അനുഭവപാഠങ്ങൾ

കൃഷി എനിക്ക് തന്ന പാഠങ്ങൾ വലുതാണ്.ആദ്യത്തെ പാഠം, ചെടികൾക്കും നമ്മളുടെ ചിന്തകൾ മനസ്സിലാക്കാൻ പറ്റും .അവയും മനുഷ്യ മനശാസ്ത്രം പഠിച്ചിട്ടുണ്ട്.അല്ലെങ്കിൽ കാഴ്ച്ചക്കുറവുള്ള എന്നെ പറ്റിച്ചു  ദിവസവും പുതിയ പുതിയ പാവയ്ക്ക പിഞ്ചു കളിൽ തുളയിടുന്ന കായീച്ചയുമായി മല്ലിട്ട് തോറ്റുപോയ എന്നെ അവർ പുഷ്പം പോലെ ജയിപ്പിച്ചത് എങ്ങിനെ??ഞാൻ പടർത്തിയ പന്തലിൽ നിന്ന് എന്റെ പോലും നോട്ടം ചെല്ലാത്ത ഒറ്റുമാവിൽ കയറി അവർ കായീച്ചകളെ പറ്റിച്ചു അഞ്ചു പാവയ്ക്കൾ ഒളിപ്പിച്ചു വച്ചു.ഇന്നലെ തോറ്റു തൊപ്പിയിട്ട് നിരാശ ഭരിതയായ അവർ അഞ്ചേണ്ണം മാനത്തു നിന്നെന്ന പോലെ മുന്നിൽ നിർത്തി തന്നു??? സങ്കടങ്ങൾ അവർക്കും മനസ്സിലാവും അല്ലെ???

കഴിഞ്ഞ തവണത്തെ കുല പഴുത്തപ്പോൾ ആകെ കിട്ടിയത് കിളികൾ തിന്നു മിച്ചം വന്ന മൂന്നാലു പഴങ്ങൾ മാത്രം. അതുകൊണ്ട് കുലച്ച വാഴയെ ദിവസവും ചെന്നു നോക്കും.ഇന്ന് കാലത്തും വിഷുവിന് പഴുക്കും എന്ന് കരുതി കാലത്തെ കുറിപ്പെഴുതിയ എന്റെ മുന്നിൽ ഒടിഞ്ഞു വീണ കുലയിൽ മൂന്നു പഴുത്ത പഴങ്ങൾ ഉണ്ടായിരുന്നു.കുളത്തിലെ അഴുകിയ ഇലകളും ഉണങ്ങിയ ചാണകവും ഇട്ട് വലിച്ചാൽ കിട്ടാത്ത കുഴല് വച്ചു നനച്ചതിന്റെ സ്നേഹം അവർ കാണിച്ചു.ഇന്നത് ഒടിഞ്ഞു വീണില്ല എങ്കിൽ ആ പഴുത്ത പഴങ്ങളും കിളികൾ കൊണ്ടുപോയേനെ അല്ലെ??

ചെടികൾ നടാൻ grow ബാഗുകൾ തയ്യാറാക്കുമ്പോൾ തന്നെ ചാരവും ചാണകവും ജൈവ പച്ചക്കറി വെസ്റ്റുകളും ചേർക്കണം.പിന്നെ നല്ല വിളവ് തരുന്ന വിത്തുകൾ  വാങ്ങി തന്നെ നടണം, ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫ്ബി യിലെ gdmg, gdnt ഇവയ്ക്ക് മറുപടി പറയുന്ന സമയത്തു ചെടികളോട് സംസാരിക്കണം.ഏറ്റവും കുറഞ്ഞത് രണ്ട് കായ്കൾ എങ്കിലും കൂടുതൽ കിട്ടും.മഴ പെയ്തു കഴിഞ്ഞാലും വെള്ളം നനച്ചു കഴിഞ്ഞാലും അവറ്റകളോട് സംസാരിക്കണം.പിന്നെ നമ്മുടെ അനുവാദം ഇല്ലാതെ അവയിൽ കേറി പറ്റിയ ജീവികളെ ഓടിച്ചു കളയണം.

ഇത്രയൊക്കെ ചെയ്താൽ like ഒന്നും കിട്ടില്ലെങ്കിലും ഒരു നല്ല ചങ്ങാതിയിൽ നിന്നു കിട്ടുന്നതിനേക്കാൾ ഏറെ സന്തോഷം കിട്ടും... അവ നമ്മെ തെറ്റിദ്ധരിക്കില്ല ...കാരണം അവർക്ക് മുഖം മൂടികൾ ഇല്ല.... കണ്ണുകൾ മറയ്ക്കാവുന്ന കണ്ണടകൾ ഇല്ല. ...ഹൃദയം തുറന്നുകാണിച്ചാൽ ചെറുതായിപ്പോവും എന്ന അനാവശ്യ ഈഗോകൾ ഇല്ല....

Comments