ഉയരങ്ങളിലേക്ക്....
കുട്ടികളുടെ പഠനത്തെ കുറിച്ചും അവരുടെ പഠിക്കാനുള്ള കഴിവുകളെ കുറിച്ചും ഒരുപാട് തെറ്റായ ധാരണകൾ നിർഭാഗ്യവശാൽ നമ്മുടെ ഇടയിലുണ്ട്. പ്രത്യേകിച്ചു ചെറിയ ക്ലാസ്സുകളിൽ.കുട്ടികളുടെ ബുദ്ധിവികാസം ഏറ്റവും നന്നായി നടക്കുന്നി 5 വയസ്സിൽ താഴെ ഉള്ള സമയത്ത് ആണ്.ഒരു കുട്ടിയുടെ സ്വഭാവം, പെരുമാറ്റം, എല്ലാം ഈ പ്രായത്തിലെ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു.
നമ്മൾ ചെറിയ ക്ലാസുകളിലെ പഠനത്തിൽ ശ്രദ്ധിക്കാതെ പത്താം ക്ലാസ്സിൽ മാർക്കിലും ഗ്രേഡിനും വേണ്ടി മത്സരിപ്പിക്കികയാണ്.10 th മാർക്ക് അടുത്ത ക്ലാസ്സിലേക്ക് ഉള്ള അഡ്മിഷനുള്ള യോഗ്യതക്ക് അപ്പുറം ഒന്നുമല്ല എന്നു മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ കുഞ്ഞുങ്ങൾ മുന്നോട്ട് വരൂ. കളിച്ചു നടക്കേണ്ട കുട്ടികൾ ആവശ്യമില്ലാത്ത അറിവുകൾ കാണാതെ പഠിച്ചു തത്തമ്മയെ പോലെ പേപ്പേരുകളിൽ ശർദ്ധിച്ചിടുന്നു
അത് നേടുന്നതിന് വേണ്ടി ഏതു കുറുക്കുവഴിയും തേടാൻ അവർ നിർബന്ധിതരാവുന്നു.അർത്ഥം അറിയാതെ ഉരുവിട്ട് പഠിച്ച കാര്യങ്ങൾ ഒനിനും ഉപകാരപ്പെടാതെ അവരുടെ ജീവിതത്തെ നശിപ്പിക്കുന്നു.കുട്ടികളുടെ ബുദ്ധി നിലവാരത്തിന് അനുസരിച്ചു ഉള്ളതല്ലാത്ത സിലബസുകളും പാഠപുസ്തകങ്ങളും ശരിയായ യോഗ്യത ഇല്ലാത്ത,ആത്മാർത്ഥത ഇല്ലാത്ത അദ്ധ്യാപകരും പ്രശ്നം വളരെ ഗുരുതരമാക്കുന്നു.
കിന്ടെർഗർട്ടൻ സിലബസ് എപ്പോഴും വളരെ ലളിതം ആയിരിക്കും .ചിത്രങ്ങളും അക്ഷരങ്ങളും കണ്ടും കേട്ടും തിരിച്ചറിയുക ആവും പ്രധാനം.പരീക്ഷകൾ എപ്പോഴും ഉത്തരങ്ങൾ പറയുന്നതിൽ തീരും. പക്ഷെ ഒന്നാം ക്ലാസ്സിൽ കുട്ടികൾ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളും കണക്കുകൂട്ടാനും സയൻസ് ,സോഷ്യൽ studies വിഷയങ്ങളും ഒരുമിച്ചു ആണ് എത്തുന്നത്.അതും ചോദ്യ ഉത്തരങ്ങൾ ഉൾപ്പെടെ എഴുതാൻ.....ഇവിടെയാണ് ഒരു കുട്ടി ശരിക്കും പരീക്ഷിക്കപ്പെടുന്നത്....
ഒന്നുകിൽ ഇവയെല്ലാം കാണാതെ പഠിച്ചു മുന്നോട്ട് പോണം.അല്ലെങ്കിൽ അധ്യാപകർക്കും മാതാ പിതാക്കളുടെയും മുന്നിൽ
കഴിവ് കേട്ടവർ ആയി വളരണം
അങ്ങിനെ ആണ് ഇവാൻ ന്റെ മമ്മ എന്നെ കാണാൻ വരുന്നത്.ഒരു വൈകുന്നേരം സ്കൂൾ വിടുന്ന സമയത്ത്.അവർ വന്നതും സ്വയം പരിചയപ്പെടുത്തുകയും അവരുടെ പ്രശ്നം അവതരിപ്പിക്കുകയും ചെയ്തു.അവരുടെ പഠന വൈകല്യം ഉള്ള ഇളയ കുട്ടിയുടെ അഡ്മിഷൻ ആണ് കാര്യം.ചില കൈപ്പുള്ള അനുഭവങ്ങൾ ഉള്ളിൽ നോവായി നില്കുന്നത് കൊണ്ട് അത്തരം കുട്ടികളുടെ അഡ്മിഷൻ നിർത്തി വച്ചിരിക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറി.
ഒരു കുട്ടിയെ അതും ഇതുപോലെ ഓടിസ്റ്റിക് പ്രോബ്ലെം ഉള്ള കുട്ടിയെ സ്കൂളിൽ എടുക്കുമ്പോൾ ആ ക്ലാസ്സിലെ കുട്ടികൾ ,അധ്യാപകർ,കുട്ടികളുടെ രക്ഷകർത്താക്കൾ മുതലയവരെ വരെ നമ്മൾ മാനസികമായി ഒരുക്കേണ്ടി വരും.അവർക്ക് ട്രെയിനിങ് മുതൽ കൗണ്സിലിങ് വേണ്ടിവരും.അതിനായി പ്രത്യേക ഫീസോ ഒന്നും ഇതുവരെ വാങ്ങിയിട്ടിരുന്നില്ല.കുട്ടികൾ മെച്ചപ്പെട്ടു തുടങ്ങിയാൽ പരേന്റ്സ് ന്റെ സ്വഭാവം മാറും.പിന്നെ ...കുട്ടിക്ക് double പ്രൊമോഷൻ തുടങ്ങി പല ഡിമാണ്ട്സ് ആരംഭിക്കും.ഒടുവിൽ നമ്മൾ അനുവദിക്കാതെ വരുമ്പോൾ മറ്റ് ഏതെങ്കിലും സ്കൂളിൽ ഉയർന്ന ക്ലാസ്സിൽ ചേർക്കും.അതും ഞങ്ങളോട് പറയാതെ......അതുവരെ കഷ്ടപ്പെട്ട അദ്ധ്യാപകരും ഞങ്ങൾ എല്ലാവരും മാനസിക സമ്മർദത്തിൽ ആവും.എത്ര തന്നെ ശ്രമിച്ചിട്ടും ഈ മനോഭാവത്തിൽ മാറ്റം വരാത്തതിനാലും സ്വതവേ ഇമോഷണൽ ആയ എന്നെ അതു നന്നായി ബാധിക്കും എന്നതുകൊണ്ടും സ്കൂൾ മാനേജർ ആയ എന്റെ husband ഉം എന്നെ നിരുത്സാഹപ്പെടുത്താറുണ്ട്.
എന്തായാലും ആ കുട്ടിയെ ഒടുവിൽ ഞാൻ എടുത്തു. അവന്റെ പുസ്തകങ്ങളും treatment റെക്കോർഡ്സും പരിശോധിച്ചപ്പോൾ മനസ്സിലായി.ആ കുട്ടിയുടെ ബുക് നിറയെ നമ്മൾ heart ബീറ്റ് കാണുന്നത് പോലെ ലൈൻസ് ആണ്.നീളം കുറഞ്ഞതും ഉയർന്നും താഴ്ന്നു ഉള്ള വരകൾ ....
ഒരു വർഷം കഴിഞ്ഞു.ഈ വർഷത്തെ സംസ്ഥാന ലെവൽ സ്കോളർഷിപ് പരീക്ഷയിൽ U K G വിഭാഗത്തിൽ ഗോൾഡ് മെഡലും സർട്ടിഫിക്കറ്റും വാങ്ങാൻ തയ്യാറായി നിൽക്കുന്നവരുടെ കൂട്ടത്തിൽ *ഇവാനു*മുണ്ട്.
ഈ വർഷത്തെ ഞങ്ങളുടെ പ്രവർത്തനത്തിനുള്ള ഗുരുദക്ഷിണയുമായി......
Comments
Post a Comment