ഉപാധികളോടെ ദയാമരണം.
സ്വാതന്ത്രത്തോടെ ജീവിക്കാൻ എന്നപോലെ സുഗമവും അന്തസ്സുള്ളതുമായ മരണവും മനുഷ്യന്റെ മൗലികമായ അവകാശങ്ങളിൽ ഒന്നാണെന്ന് സുപ്രീം കോടതി.
മെച്ചപ്പെടുത്താകാത്ത രോഗാവസ്ഥയിൽ ഉള്ളവർക്ക് ദുരിതജീവിതം വലിച്ചു നീട്ടാതെ ചികിത്സ സ്വയം വേണ്ടെന്ന് വ്യക്തമാക്കിയ കോടതി ചികിത്സയും ജീവൻരക്ഷാ മാർഗ്ഗങ്ങളും ഒഴിവാക്കുന്നതിന് കർശന മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
ചികിത്സ വിൽപത്രം രോഗിക്ക് എപ്പോൾ വേണമെങ്കിലും തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യാമെന്ന് കോടതി വിധിന്യായത്തിൽ പറയുന്നുണ്ട്.
ഇതിനു മുൻപ് സമാന വിധികൾ രണ്ടു പ്രാവശ്യം ഉണ്ടായിട്ടുണ്ട്. ജീവിക്കാനുള്ള മൗലിക അവകാശത്തിൽ അന്തസ്സോടെ മരിക്കാനും അവകാശം ഉണ്ടെന്ന് മാര്ച ്ച് 21 1996 ഇൽ ഗ്യാൻ കൗറും പഞ്ചാബ് സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി അഞ്ചംഗ ബഞ്ച് വിധി പ്രഖ്യാപിച്ചിരുന്നു.
ജീവച്ഛവമായി കഴിയുന്നവരെ മരുന്നു നൽകി കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും വൈദ്യസഹായവും ഭക്ഷണവും മരുന്നും നൽകാതെ മരിക്കാൻ അനുവദിക്കണമെന്നും 2011 മാര്ച്ച് 7 ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് അരുണ രാമചന്ദ്ര ഷൻബാഗിന്റെ കേസിലും വിധിച്ചിരുന്നു. എന്നാൽ രോഗിയേക്കാൾ ഡോക്ടർമാരുടെയും ശുശ്രൂഷകരുടെയും താല്പര്യത്തിനാണ് പ്രാധാന്യം നൽകിയിട്ടുള്ളത് എന്നതിനാൽ ഈ വിധിയിൽ പിഴവുണ്ടെന്നാണ് പുതിയ വിധിയിലെ വിലയിരുത്തൽ.
എന്നാൽ രോഗിതന്നെ മുൻകൂർ ചികിത്സ വിൽപത്രം തയ്യാറാക്കാനുള്ള വ്യവസ്‌ഥയാണ് പുതിയ വിധിയിലെ പ്രത്യേകത.
കോംമണ്കോസ് എന്ന സന്നദ്ധ സംഘടന നൽകിയ ഹർജിയിലാണ് കോടതി വിധി.
മരണമല്ലാതെ മറ്റൊരു മാര്ഗഗവും ഇല്ലാത്ത രോഗികളെ ചികിത്സയും ജീവൻരക്ഷ ഉപകരണങ്ങളും പിൻവലിച് മരണത്തിലേക്ക് വിടുന്ന പാസിവ് യൂതനെസ്‌യ യാണ് (passive euthanasia) സുപ്രീം കോടതി കർശന മാർഗ്ഗ നിർദ്ദേശങ്ങളോടെ അനുവദിച്ചത്. ഡോക്ടർടെ മേൽനോട്ടത്തിൽ മരുന്നോ കുത്തിവെയ്പോ ഉപയോഗിച്ച് മരണം നടപ്പാക്കുക.(Active Euthanasia),ഡോക്ടരുടെ സഹായത്തോടെ സ്വയം മരണം വരിക്കുക(Physician Aidedsuicide) തുടങ്ങിയവയാണ് മറ്റു ദയാമരണമാര്ഗഗങ്ങൾ.
ചികിത്സ ഒഴിവാക്കി ദയാമരണം സാധ്യമാക്കുന്ന (passive Euthanasia) സംബന്ധിച്ച് പാർലമെന്റ് നിയമം പാസ്സാക്കുന്നത് വരെ ആവും സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ നിൽക്കുക.
ദയാമരണം തേടി ഹർജി നലികിയവരിൽ അരുണ ഷാൻബാഗ്,തൃശ്ശൂർ ചക്രമാക്കിൽ തോമസ്,കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,കൊല്ലം മുകുന്ദൻ പിള്ള,ജോണ് ഡാനിയേൽ,നാരായൻ.ഇരാവതി ദമ്പതികൾ എന്നിവർ ഉൾപ്പെടുന്നു.
മരണം കാത്തിരിക്കുന്ന ഒരുപാട് പേർക്ക് ഈ വിധി ആശ്വാസമാകും.എന്നുമാത്രം അല്ല ഒരുപാട് ആരോപണങ്ങൾക്ക് വിധേയമാകുന്ന ആതുരസേവന രംഗത്തിന് ഒരു നിയമ പരിരക്ഷ അത്യാവശ്യം ആണ്.നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാത്ത രീതിയിൽ നിയമ നിർമ്മാണവും ആവശ്യമുണ്ട്.
Comments
Post a Comment