ബ്രഹ്മത്തെ അറിയുവാൻ ശ്രേമിക്കുന്നവൻ...ബ്രാഹ്മണൻ.

**°ഉപനയന സാരാംശം എന്തെന്നു വച്ചാൽ   കേവലം മൂന്നു തണ്ടുള്ള നൂല് കഴുത്തിൽ  ധരിക്കുക എന്നതിന് അപ്പുറം രണ്ടു കണ്ണുകൾ കൊണ്ടുള്ള കാഴ്ചക്ക് അപ്പുറം മൂന്നാമത് ഒരു കണ്ണ് ഉള്ളിൽ ഉണ്ട് എന്ന ജ്ഞാനം നേടുക എന്നതാണ്*

അതു ജ്ഞാന നേത്രം ആണ്. ആ കണ്ണു തുറന്ന് സർവ സ്വരൂപത്തെ കാണാൻ ബോധന കൊടുക്കുന്നു എന്നാണ് അർത്ഥം.അതിനായി പ്രാണായാമം,  ബ്രഹ്മോപദേശം,ഭിക്ഷാടനം എന്നിവ ശീലിപ്പിക്കുന്നു.പിതാവിൽ നിന്ന് ബ്രഹ്മോപദേശം...മാതാവിൽ നിന്ന് ഭിക്ഷ എന്നിവ സ്വീകരിക്കുന്നു.***

ഒരുപാട് നാൾക്ക് ശേഷം ഇന്നൊരു അവധി ദിനത്തിൽ എത്തിയ ഉപനയനം കൂടാനാണ് ഞങ്ങൾ മുഹമ്മ നന്ദാവനം ഓഡിറ്റോറിയത്തിൽ എത്തിയത്.വലിയ ഹാൾ നിറയെ ആളുകൾ നിറഞ്ഞിരുന്നു.വേദോപവേശം ഏഴും ഒമ്പതും വയസ്സുള്ള രണ്ടു മക്കളുടേത് ആയിരുന്നു രണ്ടുപേരും തല മുണ്ഡനം ചെയ്തു ആചാരപ്രകാരം ഉള്ള വസ്ത്രം ധരിച്ച് പൂമാലകൾ ചാർത്തിയിരുന്നു മനോഹരമായി അലങ്കരിച്ച മണ്ഡപത്തിൽ ഉപനയന ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നു.ഭട്ട് മാംമിന്റെ നിർദേശങ്ങൾ ബാലകർ അനുസരണയോടും ഭക്തിയോടും ചെയ്യുന്നത് കാണാൻ വളരെ കൗതുകം ഉണ്ടായിരുന്നു.

മണ്ഡപതിനു താഴെ ഒരു ചെറിയ പ്ലാറ്ഫോമിൽ കച്ചേരി നടക്കുന്നുണ്ടായിരുന്നു. കീർത്ഥനങ്ങൾക്കുള്ള ഇടവേളയിൽ ഘടവും (മന്കുടം)  തബലയും  തമ്മിലുള്ള ജുകൾബന്ധി തകർക്കുന്നതിന് ഇടയിൽ ആണ് ഞങ്ങൾ ചെന്നു കയറിയത്.ആളുകൾ ഉപനയന ചടങ്ങുകൾ വീക്ഷിക്കുന്നതിന് ഒപ്പം താളം പിടിച്ചു രസിക്കുന്നുണ്ടായിരുന്നു.മനോഹരങ്ങളായ കീർത്തങ്ങൾ ഒന്നിന് പുറകെ ഒന്നായി എത്തി മണിക്കൂറുകൾ മിനിറ്റുകൾ ആക്കി തീർത്തു.കുട്ടികളുടെ ചെവിയിൽ പിതാവ് മന്ത്രോപദേശം നൽകുമ്പോൾ കച്ചേരി മംഗളം പാടുകയായിരുന്നു.  അവരെ എല്ലാം പട്ടുവസ്ത്രം അണിയിച്ചു ആദരിക്കുകയുണ്ടായി.

അതിനു ശേഷം നൽകിയ വിഭവ സമൃദ്ധമായ ഊണ് എല്ലാവരുടെയും മനസ്സു നിറച്ചു.തോയ്,അല്ലെ,എടുഗെയ് ,സുക്കെ...എന്നീ പതിവ് വിഭവങ്ങൾ കൂടാതെ തേങ്ങാ വരുത്തരച്ച ഇടിയൻ ചക്കയും ഗ്രീൻ പീസ് ചേർത്ത കറിയും ,പച്ചകശുവണ്ടി ചേർത്ത *വൽവെൽ*എന്നു വിളിക്കുന്ന തേങ്ങാപ്പാൽ കറിയും ഉണ്ടായിരുന്നു.കൊങ്കിണി വിഭവങ്ങളിൽ ഉൾപ്പെടാത്ത അവിയലും കാളനും ഇവിടെ കണ്ടു.പാൽപ്പായസവും വിളമ്പി കഴിഞ്ഞപ്പോൾ പലഹാരങ്ങൾ നിറച്ച കൊച്ചു താങ്ക്സ് ബോക്സ് വന്നെത്തി.

ഉപനയനം കഴിഞ്ഞു ബ്രഹ്മത്തെ അറിയാൻ തയ്യായായി നിൽക്കുന്ന കുഞ്ഞുങ്ങൾക്ക് ഭിക്ഷയും  *അക്ഷത്*എന്നു വിളിക്കുന്ന പച്ചരി നെറുകയിൽ വിതറി ദീർഘായുഷ്മാൻ ഭവ: എന്ന് മനസ്‌സ്ിൽ  ആശീര്വഹിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി.

ജന്മം കൊണ്ട് ആരും ബ്രാഹ്മണൻ ആകുന്നില്ല..... ഞ്ജാന നേത്രം തുറന്ന് സ്വയം ബ്രഹ്മത്തെ അറിഞ്ഞു ബ്രാഹ്മണൻ സ്വയം  ആവുകയാണ് എന്ന തിരിച്ചറിവ് ഉള്ളിൽ തെളിച്ച്  ഞാനും എന്റെ ഉത്രവാദിത്വങ്ങളിലേക്ക്  മടങ്ങി...

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ