ഭൂമിയിലെ മാലാഖമാർ..

ഇതു ഞങ്ങളുടെ അന്നക്കുട്ടി...ആ
.എപ്പോഴും കിലുകില എന്നു സംസാരിക്കും ,തുള്ളിച്ചാടി
നടക്കും.എന്തെങ്കിലും ഏൽപ്പിച്ചാൽ ഉത്തരവാദിത്വത്തോടെ ചെയ്യും.കവിത ചൊല്ലാനും  കളരി ചെയ്യാനും പഠിത്തതിനും  മുന്നിൽ തന്നെ. ചിറകു വച്ച മാലാഖയാവാനും നാടൻ പാട്ടു പാടുമ്പോൾ മുടിയഴിച്ചിട്ട ആടാനും ചട്ടയും വാലുവെച്ച  മുണ്ടും ഉടുത്തു  *കണ്ടില്ലേ കർപ്പൂര പന്തലില്* ഡാൻസ് ചെയ്യാനും റെഡി ആയ എന്റെ മിടുക്കിക്കുട്ടി.
പുതിയ സ്കൂൾ building നിർമ്മിക്കാൻ തീരുമാനിച്ചപ്പോൾ കുട്ടികൾ തന്നെ തറക്കല്ലിട്ടുകാണണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.മുഴുവൻ കുട്ടികളുടെ പേര് നറുക്കിട്ട് എടുത്തപ്പോൾ  ആ ഭാഗ്യം കിട്ടിയത് അന്നക്കുട്ടിക്ക് ആയിരുന്നു. പള്ളിയിൽ ചെന്ന് കുർബ്ബാന കൈക്കൊണ്ടു കുളിച്ചു പട്ടുപാവാടയും ഇട്ട് മോള് കൃത്യം സമയത്തു എത്തി.
കുട്ടികൾ ബാൻഡ് മേളത്തോടെ സ്വീകരിക്കുകയും അന്നക്കുട്ടി കല്ലിടുകയും ചെയ്തു.പക്ഷെ പല കാരണങ്ങൾ കൊണ്ടും അതിന്റെ പണി തുടങ്ങാൻ സാധിച്ചില്ല.സ്ഥലം പുല്ലുമൂടി  കല്ല് മറഞ്ഞു.അന്ന മോൾക്ക് സങ്കടമായി.എന്നും പ്രാർത്ഥനയായി.ഒരു ദിവസം മോള് എന്നോട് വന്നു ചോദിച്ചു *ഞാൻ കല്ലിട്ടത് കൊണ്ടാണോ മാം ഇത്തിന്റെ പണി നടക്കാതെ പോയത്?*ഇല്ല മോളെ,മോള് ഒരു കുഞ്ഞു മാലാഖ അല്ലെ ,മോളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കുമോ??? ശരിക്കും ഈശ്വരൻ കേട്ടു.ഇതാ ആ കെട്ടിടം പൂർത്തിയായി .അതിലെ പുതിയ ഹാളിൽ നടത്തിയ എല്ലാ പരിപാടി യിലും അന്നക്കുട്ടി ഉണ്ടായിരുന്നു.ചിരിച്ചും കളിച്ചും.....ഈ മാലാഖമാരുടെ ചിരി എന്നും ഇവിടെ നിറയട്ടെ....അവരുടെ കരച്ചിലും ചിരിയും ഇവിടം മുഴുവൻ നിറയട്ടെ.....അവരാകട്ടെ ഈ ലോകത്തെ നേർ വഴിക്ക് നയിക്കുന്ന മാലാഖമാർ....


Comments

Popular posts from this blog

വിരാട് പുരുഷൻ

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.