വേനലിന്റെ വിളവുകൾ

ചേരുമ്പഴം... ചേരുമ്പഴമേ...എന്നു വിളിച്ചു പറഞ്ഞുകൊണ്ട് കുട്ടയിൽ കശുമാങ്ങകൾ വിൽപ്പനക്കായി എത്തുമായിരുന്നു ....വളരെ അപൂർവമായി...പലനിറത്തിലും വലിപ്പത്തിലും ഉള്ള അവ വലിപ്പം അനുസരിച്ചയിരുന്നു വില.വാങ്ങി ഉപ്പും കുരുമുളക് പൊടിച്ചതും ചേർത്ത് കഴിച്ച കുട്ടിക്കാലത്തിന് പായസത്തിൽ നെയ്യിൽ വറുത്തിടുന്ന അണ്ടിപ്പരിപ്പിന്റെ രുചിയായിരുന്നു.പിന്നീട് വേനലവധിക്ക്  വിരുന്നു വരുന്ന അപ്പച്ചിയുടെ വള്ളിക്കുട്ടയിൽ പൊതിഞ്ഞു വച്ച ചുട്ടു തല്ലിയ അണ്ടിയുടെ രുചിയായി മാറി....വീണ്ടും ചേർത്തല തിരുമല അമ്പലത്തിലെ ആറാട്ടിന് വിളമ്പുന്ന *കജജ്ൂബിയെ ഹുംമാണ്*കിഴങ്ങും മുരിങ്ങാക്കയും വഴുതിനയും മൂക്കാത്ത പാൽ പരുവത്തിലുള്ള കശുവണ്ടിക്കറിയുടെ രുചിയിൽ ജീവിതവും മാറി.

തോട്ടി കെട്ടി പറിച്ചെടുക്കുന്ന പച്ചക്കശുവണ്ടികൾ  നെടുകെ പിളർന്ന് ചൂട് വെള്ളത്തിൽ ഇട്ട് കറയും തൊലിയും കളഞ്ഞെടുക്കുന്ന  പരിപ്പുകൾ അവിയലിനും *വൽവെൽ*എന്ന തേങ്ങാപ്പാൽ കറിയുടെയും രുചികൾ ഇരട്ടിയാക്കി.

വേനലിൽ കിളികൾ കൊത്തിയിടുന്ന മാങ്ങാകളിൽ നിന്ന് പെറുക്കി എടുത്ത അണ്ടികൾ അങ്ങാടിയിൽ കൊടുത്തു വാങ്ങി കൊണ്ട് വന്ന ഉഴുന്ന് വടക്കും പരിപ്പുവടയ്ക്കും വത്സനും പുതിയ രുചിഭേദങ്ങൾ ആയിരുന്നു. രാത്രിയിൽ വാവലും പകലിൽ അണ്ണാറക്കണ്ണനും കാക്കയും കിളികളും തിന്ന് കൊത്തി വിതറിയ മാങ്ങകൾ പെറുക്കിക്കൂട്ടി  അണ്ടികൾ മാത്രം എടുത്തു മാങ്ങകൾ ആർക്കും വേണ്ടാത്ത മരച്ചുവട്ടിൽ കൂട്ടിയിട്ട്..ഉണക്കിയ അണ്ടികൾ ചുട്ടു തരാൻ ആരും ഇല്ലാതെ വന്നപ്പോൾ അവ അങ്ങാടിയിലെ അണ്ടിക്കടയിൽ കുറഞ്ഞവിലക്ക് കൊടുത്തു പാക്കറ്റിൽ കിട്ടുന്ന ഗ്രേഡ് 320 വാങ്ങി വെളിച്ചെണ്ണയിൽ വറുത്തു ഉപ്പും വരുത്തുപൊടിച്ച മുളകും കായവും ചേർത്തു തിരുമ്മി തിന്നുന്ന രുചിയായി മാറി എന്റെ കശുവണ്ടിക്ക്.....,😪😪 എങ്കിലും ഒരിക്കലും കൈവിട്ട് പോകാത്ത രുചിയുമായി ഇന്നും വീട്ടുമുറ്റത്ത് ഉണ്ട്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി