വിശ്വാസം പീഡനമായാൽ. ....


ബഹു:,ഡി ജി പി ശ്രീലേഖ  I P S നു ഒരു തുറന്ന കത്ത്.

മാഡം,താങ്കൾ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടത്തുന്ന കുത്തിയോട്ടം എന്ന വഴിപാട് കുട്ടികളുടെ മേൽ നടത്തുന്ന പീഡനം ആണെന്നും നിയമ പ്രകാരം അവയ്ക്ക് എതിരെ നടപടി എടുക്കാവുന്നതാണ് എന്നും പറഞ്ഞതായി അറിഞ്ഞു.
ശരിയാണ്,കുട്ടികളെ പീഡിപ്പിക്കുന്ന എല്ലാ ചടങ്ങുകളും അനുഷ്ടാനങ്ങളും  നിയമപരമായി തെറ്റുകൾ തന്നെ ആണ് ,അതിന് എതിരെ താങ്കളെപ്പോലെ  ഉള്ളവർ  ഉറക്കെ ശബ്ദിക്കണം എന്നു മാത്രം അല്ല നിയമ നടപടികൾ എടുക്കണം എന്നു തന്നെ ആണ് ഞങ്ങളുടെ എല്ലാം ആവശ്യം.

കുത്തിയോട്ടത്തെ കുറിച്ചു വേവലാതിപെടുന്ന താങ്കൾ..അപരിഷ് കൃതമായ  ആഫ്രിക്കൻ  ഭൂഖണ്ഡങ്ങളിൽ മാത്രം ചെയ്തു വരുന്ന പ്രാകൃതമായ ചേലാകർമ്മങ്ങളും സുന്നത് എന്നവിളിക്കുന്ന  കർമ്മത്തിനും എതിരായി എന്തു നടപടികൾ എടുത്തു എന്ന് അറിയാൻ ആഗ്രഹം ഉണ്ട്.ഇനി അവ ഒന്നും പീഡനത്തിന്റെ നിർവചനത്തിൽ വരില്ല,അതെല്ലാം കുട്ടികൾ സ്വമേധയാ ഇഷ്ടത്തോടെ ചെയ്യുന്നതാണെന്നും അതിനു ശേഷം അവർക്ക് നൽകുന്ന നിയത്രിത ഭകഷ്ണം അവർ സ്വയം ആവശ്യപ്പെടുന്നതും ആണെന്ന് താങ്കൾ പറയുമോ?അതിന് എതിരായി ഇന്ന് വരെ എന്തെങ്കിലും നിയമ നടപടികൾ...വേണ്ട അതു ബാലപീഢനം ആണ് എന്ന് ഉറക്കെ പറയാൻ താങ്കൾക്ക് സാധിക്കുമോ??

വേണ്ട  മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിനെ പറ്റി താങ്ക്ൾ ഇതുവരെ സംസാരിച്ചു കണ്ടില്ലല്ലൊ??? കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോയി അവയവങ്ങൾ വിൽപ്പന ചെയ്യുന്നവർക്ക് എതിരായി താങ്കൾ എന്തു ചെയ്തു എന്ന് അറിയാൻ ഞങ്ങള്ക്ക് ആഗ്രഹം ഉണ്ട്.

15 വയസ്സിൽ താഴെ ഉള്ള പെണ്കുട്ടികള് ഗർഭിണിയാക്കിയത്തിന് ശേഷം അവ അബോർഷൻ ചെയ്യുന്നതും കുട്ടികളുടെ അറിവോടും സമ്മതത്തോടും ആകയാൽ അവയ്ക്ക് ഒന്നും ഒരു പ്രശ്നവും ഇല്ല. പ്രായ പൂർത്തി ആകാത്ത ആണ്കുട്ടികള് മയക്കുമരുന്ന് വിൽപ്പന,bike മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോംമിൽ ആകുമ്പോൾ അതുന് പ്രേരണ നൽകിയവർ  ഒന്നും ഈ നിയമത്തിന് കീഴിൽ വരില്ലേ മാഡം??

ഭക്ഷണ നിയത്രണം ,വെളുപ്പിന് ഉള്ള കുളി, പിന്നെ രാവിലെ എഴുന്നേല്പിക്കൽ...ചുട്ട അടി...താഴെ പുല്പായിൽ ഉള്ള ഉറക്കം ഇവയൊക്കെ പീഡനം ആണെങ്കിൽ ആദ്യം നമ്മളുടെ ഒക്കെ അച്ഛൻ അമ്മമാരെ പീഡനകുറ്റത്തിന് അകത്താക്കണം അല്ലെ??ശരിയായി ഭക്ഷണം തരാത്തെയും ,ഉറങ്ങാൻ ആനുവദിക്കാതെയും പഠിക്ക് പഠിക്ക് എന്നു നിർബന്ധിക്കുകയും ,അനുസരണക്കേട് കാണിച്ചാൽ അവർ നന്നായി അടിക്കുകയും പല രീതിയിൽ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

മേൽ പറഞ്ഞ കാര്യങ്ങൾക്ക് എല്ലാം താങ്കൾ  ശക്തമായി നടപടികൾ എടുക്കും എന്നു ഞങ്ങൾ കരുതുന്നു.അത്തരം നടപടികൾ താങ്കൾ എടുക്കുകയാണെങ്കിൽ ഹിന്ദു സമൂഹത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള എല്ലാ പീഢനങ്ങൾക്കും എതിരായി ശബ്ദിക്കാൻ ഞങ്ങൾ  സമൂഹ ഒറ്റക്കെട്ടയി  താങ്കളുടെ പിന്നിൽ അണിനിരക്കും എന്നുറപ്പ്.

ബഹുമാനപൂർവം... ഒരു ഹിന്ദു വിശ്വാസി.


Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.