സ്നേഹത്തിന്റെ വിത്തുകൾ....

ഇന്നലെ എനിക്ക് വളരെ സന്തോഷം ആയിരുന്നു.സ്കൂളിന്റെ എല്ലാവർഷവും ഉള്ള ഫാമിലി ഗെറ്റ് together ആയിരുന്നു.എന്റെ മക്കൾ അതു വൻ ആഘോഷമാക്കി.പ്ലേ ക്ലാസ്സിലെ കുട്ടികൾ മുതൽ വലിയ കുട്ടികൾ വരെ അന്നൗൻസ്മെന്റ് മുതൽ അവതരണം വരെ പരസ്പരം സഹായിച്ചു. കുട്ടികളെ സ്റ്റേജിൽ കയറ്റാനും ഇറക്കാനും മാത്രമല്ല വശങ്ങളിൽ നിന്ന് അവർ വീഴാതെ സൂക്ഷിക്കാനും അവർ ഒപ്പം ഉണ്ടായിരുന്നു.

എനിക്ക് അഭിമാനം തോന്നിയ ഒരു കാര്യം സ്കൂൾ അവരുടെ വീടാണെന്നും വീട്ടിൽ അതിഥികൾ മാത്രമാണ് നിങ്ങളുടെ മാതാപിതാക്കൾ എന്നും പറഞ്ഞുകൊടുത്തത് ഉൾക്കൊണ്ട് രണ്ടു മണി മുതൽ രാതരി 8.20 നു പരിപാടികൾ തീരുന്നത് വരെ പരസ്പരം പ്രോത്സാഹിപ്പിച്ചും അഭിനന്ദിച്ചും അവർ ഓടി നടന്നു.ആറും എട്ടും മിനിറ്റ് നീണ്ടു നിന്ന പരിപാടികൾ, നൃത്തങ്ങൾ ,അവർ തളരാതെ അവതരിപ്പിച്ചപ്പോൾ എനിക്ക് പോലും അവരെ കെട്ടിപ്പിടിച്ചു ഉമ്മ നൽകാൻ തോന്നി.

അതിലും ആനന്ദം തോന്നിയ ഒരു കാര്യം കുട്ടികളോട്  ഞാൻ എന്നും പറയാറുണ്ടായിരുന്നു ,
നിങ്ങൾ ലോകത്ത് എവിടെ പോയാലും ഈ സ്കൂൾ നിങ്ങളുടെയാണ്.ഇവിടെ വന്ന് ഞങ്ങൾ ഇല്ലെങ്കിലും എല്ലാകാലത്തും കാര്യങ്ങൾ നോക്കി നടത്തണം എന്ന്. അവർ അത് ഹൃദയത്തിൽ ഏറ്റെടുത്തിരുന്നു എന്ന് ഇന്നലെ വിവിധ കാരണങ്ങളാൽ സ്കൂളിൽ നിന്ന് പോകാൻ നിർബന്ധിതരായ പതിനഞ്ചോളം കുട്ടികൾ വിവിധ പ്രായത്തിൽ ഉള്ളവർ തിരിച്ചു വരികയും പരിപാടിയുടെ അവസാനം വരെ വേണ്ട സഹായങ്ങൾ ചെയ്തുകൊണ്ട് നിൽക്കുകയും.....ചിലരെ ഒക്കെ എനിക്ക് തിരിച്ചറിയാനാകാതെ വന്നപോൾ സ്വയം പരിചയപ്പെടുത്തുകയും അടുത്തു വന്ന് വിശേഷങ്ങൾ പങ്കു വെയ്ക്കുകയും ചെയ്തു. അതിൽ  പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യം *ഗായത്രി *കുട്ടികളെ ജാതി മത വേര്തിരിവുകളോടെ കാണില്ല"എന്ന നിലപാടിൽ പ്രതിഷേധിച്ചു നിർബന്ധ പൂർവം കുട്ടികളെ അവരുടെ ഇഷ്ട പ്രകാരം അല്ലാതെ മാറ്റിയവർ ആയിരുന്നു കൂടുതലും.അവരിൽ പലരും കരഞ്ഞു കൊണ്ടായിരുന്നു സ്കൂളിൽ നിന്ന് പോയത്.എന്റെ ഒപ്പം പൂർണ്ണ സപ്പോര്ട് ആയി നിന്ന ചില അമ്മമാരും ഈ  കൂട്ടത്തിൽ ഉണ്ടായിരുന്നു.സത്യവും സ്നേഹവും എന്നെങ്കിലും മറനീക്കി പുറത്തു വരും എന്നെനിക്ക് അറിയാമായിരുന്നു.അതു സത്യമായി.

കുറച്ചു ദിവസം മുൻപ് ആലുവയിൽ പോയ ഒരു വിദ്യാർഥി ഒറ്റയ്ക്ക് ഓഫീസിൽ വന്ന് എന്നോട് പറഞ്ഞത് ,ഈ വർഷത്തെ നോമ്പ് മുഴുവൻ പിടിച്ചു. ഞാൻ അതിന് ആകെ എന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ടത് എനിക്ക് ഗായത്രിയിൽ പോവാൻ അനുവാദം തരണം എന്നാണ്. അതു അവർക്ക് അനുവദിച്ചു കൊടുക്കാതിരിക്കാൻ ആവുമോ??എന്നോട് അവൻ ആവശ്യപ്പെട്ടത് ഒരു ദിവസം മുഴുവൻ അവന്റെ പഴയ കൂട്ടുകാരുടെ കൂടെ ക്ലാസ്സിൽ ഇരുന്നോട്ടെ എന്നാണ്.അനുവദിക്കാതിരിക്കാൻ എനിക്ക് ആവുമായിരുന്നില്ല.കണ്ണു നിറഞ്ഞു വരുന്നത് അവൻ കാണാതിരിക്കാൻ ഞാൻ helper നെ വിളിക്കാനുള്ള ബെൽ അടിക്കാനായി മുഖം തിരിച്ചു.

സ്കൂൾ പരിപാടികൾക്കായി അലങ്കരിച്ചപ്പോൾ അതു കണ്ട് പരീക്ഷക്ക് പോയി വരുന്ന എന്റെ രണ്ടു പെണ്മക്കൾ എന്നെ വന്നു കണ്ട് കാര്യങ്ങൾ തിരക്കുകയും ഇന്നലെ നേരത്തെ തന്നെ എത്തുകയും ചെയ്തിരുന്നു.

സ്നേഹവും വിശ്വാസവും വിത്തു വിതച്ചു കൊടുത്താൽ മതി ,അനുകൂല കാലാവസ്‌ഥ വരുമ്പോൾ അവ തഴച്ചു വളരും......അതു വരെ അവ കാത്തിരിക്കും   എന്നുള്ള പാഠം എനിക്കും
അവരിൽ നിന്ന് കിട്ടി.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ