പിറന്നാളുകൾ
ജന്മദിനം എന്ന് ഓർക്കുമ്പോൾ എന്റെ ഏറ്റവും ഇളയ അനിയത്തിയെയാണ് ഓർമ്മവരിക...അവൾ ജനിക്കുമ്പോൾ എനിക്ക് 16 വയസ്സാണ്. എനിക്ക് താഴെ നാലു സഹോദരങ്ങൾ ഉണ്ട്.അതുകൊണ്ട് തന്നെ ഓർക്കാതെ വന്ന അനിയത്തിയെ എനിക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയിരുന്നു.നാം ഒന്ന് നമുക്ക് രണ്ട് എന്ന മുദ്രാവാക്യം മുഴങ്ങുന്ന കാലം...അവളെ ഹോസ്പിറ്റലിൽ പോയി കണ്ടു എങ്കിലും എടുക്കാനും കൊണ്ടു നടക്കാനും ഞാൻ തയ്യാറായില്ല.അമ്മ പാവം അവളെ ഉറക്കിക്കിടത്തിയും ചിലപ്പോൾ ഒക്കെ താഴെ ഉള്ള അനിയത്തിയെ ഏൽപ്പിച്ചും വിശ്രമം ഇല്ലാതെ കൂട്ടുകുടുംബ ത്തിലെ ചുമതലകൾ നിർവ്വഹിച്ചു പോന്നു. ഒരു ദിവസം അവളുടെ കരച്ചിൽ കേട്ട് മുറിയിൽ ചെന്നു നോക്കുമ്പോൾ നിറയെ ചുരുണ്ട മുടിയും കരഞ്ഞു ചുവന്ന മുഖവുമായി മുട്ടുകാലിൽ ഇഴഞ്ഞു പടിയിൽ പിടിച്ചു നിൽക്കുകയാണ്.എന്നെ കണ്ടപ്പോൾ അവൾ കൈ രണ്ടും ഉയർത്തി എടുക്കാൻ പറഞ്ഞു.അന്ന് ഞാൻ കോരി എടുത്തത് ആണ് ഞാൻ അവളെ ...പിന്നെ താഴെ വച്ചിട്ടില്ല... അനിയത്തി അല്ല അവൾ എന്റെ മോൾ ആയി.എവിടെ പോയാലും അവൾ എന്റെ കൂടെ ഉണ്ടാവും...എന്റെ പ്രിയചേച്ചി എന്നു വിളിച്ചു കൊണ്ട്...സാരി ആണ് ഉടുക്കുന്നത് കൊണ്ട് പലരും അവൾ എന്റെ മോൾ തന്നെ ആയി ധരിച്ചിട്ടുമുണ്ട്.
കുളിപ്പിക്കുന്നതും ഭക്ഷണം കഴിക്കുന്നതും മുതൽ മുടി വെട്ടുന്നതും പനി വന്നാൽ കോരിയെടുത്ത് ഡോക്ടറെ കാണിക്കുന്നതും ഞാൻ തന്നെ ആയിരുന്നു.രാത്രി ഉറങ്ങാൻ മാത്രം അമ്മയുടെ അടുത്തു പോകും...അവിടെ നിന്ന് gdnt പ്രിയചേച്ചീ ..എന്നു വിളിക്കും.തിരിച്ചു സ്നേഹത്തോടെ gdnt പറയാതെ അവൾ നിർത്തില്ല.
അക്ഷരങ്ങൾ എഴുതിച്ചതും കെജി ക്ലാസ്സുകൾ പഠിച്ചതും എന്നിൽ നിന്ന് തന്നെ ആയിരുന്നു. എന്റെ വിവാഹത്തിന് കൂടെ തുണയായി ഇരുന്നതും അവൾ തന്നെ ആയിരുന്നു. വിവാഹപന്തലിൽ ഞാൻ കയറിയപ്പോൾ മുതൽ അവൾ വലിയ കരച്ചിൽ ആയിരുന്നു. എല്ലാവരും പറഞ്ഞു അവൾക്ക് എന്നെ പിരിയാൻ ഉള്ള സങ്കടം ആണെന്ന്.അതു കണ്ട് സഹിക്കാതെ മണ്ഡപത്തിൽ നിന്ന് ഞാൻ ഇറങ്ങി ചെന്ന് കരയുന്നത് എന്തിന് എന്ന് ചോദിച്ചു...മണ്ഡപത്തിലെ തറയിൽ ഒരു തേരട്ട ഉണ്ടായിരുന്നു.. ഞാൻ അതിന്റെ അടുത്തു എത്തുമ്പോൾ ആണ് അത് എന്നെ കടിച്ചാലോ എന്നു പേടിച്ചാണ് അവൾ കരഞ്ഞത്.എന്നെപ്പോലെ തന്നെ എന്റെ hus നേയും അവൾ പെട്ടന്ന് അംഗീകരിച്ചു... ആദ്യത്തെ പ്രസവത്തിന് എന്നെ കൊണ്ടുപോവാൻ അവൾ തുള്ളിച്ചടിയാണ് വന്നത്...ചടങ്ങുകൾ കഴിഞ്ഞു കരഞ്ഞു നിലവിളിച്ചു വണ്ടിയിൽ കയറിയ എന്നെ അവൾ വലിയ സമാധാനതോടെ നോക്കിയിരുന്നു...കുറെ നേരം കഴിഞ്ഞപ്പോൾ അവൾ ഒരു കിറ്റ് എടുത്തു പോകാൻ നേരം വണ്ടിയിൽ വെച്ചു തന്ന വിഭവങ്ങൾ ആയിരുന്നു അതിൽ..ഒരെണ്ണം എടുത്തു തന്നിട്ട് അവൾ പറഞ്ഞു ഞാനും ഇങ്ങനെയാ...പ്രിയചേച്ചി യെ വിട്ടു വരുമ്പോൾ കുറെ നേരം കരയും...പിന്നെ ചേച്ചി തന്ന പാക്കറ്റ് തുറന്ന് ഓരോന്നായി തിന്നും...സങ്കടത്തോടൊപ്പം ഞാൻ ഉറക്കെ ചിരിച്ചു അവളെ കെട്ടിപ്പിടിച്ചു.
വർഷങ്ങൾ കടന്നുപോയി... അവൾ വലുതായി...ജോലിയും നേടി...വിവാഹവും കഴിഞ്ഞു.ഒരു അനിയനും കൂടി ഞങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വന്നു. കഴിഞ്ഞ ആഴ്ച്ച ഞാൻ വീണ്ടും അന്നത്തെ പോലെ ഉറക്കെ കരയുകയും ചിരിക്കുകയും ചെയ്തു.അതു അവർ എനിക്ക് അയച്ചു തന്ന ഒരു സർപ്രൈസ് ഗിഫ്റ് കണ്ട്... ഞാൻ ഒരുപാട് മോഹിച്ച ഒരു mble ആയിരുന്നു... അവളുടെയും എന്റെ അനിയന്റെയും സമ്മാനം.കുറെ വർഷങ്ങളായി bday എന്നാണെന്ന് പോലും അറിയാറില്ല.എല്ലാ ദിവസങ്ങളേയും പോലെ തന്നെ. ഇത്തവണ അതു എന്നെന്നും ഓർമ്മവെയ്ക്കാൻ ഉള്ളതായി മാറി.എന്റെ മകൾ ഇത്ര വലുതായി...മനസ്സിൽ ആഗ്രഹിച്ച ഞാൻ ആരോടും പറയാത്ത കാര്യം മനസ്സിലാക്കി അഡ്വാൻസ് ആയി എത്തിച്ചു....മേയ് ആദ്യ ആഴ്ച്ച ആദ്യ വിവാഹം വർഷികം ആഘോഷിക്കുന്ന അവൾക്ക് ആനന്ദവും ദീര്ഘായുസ്സും ഈശ്വരൻ നൽകട്ടെ എന്നു ആശംസിച്ചു കൊണ്ട്...അവളുടെ സ്നേഹം നിറഞ്ഞ കുടുംബത്തിന് എന്നെന്നും ആനന്ദം നിറയട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്...ഇനിയും വരുന്ന പിറന്നാളുകൾ ക്കായി സ്നേഹപൂർവ്വം കാത്തിരിക്കട്ടെ....
Comments
Post a Comment