ഭൂമിയുടെ അവകാശികൾ
വേനൽ അവധി തുടങ്ങിയത് കൊണ്ട് രാവിലെ താമസിച്ചാണ് ഉണർന്നത്.മുറ്റത്തെല്ലാം ചുറ്റി നടന്നപ്പോൾ ആണ് കണ്ടത് കാത്തുകാത്തിരുന്ന ഈ വർഷത്തെ ആദ്യത്തെ ചക്ക പഴുത്തത് കിളികൾ കൊത്തിയിരിക്കുന്നു. താഴെ വീണ ചക്ക കുരുക്കൾ മാത്രം പെറുക്കി എടുത്തു ഞാൻ അവിടം വിട്ടു.ചക്കക്കുരു അവറ്റയ്ക്ക് വേണ്ടാത്തത് എന്റെ ഭാഗ്യം....പുഴുത്ത ചക്ക തിന്നാനുള്ള കൊതി അടക്കി അടുത്ത ചക്ക എടുക്കാം എന്നു പറഞ്ഞു കൊത്തിയ ചക്ക ഭൂമിയുടെ അവകാശികൾക്ക് തന്നെ വിട്ടുകൊടുത്തു
പറമ്പിൽ ആകെ പഴുത്ത കശുമാങ്ങകൾ ചിതറി കിടക്കുന്നു.കശുവണ്ടികൾ അവകാശികൾ ഉപേക്ഷിച്ചു കളഞ്ഞിരുന്നു.നല്ല വില കിട്ടുന്നവ ആയതുകൊണ്ട് ഓടിനടന്നു പെറുക്കി കൂട്ടി. ആഞ്ഞിലി മരത്തിലെ കുഞ്ഞി ചക്കകൾ എല്ലാം അവ എപ്പോഴും കൊത്തി തിന്ന് കുരുക്കൾ മാത്രമേ കിട്ടാറുള്ളൂ.മാവിലെ മാങ്ങാകൾ ഞങ്ങളുടെ ആവശ്യത്തിനുള്ളത് എടുത്തതിന് ശേഷം ബാക്കിയുള്ളവ മരത്തിൽ തന്നെ കിളികൾക്ക് ആയി കരുത്ാറുണ്ട് .അധികം മൂക്കാത്ത രണ്ടു മാങ്ങാ ഉള്ളിയും മുളകും ചേർത്തു ചതച്ചു ചമ്മന്തി ഉണ്ടാക്കാൻ പറിച്ചെടുത്തു.
ചീര മുഴുവനായും പറിച്ചു എടുക്കാതെ കുറ്റി നിലനിർത്തി മുറിച്ചു എടുക്കുന്നതിനാൽ നിറയെ പുതിയ തളിരുകൾ ഉണ്ടായിരുന്നു.അവയും മുറിച്ചെടുത്തു.വെണ്ട ചെടികളിൽ പിഞ്ചു വെണ്ടകൾ ഉണ്ടായിട്ടുണ്ട്.അവ നാളേക്ക് ആയി മാറ്റി വച്ചു.
പപ്പായ മരത്തിൽ ഒരു പഴുത്ത പപ്പായ എന്നെ നോക്കി ചിരിച്ചു. ഒരു പാട് നാളുകൾക്ക് ശേഷമാണ് ഒരു പഴുത്ത പപ്പായ ഞാൻ കാണുന്നത്.ഓടി ചെന്ന് തോട്ടി കൊണ്ടുവന്നു കുത്തിയിട്ടു. രാത്രിയിൽ കഴിക്കാൻ ആയി മുറിച്ചു വച്ചു.
Comments
Post a Comment