വെയിൽ നൽകുന്ന വിഭവങ്ങൾ

മുറ്റത്തിനരികിൽ കുളത്തിന്റെ ചുറ്റിനുമായി ചെറിയ തോതിൽ ഗ്രോബാഗിൽ കൃഷി ചെയ്തു തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ മാത്രമെ ആയുള്ളൂ.രണ്ടു ബീഹാരികൾ വന്ന് കാടുമൂടി കിടന്ന കുളവും പരിസരവും വൃത്തിയാക്കി തന്നപ്പോൾ എന്റെ ഇത്തിരി മുറ്റത്തു വിരുന്നു വന്ന വെയിലിനെ വിളവാക്കാം എന്ന മോഹമാണ്  എന്നെ കൃഷിയിലേക്ക് എത്തിച്ചത്.കൃഷി എന്നു പറഞ്ഞാൽ വലിയ തോട്ടം എന്നൊന്നും കരുതണ്ട.അഞ്ചാറു മൂട് തക്കാളി, രണ്ടുമൂട് കാന്താരി,രണ്ടു മൂട്‌ പാവയ്ക്ക,കുറച്ചു ചീര,ഒരു ചേമ്പ്,ഒരു മൂട് പയർ.രണ്ട് മത്തൻ വള്ളി,ഒരു ചുരയ്ക്ക വള്ളി,ഒരു വെള്ളരി വള്ളി,മുതിര,ഒരു മൂട് ഇഞ്ചി...നിത്യവഴുതിന്...വഴുതനങ്ങ....ഇങ്ങനെ കൈയ്യിൽ കിട്ടിയത് എല്ലാം ഞാൻ ഗ്രോബാഗിൽ നട്ടു പിടിപ്പിച്ചു.കുളത്തിന്റെ അരികിൽ തിന്നാൻ കൊണ്ടു വരുന്ന  പൈനാപ്പിളിന്റെ തല ഭാഗം നട്ടുവെച്ചു.

ഇതും പോരാതെ കുറച്ചു ബാഗുകളിൽ തുളസിയും നട്ടുപിടിപ്പിച്ചു.ഉണങ്ങിയ കരികില കത്തിച്ച ചാരവും, പച്ചക്കറികൾ അറിയുമ്പോൾ കിട്ടുന്ന waste ഉം ആയിരുന്നു കൈമുതൽ.പിന്നെ ഭീഹാറികൾ കൊണ്ടുതന്ന് ഉണങ്ങിയ ചാണകം കൂടി ആയപ്പോൾ സംഗതി ഉഷാർ ആയി എന്റെ തോട്ടത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്നുവച്ചാൽ ഇതുവരെയും ഞാൻ ഒന്നിന്റെയും വിത്തു വിലകൊടുത്തു വാങ്ങിയിട്ടില്ല.ആരെങ്കിലും തന്നതോ waste ഇൽ വളർന്നു വന്നതോ ആയ ചെടികൾ ആണ് കൂടുതൽ.അവയെ ആണ് ഞാൻ വളർത്തുന്നത്.

എന്തുതന്നെ ആയാലും അവ എന്നെ നിരാശപ്പെടുത്തിയില്ല. എന്നെക്കാൾ ഉയരത്തിൽ  വളർന്ന തക്കാളി ചെടികളിൽ
നിറയെ തക്കാളികൾ ഉണ്ടായിത്തുടങ്ങി. പാവയ്ക്കയിൽ വള്ളിവീശി തുടങ്ങി.കുഞ്ഞു കായ്ക്കൾ എന്നെ കൊതിപ്പിച്ചു കൊണ്ട് തുങ്ങിത്തുടങ്ങി. ചീര മുറിച്ചു എടുക്കുന്നത് കൊണ്ട് എല്ലാ ആഴ്ച്ചയും പുതിയ കിളിർപ്പുകൾ ഉണ്ടാവുന്നുണ്ട്.പൈൻ ആപ്പിൾ രണ്ടെണ്ണം ഉണ്ടായി.ഒരെണ്ണം വിളഞ്ഞു തുടങ്ങി.നിത്യ വഴുതിന മതിലിനു മുകളിൽ പടർന്നു തുടങ്ങി. വഴുതിന യിൽ പൂക്കൾ ഉണ്ടായിത്തുടങ്ങി.കാന്താരി ചെടികൾ മാത്രം വളരെ മുരടിച്ചു  വരുന്നു.വളരുന്നില്ല.ഇലകളിൽ ഒരു മുരടിപ്പ് പോലെ.എന്താ ചെയ്യുക.ഒരു ബ്ളോക് remove ചെയ്ത ഒരു ചേട്ടൻ ഉണ്ട്.ജന്മം കൊണ്ട് അല്ല കർമം കൊണ്ട് ...എനിക്ക് ഒരു മൂത്ത ജേഷ്ഠൻ തന്നെ.അദ്ദേഹത്തിന് മോരിൽ ചേർത്ത് കഴിക്കാൻ കാന്താരി വേണം.നാലഞ്ചു മാസം  ആയി മുടങ്ങാതെ കൊടുക്കുന്നു.എനിക്കത് എന്നും കൊടുക്കണം എന്നുണ്ട്.കൊളോസ്ട്രോൾ നിയന്ത്രിക്കാൻ കാന്താരി നല്ലതാണ്. എനിക്ക് അതു മാത്രം വലിയ ആഗ്രഹം ആണ്. എന്നെക്കൊണ്ട് ആവുന്നത് ചെയ്യുന്നു. കൃഷി ചെയ്യുക മാത്രം അല്ല അതു ആവശ്യക്കാരിൽ എത്തിക്കുന്നതും ഒരു ആനന്ദം തന്നെ ആണ്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ