ബഹു:സുപ്രീം കോടതിക്ക മുൻപാകെ ് ഒരു നിവേദനം..

കഴിഞ്ഞ ആഴ്ച്ച എന്റെ ഹസ്ബൻഡന്് ഉണ്ടായ അനുഭവം ആണ് ഈ കുറിപ്പിന് ആധാരം. വ്യക്തിപരമായ ചില കാര്യങ്ങൾ അറിയാനായി സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനെ കാണാൻ ആണ് അദ്ദേഹം ഒറ്റയ്ക്ക് കാറിൽ പുറപ്പെട്ടത്.തിരുവനന്തപുരം എത്തിയപ്പോൾ വഴി ശരിയാണോ എന്നൊരു സംശയം ഉണ്ടായി.റോഡ് സൈഡിൽ കുറച്ചു പൊലീസുകാർ വണ്ടി പരിശോധന നടത്തുന്നുണ്ട്.വഴി ചോദിച്ചാൽ കൃത്യമായി പറഞ്ഞു തരുമല്ലോ എന്ന വിശ്വാസത്തിൽ അദ്ദേഹം അവരോട് തന്നെ വഴി ചോദിച്ചു.

പോലീസ്കാരൻ വളരെ മാന്യതയോടെ അദ്ദേഹത്തോട് വണ്ടിയിൽ നിന്ന് ഇറങ്ങാൻ പറഞ്ഞു.വഴി പറഞ്ഞു തരാം അതിന് മുമ്പ് ഈ കാറിന്റെ ഗ്ലാസ്സിൽ എന്താണ് ഒട്ടിച്ചിരിക്കുന്നത്.അതു ഓടിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉള്ളതാണെന്ന് അറിയില്ലേ??എന്നു ചോദിച്ചു.കേരളത്തിലെ അതികഠിനമായ വേനൽ ചൂടിൽ കാറിൽ ഉള്ള യാത്ര തന്നെ സഹിക്കാൻ വയ്യ.A C ഉള്ള കാറിൽ പോലും ചുട്ടു പഴുത്താണ് യാത്രചെയ്യുന്നത്. ചൂട് സഹിക്കാൻ വയ്യാതെ ഒരു വളരെ thin ആയ അകം കാണാവുന്ന ഒരു സ്റ്റിക്കർ കാറിൽ ഒട്ടിച്ചിട്ടുണ്ട്. അതാണ് പ്രശ്നം.ഇതു കോടതി വിധിയുടെ ലംഘനം ആണ്.

എന്തു പറഞ്ഞിട്ടും ആ ഉദ്യോഗസ്ഥൻ സമ്മതിച്ചില്ല ,വണ്ടി ആലപ്പുഴ RTO ക്ക് മുന്നിൽ ഹാജരാക്കി പിഴയടക്കാനുള്ള നോട്ടിസ് നൽകി.മാന്യനായ ആ ഉദ്യോഗസ്ഥൻ വഴിയും പറഞ്ഞു തന്ന് യാത്രയാക്കി.

നാട്ടിൽ വന്നു സ്റ്റിക്കർ പറിച്ചു മാറ്റി വണ്ടിയുമായി RTO യുടെ മുന്നിൽ കൊണ്ടുപോയി.വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലായി.ചില നിയമങ്ങൾ ശരിയായി  നിർവച്ചിക്കപ്പെട്ടില്ലെങ്കിൽ  സാധാരണകാർക്ക് ഉണ്ടാവുന്ന  ബുദ്ധിമുട്ട്കൾ വലുതാണ്.ഈ കൊടും ചൂടിൽ A C പ്രവർത്തിപ്പിച്ചാലും അതി കഠിനമായ ചൂടാണ്.എന്തു മാത്രം ഇന്ധനം ആണ് അതിനു വേണ്ടി ഉപയോഗിക്കുന്നത്?

വേനലിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഇത്തരം അനുഭവം ഉണ്ടായിക്കാണും.കൊച്ചുകുട്ടികളുമായി യാത്രചെയ്യുന്നവരുടെ കാര്യം വളരെ കഷ്ടം തന്നെ. സാധാരണക്കാരെ കഷ്ടപ്പെടുത്തുന്ന ഇത്തരം നിയമങ്ങൾ പുനർ വിചിന്തനം ചെയ്യപ്പെടേണ്ടതാണ്.ഡൽഹിയിൽ നടന്ന ഒരു സംഭവം എല്ലാവർക്കും ശിക്ഷ ആയി തീരുന്നത് കഷ്ടമാണ്.ഇതിന് വേണ്ട നടപടികൾ സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാവും എന്ന വിശ്വാസത്തോടെ....

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ