പാലായനങ്ങളിലൂടെ...?


കശ്മീരിൽ നിന്ന് സരസ്വതീ തീരങ്ങളിൽ...പിന്നെ ഗോവയിൽ പിന്നീട് അവിടുന്ന് പാലായനം ചെയ്തു കേരളത്തിൽ.... അവിടെനിന്ന് uk ..usa.. ഇങ്ങനെ ഗൗഡ സരസ്വാത ബ്രാഹ്മണർ പലായനം ചെയ്‌തു കൊണ്ടേ ഇരിക്കുകയാണ്...ഒരു കുടുംബത്തിലെ ഒരാൾ എങ്കിലും വിദേശത്ത്... ഒരാൾ അന്യസംസ്ഥാനത്തു.. കുട്ടികൾ വിദ്യാഭ്യാസത്തിന്  ആയി അന്യസംസ്ഥാനത്ത്...  എവിടെയാണോ ജീവിതം അവിടുത്തെ  ഭാഷ ..സംസ്കാരം...ഞാൻ ഇന്നലെ  വരെ കരുതിയത് ഈ അവസ്ഥ ഞങ്ങളുടെ സമുദായത്തിന് മാത്രമേ ഉള്ളു എന്നാണ്
എന്നാൽ ഇന്നലെ വന്ന എന്റെ hus ന്റെ ചങ്ങാതിയുടെ വാക്കുകൾ ഒരു ശരാശരി മലയാളിയുടെ പാലയനത്തിന്റെ കഥകൾ ഞങ്ങളെ ഓർമ്മിപ്പിച്ചു....
സാധാരണ കൂടിക്കാഴ്ച യിൽ എന്നപോലെ  കാലാവസ്‌ഥ,ഭക്ഷണം,വെള്ളം,എന്നിങ്ങനെ ഉള്ള ചർച്ചകൾ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ പറ്റിയായി. ഒടുവിൽ അദ്ദേഹം പറഞ്ഞു അതുകൊണ്ടാണ് ഞാൻ എന്റെ മോനോട് പറഞ്ഞത്  (ഒരേഒരു മകനെ ഉള്ളു)  *ഏതു രാജ്യത്തു വേണമെങ്കിലും പോയി പഠിച്ചോ... എന്നിട്ട് മൈഗ്രേറ് ചെയ്യാൻ പറ്റിയ ഏതെങ്കിലും രാജ്യം കണ്ടുപിടിച്ചു അവിടെ ജോലി നേടി അവിടെ തന്നെ settle ചെയ്തോ എന്ന്.*
എന്റെ brother ഉൾപ്പെടെ ഒരുപാട് ബന്ധുക്കൾ വിദേശപൗരത്വം നേടി അവിടെ തന്നെ താമസം ആക്കുമ്പോഴും അവർ എന്നെങ്കിലും തിരിച്ചു നാട്ടിൽ വരുമെന്നും കേരളത്തിൽ താമസിക്കും എന്ന ഒരു ചിന്ത മനസ്സിൽ ഉണ്ടായിരുന്നു...അതു പെട്ടന്ന് തകർന്നു വീണു.ഇങ്ങനെയൊരു തുറന്നു പറച്ചിൽ അവരിൽ നിന്ന് ഉണ്ടായില്ലെങ്കിലും  അവരുടെ എല്ലാം  ഉദ്ദേശം ഇതുതന്നെ...കേരളം ഉപേക്ഷിക്കപ്പെ ടുകയാണ്...പാലായനം ചെയ്യാൻ പറ്റാതായ കുറെ വയസ്സായ മനുഷ്യരും ..വിദേശത്ത് ജോലി നേടി പോകാനും മാത്രം കഴിവില്ലാത്ത കുറെ ആളുകൾ മാത്രം ഇവിടെ മിച്ചം ആവും....
അതുകൊണ്ട് തന്നെ ആണ് ഈ അതുല്യകേരളത്തിന് ഇവിടെ പ്രസക്തി....അതിമനോഹരം ആയ ഭൂപ്രകൃതി യും സസ്യജാലങ്ങളും വനങ്ങളും കാലാവസ്ഥയും ശുദ്ധമായ ജലവും നിറഞ്ഞ   കുളങ്ങളും കിണറുകളും.പുഴകളും...അരുവികളും നിറഞ്ഞ ...സൂര്യപ്രകാശം നിറഞ്ഞ ഭൂമിയിലെ സ്വർഗ്ഗം ഉപേക്ഷിച്ചിട്ട്....ശുദ്ധ ജലമോ വായുവോ...എന്തിന് സൂര്യനെ പോലും നേരെ കാണാൻ വയ്യാത്ത നാടുകളിൽ നമ്മൾ കുടിയേറാൻ നിർബന്ധിതരാവുമ്പോൾ....ഒന്ന് തിരിഞ്ഞു ആലോചിക്കൂടെ...സ്വിറ്റ്സർലണ്ടിന് കിട പിടിക്കുന്ന ഈ മനോഹര ഭൂമിയെ നമുക്ക് ഒരുമിച്ചു നന്നാക്കി എടുത്താൽ പോരെ....ജോലി ...വിദ്യാഭ്യാസ... ജീ
വിതസാഹചര്യങ്ങൾ.. കൃഷി...ഇവയെല്ലാം ഇവിടെ കൊണ്ടു വന്നാൽ പോരെ...ഈ മനോഹരമായ നാടിനെ ഉപേക്ഷിച്ചു അഭയാർത്ഥികൾ ആവുന്നതിന് പകരം നമുക്ക് ഒരുമിച്ചൂടെ ഈ കേരളത്തെ അതുല്യമാക്കാൻ...നമ്മുടെ ഒരുമിച്ചുള്ള പ്രവർത്തനം അതുല്യ കേരളമെന്ന സ്വപ്നം യാഥാർഥ്യമാക്കും തീർച്ച....

Comments

Popular posts from this blog

നെടുമ്പള്ളി മന

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.

വിവാഹ വാർഷികം