകൂടി.വേലക്ക് മുൻപ് പന്തൽ കാണാൻ എല്ലാവരും ഒരുമിച്ചു പോയി.....വേല ദിവസം രാത്രി മുഴുവൻ ഉറക്കമിളച്ചു വെടിക്കെട്ട് കണ്ടു....വെളുപ്പിന് വെളിക്കിരിക്കാനും കുളിക്കാനും വരുന്ന ആളുകളെ ഒച്ചവെച്ചു ഓടിച്ചു വേല ഞങ്ങൾ അടിപൊളിയാക്കി......
അതുപോലെ മനോഹരദിനങ്ങൾ ഞങ്ങൾക്ക് സമ്മാനമായി തന്ന ഞങ്ങളുടെ മുൻ തലമുറക്കും....ഈ കുറിപ്പുകൾക്ക് ആധാരമായ ചിത്രങ്ങൾ പകർത്തിയ എന്റെ ചെറിയച്ചനും , കുട്ടിപ്പട്ടാളത്തിനു വേണ്ടി ഈ കുറിപ്പ് സമർപ്പിക്കുന്നു.
Comments
Post a Comment