മധുരിക്കും ഓർമ്മകൾ
വീടിനു പുറകിൽ ചാമിപട്ടരുടെ പാടം ആയിരുന്നു.മതിലിനു മുകളിൽ കയറിയാൽ കന്നു പൂട്ടുന്നത് മുതൽ കൊയ്ത്തു വരെ വിവിധ കാഴ്ചകൾ അമ്മുന് കാണാം.മഴപെയ്തു പാടം നിറഞ്ഞാൽ ഉഴുതു നിലം ഒരുക്കും.ഞാറ് നടാൻ" തത്ത"തങ്കം, തായു..... ഒക്കെ വരും.മുതുകിൽ വലിയ പനയോലക്കുട ചൂടിയാണ് അവർ വരിക, വെളുത്ത മുണ്ടും മുറികൈയ്യൻ ചട്ടയും ആണ് വേഷം.കൈയ്യിൽ ഓടിന്റെ ചോറ്റുപാത്രവും കാണും.അവർ കുനിഞ്ഞു നിന്നും പരസ്പരം സംസാരിച്ചു കൊണ്ട് ഞാറുനടും,അമ്മുനെ കണ്ടാൽ തമ്ബ്രറ്റിയെ കുറച്ചു കഞ്ഞിവെള്ളം തരുമോ,മോരും വെള്ളം ആണെങ്കിലും മതി എന്നു പറയും.ചിലപ്പോൾ ഒക്കെ വെറ്റില ചവച്ചു കൊണ്ട് അവർ നേർത്ത സ്വരത്തിൽ പാടി...
ഉറക്കെ പാടാൻ പറയുമ്പോ......പാട്ടോ.... ഞങ്ങൾക്ക് അറിയില്ല ത(മ്പാട്ടിയേ.....എന്നു പറഞ്ഞു അവർ അമർത്തി ചിരിക്കും..
10 മണി കഴിയുമ്പോ അവർക്കുള്ള ഭക്ഷണം വരും.വലിയ തൂക്കുപത്രത്തിൽ നന്നായി വെന്ത റോസ് നിറത്തിലുള്ള കുത്തരി കഞ്ഞിയും ഉപ്പിലിട്ട കാന്താരിയും നെല്ലിക്കയും..... കഞ്ഞിയും കാന്താരിയുംനെല്ലിക്കയും ചേർത്തുടച്ചു അവർ പ്ലാവില കുമ്പിളിൽ കോരിക്കുടിച്ചു.നല്ല മഞ്ഞ നിറമുള്ള കൊഴുത്തുരുണ്ട നെല്ലിക്ക അമ്മുനും കിട്ടി ഒരെണ്ണം.......എല്ലാ കയ്പ്പിനും ചവർപ്പിനും പുറകിൽ നല്ല മധുരം ഒളിച്ചിരിപ്പുണ്ട് പഠിപ്പിക്കാനായി........
Comments
Post a Comment