വെളിച്ചത്തിലേക്ക്...
ഒരു മനുഷ്യന്റെ വിലപ്പെട്ട സമ്പാദ്യം എന്താണ്?സ്വന്തം മക്കൾ.അവർക്ക് എന്തെങ്കിലും വൈകല്യം ഉണ്ടെങ്കിലോ??പിന്നെ ജീവിതത്തിലെ സന്തോഷമെല്ലാം നഷ്ടപ്പെട്ടു.ഒരു നെട്ടോട്ടമാണ് അതൊന്ന് ശരിയാക്കി കിട്ടാൻ.അത്തരം ഒരു നെട്ടോട്ടത്തിൽ ആണ് മേരി എന്റെ മുന്നിൽ എത്തിയത്.അവരുടെ ഒരു കൊച്ചു കുടുംബം ആയിരുന്നു .ഭർത്താവും മോളും അദ്ദേഹത്തിന്റെ അച്ഛനും അടങ്ങുന്ന സന്തുഷ്ട കുടുംബം.ചെറിയ ഓർമ്മക്കുറവിൽ തുടങ്ങിയ അസുഖം പിന്നീട് പേരുപോലും ഓർമ്മയില്ലാതെ സ്വയം തിരിച്ചറിയാൻ പറ്റാത്ത അവസ്‌ഥയിലേക്ക് അച്ഛൻ മാറി.ആദ്യമെല്ലാം ചികിത്സക്കായി കടപൂട്ടി ഭർത്താവ് നടന്നു.പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടി തുടങ്ങിയപ്പോൾ മോളെ സ്കൂളിൽ ആക്കി ചികിത്സയും ശുശ്രൂഷയും ആയി മേരി ഇറങ്ങി.
അതിനിടയിൽ തന്നെ അവർ ഗർഭിണിയാകുകയും ഒരു ആണ്കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞും അച്ഛനും ചികിത്സയുമായി അവർ ഒരുപാട് ബുദ്ധിമുട്ടി. കുഞ്ഞിന് ഒരു വയസ്സ് ആയപ്പോൾ അച്ഛൻ മരിക്കുകയും പിന്നീട് കുറച്ചു കാലം സ്വൽപം ആശ്വാസമായി എന്നു തോന്നിയ സമയത്താണ് വീട്ടിൽ വന്ന ഒരു അതിഥി ചോദിച്ചത്,നിങ്ങളുടെ കുട്ടി രണ്ടു വയസ്സായിട്ടും എന്താണ് സംസാരിക്കാത്തത്,വിളിച്ചിട്ട് വിളി കേൾക്കാത്തത്?
അപ്പോഴാണ് അവർ അത് ഒരു ഞെട്ടലോടെ ശ്രദ്ധിച്ചത്,മറ്റ് എല്ലാ കാര്യങ്ങളും സ്വയമേവ ചെയ്യുന്ന കുട്ടി ഒരു വാക്ക് സംസാരിക്കുകയോ,വിളിച്ചാൽ കേൾക്കുകയോ ചെയ്യുന്നില്ല.പിന്നെ വീണ്ടും തുടങ്ങി നെട്ടോട്ടം...ഹോസ്പിറ്റലുകൾ ,സ്പീച് തെറാപ്പി സെന്ററുകൾ. .. ടെസ്റ്റ്കൾ.
കുട്ടിയാണെങ്കിൽ ഒരിടത്തും ഇരിക്കാതെ ഓടിക്കൊണ്ടേ ഇരുന്നു... ഒടുവിൽ result കിട്ടി.കുട്ടിക്ക് ഓട്ടിസം ആണ്..
കുട്ടിയാണെങ്കിൽ ഒരിടത്തും ഇരിക്കാതെ ഓടിക്കൊണ്ടേ ഇരുന്നു... ഒടുവിൽ result കിട്ടി.കുട്ടിക്ക് ഓട്ടിസം ആണ്..
അതിന്റെ അർത്ഥം മേരിക്ക് മനസ്സിലായില്ല,പക്ഷേ....ആ ഡോക്ടരുടെ പിന്നീടുള്ള നിസ്സഹകരണം അവരെ തളർത്തി. ചികിത്സ നിർത്തി അവർ കുട്ടിയുമായി വീട്ടിൽ ഒതുങ്ങിക്കൂടി....ഒരിക്കൽ പനി വന്നപ്പോൾ കാണിച്ച പീഡിയാട്രിഷൻ ആണ് എന്റെ സ്കൂളിന്റെ പേര് നിർദ്ദേശിച്ചത്. മേരിയുടെ ഹുസ്ബൻഡ്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല.ഓഫിസിൽ ഞാൻ വിവരങ്ങൾ ചോദിച്ചറിയുമ്പോൾ അയാൾ പുറത്തു ഉലാത്തുകയായിരുന്നു.കുട്ടിയാകട്ടെ സ്കൂളിന് ചുറ്റും ഒരു നിമിഷം പോലും നിൽക്കാതെ ഓടിക്കൊണ്ടേയിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം മേരി ഒറ്റയ്ക്ക് വന്ന് കുട്ടിയെ ചേർത്തു. ആദ്യം ഞങ്ങൾ നോക്കിയത് ഈ കുട്ടി ഡഫ് ആണോ എന്നായിരുന്നു.ഭാഗ്യം നമ്മുടെ കൂടെയായിരുന്നു.ആ കുട്ടിക്ക് നല്ല കേൾവി ശക്‌തി ഉണ്ടായിരുന്നു.ചില ശബ്ദങ്ങൾക്കും പാട്ടുകൾക്കും അവൻ respond ചെയ്തു തുടങ്ങി.അവ വീണ്ടും വീണ്ടും ആവർത്തിച്ചു കേൾപ്പിച്ചു.പതുക്കെ പതുക്കെ ശബ്ദങ്ങളും പിന്നെ വാക്കുകളും അവൻ ഉച്ചരിച്ചു തുടങ്ങി. അവനാദ്യമായി gdmg പറഞ്ഞ ദിവസം ഞങ്ങൾക്ക് ഉത്സവം ആയിരിന്നു.
ആട്, പട്ടി, പൂച്ച എന്നിങ്ങനെ പെട്ടെന്ന് പെട്ടെന്ന് അവൻ വാക്കുകൾ പഠിച്ചു തുടങ്ങി.ഒരു പുതിയ വാക്കു പഠിച്ചു കഴിഞ്ഞാൽ അവൻ അഭിമാനത്തോടെ ഞങ്ങളുടെ മുഖത്തു നോക്കി പറയും.വാരിയെടുത്തു ഉമ്മ വെക്കാതിരിക്കാൻ കഴിയുമായിരുന്നില്ല ഞങ്ങൾക്ക്. എന്തിനേറെ അടുത്ത വർഷം നടന്ന സംസ്ഥാന തലത്തിൽ ഉള്ള സ്കോളർഷിപ് പരീക്ഷയിൽ ഗോൾഡ് മെഡൽ നേടി അവൻ വിജയിയായി.സമ്മാന വിതരണ ചടങ്ങിൽ മേരി കരഞ്ഞു കൊണ്ടാണ് അനുഭവങ്ങൾ വിവരിച്ചത്.
വർഷങ്ങൾ കൊഴിഞ്ഞു.മോൻ പഠനത്തിലും കളികളിലും ഒന്നാമതായി മുന്നോട്ട് പോയി.ഒരു ദിവസം മേരി ഒരു പേപ്പർ cutting മായി കരഞ്ഞു കൊണ്ട് എത്തി.അതിൽ ഓട്ടിസം.. ത്തിനെ കുറിച്ച് ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു.അവർ എന്നോട് ചോദിച്ചു...എന്റെ മകന് ഇതിൽ പറഞ്ഞ ഓട്ടിസം തന്നെ ആയിരുന്നില്ലേ??നിങ്ങൾ എങ്ങിനെ അതി ശരിയാക്കി... എന്റെ കുഞ്ഞിനെ എങ്ങിനെ സ്നേഹിച്ചു....
ഓരോ പ്രാവശ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും ഈ വാക്ക് കേട്ടിരുന്നു .അതിന്റെ അർത്ഥം മനസ്സിലാക്കിയിരുന്നില്ല. സത്യത്തിൽ നമ്മുടെ രീതികൾ എത്ര അപരിഷ്‌കൃതം ആണ്.കുട്ടിയുടെ അവസ്ഥ എന്തെന്നോ അതിന് എന്താണ് ചെയ്യേണ്ടത് എന്നൊന്നും അറിയാതെ എത്ര മാതാപിതാക്കൾ ആണ് ഉരുകി തീര്ന്നത്.
ഗര്ഭാവസ്‌ഥയിൽ കുട്ടിയുടെ വളർച്ചയിൽ ഉണ്ടാവുന്ന ചെറിയ വൈകല്യങ്ങൾ ആണിവ. ശരിയായ ശ്രദ്ധയും പരിചരണവും കിട്ടിയാൽ ഒട്ടുമിക്ക കുട്ടികൾക്കും സാധാരണ ജീവിതത്തിലേക്ക് എത്താം.ഇതുപോലെ ഉള്ള മുപ്പതോളം കുട്ടികൾ നോർമൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന് എന്റെ അനുഭവം സാക്ഷിയാണ് .
Comments
Post a Comment