മിന്നും താരങ്ങൾ
രാവിലെ മോർണിംഗ് അസംബ്ലിക്ക് തയ്യാറായി നിന്നപ്പോൾ പരിപാടി അവതരിപ്പിക്കാൻ വന്നു നിൽക്കുന്ന അമലിനെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. ഒന്നാം ക്ലാസ് കുട്ടികൾ അസംബ്ലി നന്നായി അവതരിപ്പിച്ചത് കണ്ട സ്പിരിറ്റിൽ എന്തുകൊണ്ട് കിന്ടെർഗർട്ടൻ കുട്ടികൾക്കും ആയിക്കൂടാ എന്ന് ആവേശം മൂത്ത് ഞാൻ അധ്യാപകരോട് ചോദിച്ചിരുന്നു.അവർ അത് നന്നായി കൈകാര്യം ചെയ്യും എന്നെനിക്ക് അറിയാം ....എന്നാലും അമലോ??
എന്നാലും കണ്ടുനോക്കാം...ഞാൻ റെഡിയായി നിന്നു.മൈക്ക് ഉയരം കുറച്ചു പാകത്തിന് ആക്കിക്കൊടുത്തു. പിന്നെ ഒരു വെടിക്കെട്ട് തന്നെ ആയിരുന്നു.അസംബ്ലി
introduction മുതൽ ഓരോ പരിപാടികൾ തഴക്കം ചെന്ന anchors ചെയ്യുന്നത് പോലെ അങ്ങുകസറുകയായിരുന്നു,അമലമോൾ.ഞാൻ ഇങ്ങനെ അത്ഭുതപ്പെട്ടു നിന്നുപോയി. പരിപാടികൾ അവസാനിപ്പിച്ചു സംവാദത്തിനായി എന്നെയും ക്ഷണിച്ചു അവൾ മിടുക്കിയായി അടിവെച്ചടിവച്ചു ലൈനിൽ പോയി തലയുയർത്തി നിന്നു.സ്കൂളിലെ കുട്ടികളും അധ്യാപകരും ഉൾപ്പെടെ ആവേശത്തോടെ കൈയടിച്ചു.

ഞാൻ ആദ്യമായി അമാലിനെ കണ്ടത് ഓർത്തു.കുഞ്ഞു ഉടുപ്പിട്ട് അമ്മയുടെ പുറകിൽ നിന്ന് എത്തിനോക്കുന്ന കരച്ചിൽ നിറഞ്ഞ കുഞ്ഞു മുഖമായിരുന്നു അവൾക്ക്.ഏതോ സ്കൂളിൽ നിന്ന് ഇവിടെക്ക് recommend ചെയ്താണ് അവർ എന്റെയടുത്ത് എത്തിയത്. സാധരണ കുട്ടികൾ ആണ് സ്കൂളിൽ വരുമ്പോ കരയുക.ഇതു അമ്മയാണ് കരയുന്നത്.അതു കണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കുഞ്ഞും.അവർ ഒരു govt ഉദ്യോഗസ്ഥ ആണ്.ഒരുപാട് പ്രാർത്ഥനക്ക് ശേഷം കിട്ടിയ പൊന്നോമനയാണ്.
പിരിയുവാൻ ഭയം...കുഞ്ഞിനെ മറ്റുള്ളവർ നന്നായി നോക്കുമോ എന്നൊക്കെ ഭയം...ഒരുപാട് നേരം സംസാരിച്ചതിനു ശേഷം ആണ് അവർ സമാധാനിച്ചത്.മനസ്സില്ലാമനസ്സോടെ ആണെങ്കിലും മോളെ എന്നെ ഏൽപ്പിച്ചു അവർ ജോലിക്ക് പോയി തുടങ്ങി.മോള് പതുക്കെ പതുക്കെ ഇണങ്ങി മിടുക്കിയായി വന്നു. പഠനത്തിൽ മുന്നിലായിരുന്നു എങ്കിലും സാമൂഹികമായ പെരുമാറ്റത്തിൽ വളരെ shy ആയിരുന്നു.സമ്മാനങ്ങൾ വാങ്ങുമ്പോൾ പോലും പലപ്പോഴും അമ്മ കൂടെ വേണ്ടി വന്നു.ആ അമല ആണിന്ന് മനോഹരമായി anchor ചെയ്യുന്നത്.

പഠനത്തിന്റെ പ്രധാന ലക്ഷ്യം മാർക്കുകൾ അല്ല കുട്ടികളെ കൂടുതൽ ആത്മവിശ്വാസം ഉള്ളവർ ആക്കി വളർത്തുക എന്നാണ്. ആത്മവിശ്വാസം അവരെ എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്യാൻ പ്രാപ്തരാക്കും. ഇന്ന് അവർക്ക് എല്ലാത്തിനും നമ്മൾ ഉണ്ട് ,നാളെയോ???അവർ വളർന്നുവരട്ടെ നക്ഷത്രങ്ങൾ ആയി...ആകാശത്തു സ്വയം തിളങ്ങുന്ന മനോഹരമായ മിന്നും താരങ്ങൾ
Comments
Post a Comment