രുചിയുടെ ലോകം


രുചികൾ പഠിച്ചതെല്ലാം കാട്ടു പഴങ്ങളുടെ രുചിച്ചാണ്.തൊട്ടാൽ വാടുന്ന മുള്ളുകൾ ഉള്ള തൊട്ടവാടിയിലെ കുഞ്ഞു ചക്ക മുതൽ വഴിയരികിൽ പൂത്തു നിൽക്കുന്ന കൊങ്ങിണി ചെടിയുടെ നല്ല പഴുത്ത കറുത്ത പഴങ്ങൾ തിന്ന് കുരു തുപ്പിക്കളഞ്ഞു....വയലിലെ ഗർഭിണി ചെടികളുടെ ഉള്ളിലെ *പുട്ടിൽ*എന്നു വിളിക്കുന്ന പാൽ കതിർ ചവച്ചു നീരിറക്കി. . വെല്ലക്കായ്‌ മരത്തിലെ പഴുത്ത മധുരമുള്ള കായ്കൾ കടിച്ചു തിന്ന് മത്തുപിടിച്ചു...പഴുത്ത വേപ്പിൻ കായ്കൾ വായിലിട്ട് മധുരം നുകർന്നു ....മണിതക്കാളി മടി നിറയെ പറിച്ചു കൂട്ടി രുചിച്ചു .....
അരിനെല്ലിക്ക...വാളൻപുളി..കണ്ണിമാങ്ങാ...ഇരുമ്പൻപുളി... വള്ളി നാരകം... ഇവയൊക്കെ പുളികളിൽ നവരസങ്ങൾ തന്നു.
മുള്ളൻ പഴവും ചാമ്പങ്ങയും ലൂബിക്കയും  രുചിയുടെ ഉത്സവമേളം പഠിപ്പിച്ചു.
പുളിങ്കുരു പച്ചയ്ക്കും വറുത്തും, വറുത്തു തൊലി കളഞ്ഞു ഉപ്പിലിട്ടും... മോരിലിട്ടും രുചിച്ചു.റബര് കുരു  ,ആഞ്ഞിലി കുരു,വാൾക്കായ തുടങ്ങിയ കുരുക്കൾ വരുത്തും പൊട്ടിച്ചും രുചിയറിഞ്ഞു.
ചക്കക്കുരു ചുട്ടും വേവിച്ചും വറുത്തും രുചിച്ചു. പച്ച കശുവണ്ടി വറുത്തും  ചുട്ടും കറിവെച്ചും കിളിർത്തതും....കണ്ണിമാങ്ങാ  പച്ച...ഉപ്പിലിട്ടത്...അച്ചാർ ഇട്ടത്...പച്ചമാങ്ങ...പഴുത്ത മാങ്ങാ...കറി വച്ചത്...
കപ്പ ,ചേന,കാച്ചിൽ..മധുരക്കിഴങ്ങ്...ചുട്ടത് വേവിച്ചത്..കറി വച്ചത്...അങ്ങിനെ നാവിൽ കൊതിയൂറുന്ന എത്ര എത്ര വിഭവങ്ങൾ....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ