എന്റെ ചുന്ദരി അമ്മ.

ഓർമ്മ വെച്ച കാലം മുതൽ അമ്മ തിരക്കിലാണ്..പാചകവും കുഞ്ഞുങ്ങളെ നോക്കലുമായി..എനിക്ക് രണ്ട് വയസ്സായപ്പോൾ തന്നെ അനിയൻ ജനിച്ചിരിന്നു..അതുകൊണ്ട് അമ്മ എന്നെ എടുത്തു കൊണ്ട് നടന്നതോ  ഭക്ഷണം വാരി തന്നതോ ആയ ഒരു ഓർമ്മയും എനിക്കില്ല.രണ്ടു വയസ്സിൽ വഴക്കുപിടിച്ചു അപ്പച്ചിയുടെ മോളുടെ കൂടെ ജവഹർ നഴ്സറിയിൽ പോകുന്നതാണ് എന്റെ ഓർമ്മയിലെ ആദ്യരംഗം.ഒരു കയ്യിൽ കൊച്ചു തൂക്കുപാത്രത്തിൽ അമ്മ ബോണവിറ്റ കലക്കിയ ചൂടുള്ള പാലും മറ്റേ കൈയ്യിൽ ഒരു കുഞ്ഞു പാത്രത്തിൽ കാവറുത്തതും തന്നാണ് എന്നെ യാത്രയാക്കിയത്.മൂന്നു വർഷം ചേച്ചിയുടെ കൈയ്യും പിടിച്ചു പാടവരമ്പു കടന്ന്  നഴ്‌സറിയിൽ  പോയി.പിന്നീട് മരങ്ങോട്ടാ എൽ പി സ്കൂളിലും...അപ്പോഴും അമ്മ തിരക്കിലായിരുന്നു...തന്നത്താനെ കുളിക്കാനും ഭക്ഷണം കഴിക്കാനും കൂട്ടുകൂടാനും ഒറ്റയ്ക്ക് അമ്മ കൂട്ടില്ലാതെ ഉറങ്ങാനും ഞാൻ ഇതിനിടെ പഠിച്ചിരുന്നു..രാത്രി ഞാൻ ഉറങ്ങിയാലും എഴുന്നേല്പിച് മധുരമിടാത്ത തണുത്ത പാൽ എന്നെ നിർബന്ധിച്ചു കുടിപ്പിക്കാൻ അമ്മ മറന്നിരുന്നില്ല...ഞാൻ വലുതായത്തിനു ശേഷവും അമ്മ അതു തുടർന്നു.... വർഷങ്ങൾ കടന്നുപോയി എനിക്ക്‌ താഴെ അഞ്ചു സഹോദരങ്ങൾ വന്നു...അമ്മയുടെ തിരക്കുകൾ കൂടിക്കൂടി വന്നു.ഇതിനിടയിൽ അമ്മമ്മയും അപ്പൂപ്പനും മരിച്ചുപോയി .കൂട്ടുകുടുംബം എല്ലാം അകന്നുപോയി... 'അമ്മ മാത്രം അടുക്കളയിൽ....ഞാൻ എന്റെതായ ലോകത്തും..ഒരിക്കലും അമ്മയെ ഞാൻ ശ്രദ്ധിച്ചതായി ഓർമ്മയില്ല..അടുക്കളയിൽ സഹായിക്കുകയോ ഒന്നും ചെയ്തിട്ടില്ല.പുസ്തകം ,വായന ,കളികൾ,കാഴ്ച്ചകൾ..കൊച്ചുകുട്ടികളുമായി കളികൾ ..ഊഞ്ഞാലാട്ടം....അവരുമൊത്തുള്ള സിനിമ കാണൽ...ഗ്രാമത്തിലെ കളികൾ..അമ്പലം...ഒന്നിനും അമ്മ എന്നെ തടഞ്ഞിട്ടില്ല... എന്തെങ്കിലും സഹായത്തിനു വിളിച്ചാൽ ഞാൻ പറയും നാളെ എനിക്കും ഇതു തന്നെ അല്ലെ അവസ്ഥ ...എപ്പോഴും അടുക്കള....ഇപ്പോൾ എങ്കിലും ഞാൻ ഇഷ്ടത്തിന് നടക്കട്ടെ.....വീട്ടിൽ അമ്മ ഉണ്ടാക്കിവെക്കുന്ന പലഹാരങ്ങളും ചോറും കറിയും ,വറുത്ത സാധാനങ്ങളും എല്ലാം നിരത്തിൽ കൂടി പോവുന്ന പിച്ചക്കാർക്കു മുതൽ ചെറിയ കുട്ടികൾക്ക് വരെ ഞാൻ എടുത്തു കൊടുത്തു...ഒരിക്കലും അമ്മ അതിനെ നിരുത്സാഹപ്പെടുത്തിയില്ല.. വിവാഹം കഴിഞ്ഞു പുറപ്പെടുമ്പോൾ അമ്മ  രണ്ടു കാര്യങ്ങൾ പറഞ്ഞു.....ഭർത്താവിനെ അനുസരിക്കണം......വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന സാധനങ്ങൾ തോന്നുന്നത് പോലെ ആർക്കും എടുത്തു കൊടുക്കരുത്. എന്ന്.... അന്ന് അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ലെങ്കിലും ഇന്ന് ഞാൻ മനസ്സിലാക്കുന്നു....ഞാൻ എന്റെ അമ്മയെ...കാരണം ഞാനും ഇപ്പോൾ അമ്മയാണ്....രണ്ടു മക്കളുടെ....

Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.