പുളിശ്ശേരി പുരാണം..
വളരെ പണ്ട് കുട്ടിയായിരുന്നപ്പോൾ ചാലക്കുടി പുഴയുടെ തീരത്തെ നായർ തറവാട്ടിൽ ഉണ്ണുന്ന സമയത്തു കുടുംബസമേതം ചെന്നു കയറിയിരുന്നു...ഓർക്കാപ്പുറത്ത് വന്ന അതിഥികളെ അവർ സ്‌നേഹപൂർവം ഉണ്ണാൻ ക്ഷണിച്ചു. വിറക് അടുപ്പിൽ തയ്യാറാക്കിയ ചോറും ഭരണിയിൽ കരുതി വച്ചിരിക്കുന്ന മാമ്പഴപുളിശ്ശേരിയും കാളനും പിന്നെ കടുക് മാങ്ങയും വറുത്ത പപ്പടവും കൂടിയുള്ള ഉച്ചയൂണിന്റെ രുചി ഇന്നും നാവിൻ തുമ്പിൽ ഉണ്ട്.
ഇത്തവണ വിഷുവിന് ചോറിനൊപ്പം പരിപ്പും പുളിശ്ശേരിയും തയ്യാറാക്കിയിരുന്നു.പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടത് പുളിശ്ശേരി ആണ്....രാവിലെയും ഉച്ചയ്യ്ക്കും പുളിശ്ശേരി കൂട്ടി ഊണ് തന്നെ കഴിച്ചു...ഇന്നലെയും....ഇന്ന് ഇതാ വീണ്ടും പുളിശ്ശേരി....😍😍😍
ആരും കളിയാക്കണ്ട...ഈ കഠിനമായ ചൂടിൽ ഭക്ഷണം തന്നെ വേണ്ട എന്ന അവസ്ഥയിൽ പഴങ്ങളും... ജ്യൂസ്‌കളും കൊണ്ട് തള്ളി നീക്കുകയായിരുന്നു ദിവസങ്ങൾ... പുളിശ്ശേരി വന്നതോടെ വിഷയം മാറി...തൊട്ടുകൂട്ടാൻ ഒരു അച്ചാറും കൂടി മതിയാകും..
പുളിശ്ശേരി ഉണ്ടാക്കുമ്പോൾ നാരുള്ള മാങ്ങാ തന്നെ ഉപയോഗിക്കുക.മാങ്ങാ വെന്തു കഴിഞ്ഞു തൈര് ചേർക്കുക.വറ്റൽ മുളക് കടുക് വറുത്ത എണ്ണയിൽ അരപ്പ് ചൂടാക്കുക...ഉലുവ പൊടി ചേർക്കുക...ഇത്രയും ശ്രദ്ധിച്ചാൽ നല്ല മാമ്പഴപുളിശ്ശേരി ഉണ്ടാക്കാം.
Comments
Post a Comment