കുന്നോളം മോഹിച്ചാൽ...???
വേനൽ അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോ അമ്മു മറങ്ങോട്ടാ ഏൽ പി സ്കൂളിലാ പൂവാ.അമ്മുന്റെ പുന്നാര ചേച്ചി അവിടെയാ പഠിക്കുന്നത്.വലിയ ഗമയാ ചേച്ചിക്ക്...എപ്പളും പടിത്തം.... പടിത്തം തന്നെ.എന്താണാവോ ഇത്രയ്ക്ക് പഠിക്കാൻ ??എപ്പോഴും കൈയ്യിൽ ഒരു പുസ്തകം കാണും.കളിക്കാനും വരില്ല.ഇപ്പൊ ഇതാ പടിത്തമെങ്കിൽ വലുതാവുമ്പോ എന്താവും??ഡോക്ടർ!!!അമ്മുന് ഡോക്ടർ ആവാനാ ഇഷ്ടം.ഗ്രാമത്തിലെ ഏക ഡോക്ടർ ആയ john ബെർക്കുമെന് നെ പോലെ.എന്തു പനി വന്നു വയ്യാതെയായാലും ഡോക്ടരെ കണ്ടാൽ മതി അപ്പോ മാറും.ഇങ്ങിനെ പടിച്ചില്ലെങ്കിലും അമ്മുവും ഡോട്ടറാവും...എന്നിട്ട് അസുഖം പിടിച്ച പാവപ്പെട്ടവർക്ക് ഒക്കെ മരുന്ന് കൊടുക്കും.
കുമ്പളങ്ങ....മത്തൻ...എന്നു വിളിച്ചു പറഞ്ഞു കുട്ടയിൽ നിറയെ മത്തനും ഇളവനും ആയി വരുന്ന കബീറിനും അമ്മു മരുന്നു കൊടുക്കും.പൈസ മേടിക്കാതെ....ബെർക്കുമെൻ ഡോക്ടർ അമ്മുന്റെ വീട്ടുകാരോട് പൈസ മേടിക്കാറില്ല.വർഷത്തിൽ ഒരിക്കൽ അച്ഛൻ ഡോക്ടർക്കും കുടുംബത്തിനും ഉള്ള വസ്ത്രങ്ങൾ നൽകുകയാണ് ചെയ്യുക.കബീർ പാവപ്പെട്ട കുട്ടിയാ, എന്നു പറഞ്ഞു തന്നത് ദേവിച്ചേച്ചിയാണ്.അമ്മു കബീറിന്റെ വീട് കണ്ടിട്ടുണ്ട്.പകൽ സമയങ്ങളിൽ ചെന്നാൽ ഓല മേഞ്ഞ അവന്റെ വീടിനു മുന്നിലെ മുറിയിൽ കുമ്പളങ്ങ,മത്തൻ വിൽപ്പനക്ക് വെച്ചിരിക്കുന്നത് കാണാം.അമ്മു ചിലപ്പോഴൊക്കെ അവിടെ ചെന്ന് കബീറിന്റെ ഉമ്മയുടെ കൈയ്യിൽ നിന്ന് തൂക്കി വാങ്ങിയിട്ടുണ്ട്. ചുവന്ന മണ്ണ് കുഴച്ചുണ്ടാക്കിയ ചുവരുള്ള പനയോല മേൽക്കൂരയും ചാണകം മെഴുകിയ തറയും മുറ്റവുമുണ്ട് കബീറിന്റെ വീടിന്. അവന് അച്ഛൻ ഇല്ല. .അവന്റെ ബാപ്പ അവന്റെ ഉമ്മയെ ഉപേക്ഷിച്ചു പോയത്രെ.കബീറിന്റെ താഴെ രണ്ടു പെണ്കുട്ടികള് കൂടിയുണ്ട്. ഉമ്മയാണ് എല്ലാ വെള്ളിയാഴ്ചയും വല്ലങ്ങി ചന്തയിൽ നിന്ന് വിൽപ്പന ക്കായി മത്തങ്ങയും കുമ്പളങ്ങയും വാങ്ങി കുട്ടയിലാക്കി തലച്ചുമടായി കൊണ്ടു വരിക.
കബീർ അതു രാവിലെ കുട്ടയിൽ ചുമന്ന് നടന്ന് വിൽക്കും.കബീർ സ്കൂളിൽ പോയിട്ടില്ല. പക്ഷെ കുമ്പളങ്ങ മുറിച്ചു തൂക്കി കൊടുക്കാനും അതിന്റെ വില മേടിക്കാനും ബാക്കി പൈസ കണക്കുകൂട്ടി തിരിച്ചു കൊടുക്കാനും അറിയാം . സ്കൂളിൽ പോയെങ്കിലും ഇതൊന്നും അമ്മൂന് അറിയില്ല.ചിലപ്പോൾ കബീർ ഡോക്ടർ ആവുമായിരിക്കും.കീറിയ നിക്കറും മൊട്ടത്തലയും ഉള്ള കബീർ ഡോക്ടർ.ഓർത്തപ്പോൾ തന്നെ അമ്മൂന് ചിരി വന്നു.അവർ ചിലപ്പോ പൈസ വാങ്ങില്ലായിരിരിക്കും. കുമ്പളങ്ങ വാങ്ങിയ ആരെങ്കിലും നാളെ പൈസ തരാം എന്ന് പറഞ്ഞാൽ കബീർ ഒന്നും മിണ്ടാതെ പോകുന്നത് കണ്ടിട്ടുണ്ട്.അവന്റെ ഉറക്കെ ഉള്ള കുംഭളങ്ങാ....മത്തൻ വിളിയിൽ അലോസരപ്പെടുത്തുന്ന ഒരു സങ്കടം ഉണ്ട്. വലുതാവുമ്പോൾ അവൻ ഡോക്ടർ ആവട്ടെ ,അമ്മു ആയില്ലെങ്കിലും......
Comments
Post a Comment