തിരിച്ചറിവുകൾ

ഇന്ന് രാവിലെ പതിവ് കുട്ടികളുമായുള്ള സംവാദം കഴിഞ്ഞു ഓഫീസിൽ തിരിച്ചെത്തിയപ്പോൾ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളും ആയി എന്റെ ടീച്ചർ പരാതിയുമായി എത്തി .ആണ്കുട്ടിയുടെ കൈയ്യിൽ തോള് മുതൽ താഴെ വരെ കൈകൊണ്ടു മാന്തിയപാട് ഉണ്ടായിരുന്നു.പെണ്കുട്ടിയാണെങ്കിൽ ഏങ്ങൽ അടിച്ചു കരയുന്നുണ്ട്.
ടീച്ചറെ പറഞ്ഞു വിട്ട് ഞാൻ കുട്ടികളെ ഓഫീസിൽ വിളിച്ചു.കാര്യം എന്താണെന്ന് ചോദിച്ചതിന്   മോള് കരച്ചിൽ തന്നെ.മോൻ സംസാരിച്ചു തുടങ്ങി...മാം ഞാൻ കുറച്ചു ദിവസം സ്കൂളിൽ വരാതിരിക്കുകയായിരുന്നു.ഇന്ന് എന്നെ കണ്ടപ്പോൾ ഉള്ള സന്തോഷത്തിൽ ഇന്നാണ് വരുന്നത് അല്ലെ ?എന്നു ചോദിച്ചു ഇതു ഇരിക്കട്ടെ എന്നു പറഞ്ഞു സ്നേഹത്തോടെ മാന്തിയത് ആണ്.അതു ഇത്രയും ചുവന്നു തടിക്കും എന്നു ഓർത്തു ചെയ്തത് അല്ല. മാം വഴക്കു പറയരുത് .ഞാൻ വീട്ടിൽ ചെന്ന് അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം. എന്ന്.....
ഒരു നിമിഷം ഞാൻ ഇങ്ങനെ അനങ്ങാതിരുന്നു പോയി..എന്നും മറ്റുള്ളവരെ കെയർ ചെയ്യാനും share ചെയ്യാനും ആണ് ആദ്യം കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കാറ്... അവർ അത് എന്നെക്കാൾ നന്നായി മനസ്സിലാക്കി പ്രവർത്തിച്ചു തുടങ്ങി ..
ടീച്ചർ വഴക്കു പറഞ്ഞു, തല്ലി,,എന്നൊക്കെ പറഞ്ഞു വഴക്കു കൂടുന്ന മാതാപിതാക്കൾ ഇവരെ കണ്ടു പഠിക്കുക...കുട്ടികൾ നിഷ്കളങ്കർ ..അവരുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു.
ഇന്ന് രാവിലെ കണ്ട ഒരു അദ്ധ്യാപികയുടെ കുറിപ്പാണു എന്റെ ഈ കുറിപ്പിന് ആധാരം...മാർക്കുകൾക്കും  ഗ്രേഡിനും ...എൻട്രൻസ് ടെസ്റ്റിനുമായി കുട്ടികളെ നിർബന്ധിച്ചു പഠിപ്പിക്കുമ്പോൾ നമ്മൾ അവരിലെ നന്മയെയും വളർത്താൻ മറന്നുപോവുന്നു.പത്താം ക്ലാസ്സിലെ A+ ആണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യം എന്നു ചിന്തിക്കുമ്പോൾ പൊലിഞ്ഞു പോകുന്നത് നമ്മുടെ കുഞ്ഞുങ്ങളുടെ നിഷ്കളങ്ക ബാല്യവും ആനന്ദവും ആണ്.
കഴിഞ്ഞ ദിവസം അകാലത്തിൽ പൊഴിഞ്ഞ കാസർകോട് പത്താം തരം വിദ്യാർത്ഥിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്...

Comments

Popular posts from this blog

നെടുമ്പള്ളി മന

പാലായനങ്ങൾ

പുതിയൊരു പുലരി