ഗുരുപാദങ്ങളിൽ....

കഴിഞ്ഞ മാർച്ചിൽ ആണ് എന്റെ husband നു ഒരു ആഗ്രഹം തോന്നിയത്‌.കുട്ടിക്കാലത്തു പഠിപ്പിച്ച അദ്ധ്യാപകനെ ഒന്ന് കാണണം എന്ന്.അന്വേഷിച്ചു പിടിച്ചു വന്നപ്പോൾ അറിയാൻ കഴിഞ്ഞത് അദ്ദേഹം ഇപ്പോൾ മാന്നാനം പള്ളിയിലെ കുർബ്ബാന നടത്തുന്ന ഫാദർ ആണെന്ന്.കുട്ടിക്കാലത്തെ കുസൃതികളും  അദ്ദേഹത്തിൽ നിന്നു വാങ്ങിയ തല്ലിന്റെ കൈയ്യില്ലാത്ത കണക്കുകളും കേട്ടപ്പോൾ ഞങ്ങൾക്കും അദ്ദേഹത്തെ കാണാൻ തിടുക്കം ആയി.ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയിൽ മേടയിൽ വിളിച്ചു ചോദിച്ചപ്പോൾ കാണാനുള്ള അനുവാദം കിട്ടി.

ഉച്ചകഴിഞ്ഞാണ് ഞങ്ങൾക്ക് സമയം അനുവദിച്ചത് ,എന്നാലും രാവിലെ തന്നെ ഞാനും മക്കളും റെഡി ആയി.പുള്ളിക്കാരനു കണ്ടാൽ മനസ്സിലാവുമോ ,പറഞ്ഞാൽ ഓർമ്മ വരുമോ എങ്ങിനെ പരിചയപ്പെടുത്തും  എന്നെല്ലാം സംശയം ആയിരുന്നു.എന്നാലും ഞങ്ങൾ ആകാംക്ഷയോടെ പുറപ്പെട്ടു.തീരെ പരിചയം ഇല്ലാത്ത ഇട റൂട്ട് ആയതിനാൽ gps ഉപയോഗിച്ച് വഴികണ്ടുപിടിച്ചാണ് പോയത്. വഴിയച്ചൻ റോഡ് എന്ന് ഇടയിൽ ഒരു ബോർഡ് കണ്ടിരുന്നു.അന്വേഷിച്ചപ്പോൾ ആണ് മനസ്സിലായത്.ഒരു മനുഷ്യൻ ഒറ്റയ്ക്ക് വെട്ടിതെളിച്ചു നിർമ്മിച്ച വഴിയിൽ കൂടിയാണ് ഞങ്ങൾ കടന്നുപോകുന്നത് എന്ന്. കിലോമീറ്ററുകൾ നീണ്ട റോഡ് കണ്ട് ഞങ്ങൾ അമ്പരന്നുപോയി.

വഴികയറി ചെന്നത് വലിയ മനോഹരമായ കുന്നിൻ മുകളിൽ ആണ്.അവിടെ കണ്ട ഒരു ബോർഡിൽ നിന്നാണ് മനസ്സിലായത് ഞങ്ങൾ ചെല്ലുന്നത് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ വിശുദ്ധ ഖബറിടത്തിൽ ആണ് എന്ന്. ലോട്ടറി കിട്ടിയ അനുഭവം ആയി ഞങ്ങൾക്ക്.കയറി ചെല്ലുമ്പോൾ തന്നെ കേരളത്തിലെ  ആദ്യത്തെ പ്രിന്റിങ് പ്രസ് ഉള്ള മനോഹരമായ ഒരു കെട്ടിടം കാണാം.അതു ഇന്നും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു.ആ കെട്ടിടത്തിൽ ആ  press ഇപ്പോഴും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.

ഞങ്ങൾ അതിഥികളെ സ്വീകരിക്കുന്ന വിശാലമായ ഹാളിൽ എത്തി.കുറേ നേരം കാത്തിരുന്നതിനു  ശേഷം ആണ് അദ്ദേഹം എത്തിയത്.ഞങ്ങൾ ആദരപൂർവം എഴുന്നേറ്റു.ആളെ മനസ്സിലായില്ലെങ്കിലും ഞങ്ങൾ അധ്യാപകർ കാട്ടുന്ന നിഷ്കളങ്കതയോടെ പേരും ബാച്ചും എല്ലാം ചോദിച്ചു മനസ്സിലാക്കി.ഒരു കൊച്ചുകുട്ടിയുടെ ആനന്ദത്തോടെ അദ്ദേഹത്തിന്റെ മുൻപിൽ നിൽക്കുന്ന അച്ഛനെ മക്കൾ അത്ഭുതംത്തോടെ നോക്കിനിന്നു.ക്ലാസ്സിലെ ഒന്നാം നമ്പർ കുസൃതിയെ അദ്ദേഹം തിരിച്ചറിഞ്ഞു എന്നു യാത്ര പറയാൻ നേരത്തു കുടുംബം ഒന്നിച്ചു കൈയ്യിൽ കരുതിയിരുന്ന ഫലങ്ങൾ നൽകി കാൽ തൊട്ടു വന്ദിച്ചപ്പോൾ പറഞ്ഞ വാക്കുകളിൽ നിന്നും മനസ്സിലായി.
പള്ളിയിൽ കയറി ഖബർ കണ്ടു വന്ദിച്ചു,press നു മുന്നിൽ ചെന്ന് ഒരു ഫോട്ടോയും എടുത്തു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

നെടുമ്പള്ളി മന

വിവാഹ വാർഷികം

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.