ശിൽപ്പകലയുടെ മഹാക്ഷേത്രം.

എന്നും നമ്മുടെ കലകളുടെയും സംസ്കാരത്തിന്റെ മൂല്യം ആദ്യം മനസ്സിലാക്കുന്നത് വിദേശികൾ തന്നെ.അറിഞ്ഞാലും പഠിച്ചാലും തീരാത്ത അറിവിന്റെ കടലാണ് ഭാരതം.
അതുകൊണ്ട് തന്നെയാണ് അവർ വീണ്ടും വീണ്ടും അറിവുകൾ തേടി ഭാരതത്തിൽ എത്തുന്നത്.

അങ്ങിനെ ജപ്പാനിൽ നിന്നും ഭാരതീയ കലാ പൈതൃകം തേടി കേരളത്തിൽ എത്തിയതാണ് അകിര ഫ്യൂജിസാവ എന്ന കലാകാരൻ. ഇൻഡ്യയിൽ വന്ന് തടിയിൽ ചിത്രങ്ങൾ പരിശീലിക്കുന്നതിന് ഇടയിലാണ് അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായത്. ഭാരതീയ കലകളിൽ നിന്ന് ഇവിടെയുള്ളവർ അകന്നു പോകുന്നു എന്ന്.ആ കുറവ് പരിഹരിക്കാൻ  ശിൽപ്പകല അഭ്യസിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ടാക്കണം എന്നു അദ്ദേഹത്തിന് ആഗ്രഹം ഉണ്ടായി.അതിനായി പൂങ്കുളത്തു സ്ഥലം വാങ്ങി കെട്ടിടങ്ങൾ നിർമ്മിച്ചു. ആ കലാക്ഷേത്രം നടത്താനായി അദ്ദേഹം കണ്ടെത്തിയത് മാതാ അമൃതാനന്ദമയി മഠത്തിനെ ആണ്.

ഇപ്പോഴും വർഷത്തിൽ മൂന്നു തവണ എങ്കിലും അദ്ദേഹം കേരളത്തിൽ എത്തും.വിദ്യാര്ഥികളോടൊപ്പം ഒരു മാസത്തോളം താമസിച്ചാണ് മടങ്ങാറ്.ചിത്രമെഴുത്തു മുതൽ  മനോഹര ശില്പങ്ങൾ കല്ലിലും തടിയിലും  കൊത്തിയെടുക്കുന്നത് വരെ ഗുരുകുല സമ്പ്രദായത്തിൽ  പഠിപ്പിക്കുന്ന സർവകലാശാല ആണിത്.,ഋഷിപരമ്പര്യത്തിലേ വിദ്യാഭ്യാസ പൈതൃകം സമൂഹത്തിന് പകർന്ന് നൽകുകയാണ് ഇവിടെ.

പ്രശസ്‌ത ശില്പി കാനായി കുഞ്ഞിരാമൻ നിർദേശങ്ങളും ഉപദേശകനും ആയി മുന്നിൽ തന്നെ ഉണ്ട്. ഇവിടെ പഠിച്ചിറങ്ങുന്നതിൽ ഭൂരിഭാഗവും ഉപജീവനത്തിനായി  ഈ കലതന്നെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ഈ കലാ ഗ്രാമത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഇതു ഒരു മാതൃക തന്നെ ആണ് നമ്മുടെ വിശിഷ്ട പൈതൃകങ്ങൾ എങ്ങിനെ സംരക്ഷിക്കപ്പെടണം എന്നതിന്.

തിരുവനന്തപുരം,വെള്ളയാണിയിൽ കല്ലൂർ പഞ്ചായത്തിലെ പൂങ്കുളം ഗ്രാമത്തിൽ ആണ് ശിൽപ്പകലക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Comments

Popular posts from this blog

നെടുമ്പള്ളി മന

പുതിയൊരു പുലരി

പാലായനങ്ങൾ