അതിജീവനത്തിന്റെ വഴിയിൽ......ഗൗഡ സാരസ്വത ബ്രാഹ്മണർ.
അഭയാർഥികൾ ആവുക ഏറ്റവും വേദനാജനകം ആണ്.നാടും വീടും വിട്ട് അറിയാത്ത നാട്ടിൽ ,അറിയാത്ത ഭാഷ, ഒരു സുരക്ഷിതമല്ലാത്ത ജീവിതം,അതു കാശ്മീർ പണ്ഡിറ്റുകൾ ആവട്ടെ രോഹിങ് ഗ്യാൻ മുസ്ലിംസ് ആവട്ടെ,ഗൗഡ സരസ്വാത ബ്രാഹ്മണർ ആവട്ടെ....അതിജീവനം വളരെ പ്രധാനമാണ്.എന്തുതന്നെ ആയാലും ഏതു രാജ്യം നമുക്ക് അഭയം തന്നുവോ ആ രാജ്യത്തെ നിയമങ്ങളും സംസ്കാരവും ആദരിക്കാനും അനുസരിക്കാനും ബാധ്യസ്ഥരാണ്..രാജ്യത്തെ സംബന്ധിച്ച് അവരുടെ പൗരന്മാരുടെ സ്വതന്ത്രവും ശാന്തവും ,സുരക്ഷിതവുമായ ജീവതത്തിനാണ് പ്രധാന മുൻഗണന.,രാജ്യരക്ഷയ്ക്ക് ദോഷം സംഭവിക്കുന്ന ഒരു സാഹചര്യം ഉണ്ടായാൽ സ്വന്തം രാജ്യത്തെ സുരക്ഷിതത്വത്തെ മുൻനിർത്തി തീരുമാനം എടുക്കാവുന്നതാണ്...
....നമുക്ക് അഭയം തന്ന നാടിനെയും സംസ്‌കാരത്തെയും ആദരിക്കുന്ന ഒരു അഭയാര്ഥിയെയും ഒരു രാജ്യവും പുറം തള്ളില്ല എന്നാണ് നാലു തലമുറകൾ ആയി അഭയാർഥികൾ ആയി കേരളത്തിൽ കഴിയുന്ന് ഞങ്ങളുടെ സ്വന്തം അനുഭവം.ഗോവയിൽ നിന്ന് വർഷങ്ങൾ മുന് കേരളത്തിൽ എത്തിയ ഗൗഡ സരസ്വാത ബ്രാഹ്മിൻസ് ന് കേരളത്തിൽ എല്ലാ രീതിയിലും ഉള്ള സാഹചര്യങ്ങൾ അതാതു കാലത്തെ രാജാക്കന്മാർ ചെയ്തുതന്നിട്ടുണ്ട്.അവർ എന്നും രാജാക്കന്മാരുടെ വിശ്വസ്തർ തന്നെ ആയിരുന്നു.മാറി വന്ന പുതിയ സാഹചര്യത്തിൽ ഭാഷാ ന്യൂനപക്ഷമാണെങ്കിലും യാതൊരു ആനുകൂല്യമോ അംഗീകാരമോ ഗോവെര്മെന്റിൽ നിന്നും ഇല്ലാതെ സംഘടിതർ അല്ലാതെ സ്വയം മുന്നോട്ട് പോയ സമുദായമാണ് .സ്വന്തമായി നിർമ്മിച്ച കേരളത്തിലെ മെഡിക്കൽ കോളേജ് govt നു വിട്ടുകൊടുത്തു ഒരു ആനുകൂല്യവും നേടാതെ അതിനെതിരായി പ്രതിഷേധിക്കുക പോലും ചെയ്യാതെ സ്വന്തം മക്കളെ മണിപ്പാളിലും കർണ്ണാടകയിലും വിട്ട് പടിപ്പിക്കേണ്ടി വന്ന ഒരു സമൂഹം ചരിത്രത്തിൽ തന്നെ കാണുകയില്ല.ദേവസ്വം ബോർഡ് രൂപീകരണ സമയത്തു തിരുമല അമ്പലങ്ങൾ ബോർഡ്ന് കീഴിൽ കൊണ്ടു വരാൻ ശ്രമിച്ചപ്പോൾ ആണ് ആകെക്കൂടി ഒരു തവണ സംഘടിതമായി എതിർത്തത്. അതുകൊണ്ട് ഇന്നും ആ അമ്പലങ്ങൾ സമുദായത്തിന്റെത് ആയി നിലകൊള്ളുന്നു.
ഇനിയെങ്കിലും സമുദായ അംഗങ്ങൾ ഒരുമിച്ചു നിന്നുള്ള പ്രവർത്തനം ഉണ്ടായില്ലെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറേണ്ട അവസ്‌ഥ നമുക്കും വന്നുചേരും.ഇപ്പോൾ തന്നെ ഒരുപാട് കുടുംബങ്ങൾ വിദ്യാഭ്യാസ ജോലി സംബന്ധമായി വിദേശങ്ങളിൽ ആണ് മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഫലപ്രദമായി വിനിയോഗിച്ചാൽ കാശ്‌മീരി പണ്ഡിറ്റ് കളെ പോലെ ശോഷിച്ചു പോവുകയില്ല.ഭാഷയും ഭക്ഷണരീതിയും സംസ്കാരവും കൊണ്ട് സമ്പന്നമായ സമൂഹം ഒരുപാട് അധ്യാപകരെയും ഡോക്ടർമാരെയും മികച്ച എൻജിനീയർമാരേയും സംഭാവന ചെയ്ത സമൂഹത്തിന്റെ കഴിവുകൾ ഈ കേരളത്തിന്റെ വളർച്ചക്കായി വിനിയോഗിക്കപ്പെടേണ്ടതാണ്.
Comments
Post a Comment