രുചിയുടെ ലോകം.
ഇതു ഗൗഡ സരസ്വാതരുടെ പാരമ്പര്യ ഭക്ഷണം....പത്രോഡോ....കാട്ടുതാളിലയിൽ മാവ് ചേർത്തുണ്ടാക്കുന്ന പലഹാരം.ഞങ്ങളുടെ ഇഷ്ടഭക്ഷണം.ഇടയ്ക്കിടെ ഉണ്ടാക്കിയില്ലെങ്കിൽ ഒരു മനസ്സമാധാനവും കാണില്ല.എത്ര തവണ തിന്നാലും കൊതിയും തീരില്ല.
കാട്ടു ചേമ്പിന്റെ ഇലയും പച്ചരിയും തേങ്ങയും ആണ് പ്രധാന ചേരുവകൾ.മുളകും മഞ്ഞളും കായവും ഉപ്പുംപുളിയും ചേർക്കും.തൊട്ടാൽ ചൊറിയുന്ന ചേമ്പില ഇത്രയും രുചികരമായ വിഭവം ആക്കി മാറ്റുന്നത് ഒരു കല തന്നെ ആണ്.കേരളത്തിൽ കൊങ്കണികൾ എന്നറിയപ്പെടുന്ന ഗൗഡസരസ്വാത ബ്രാഹ്മിൻസ്ന്റെ വിശിഷ്ട വിഭവമാണിത്.ആവിയിൽ വേവിച്ചെടുക്കുന്ന പോഷകങ്ങൾ നിറഞ്ഞ ഈ വിഭവം വേവിച്ചതിനു ശേഷം മുറിച്ചു ദോശക്കല്ലിൽ എണ്ണ പുരട്ടി ചുട്ടും കഴിക്കാറുണ്ട്.
Comments
Post a Comment