കണി കാഴ്ച്ചകൾ
ഓരോ വിഷുവിന് കണി ഒരുക്കുമ്പോളും വീട്ടിലെ ചക്കയും മാങ്ങയും പിന്നെ അയൽ വീട്ടിലെ കണിക്കൊന്നയും പിന്നെ കടയിൽ നിന്ന് വാങ്ങിയ പച്ചക്കറികളും വച്ചു അഡ്ജസ്റ് ചെയ്യുമ്പോൾ പണ്ടത്തെ വിഷുക്കണി ഓർക്കാറുണ്ട്.പുരയിടത്തിൽ നിന്ന് പറിച്ച പച്ചക്കറികളും ഫലവർഗ്ഗങ്ങളും കൊണ്ട് അലങ്കരിച്ച ഒരു മനോഹരമായ വിഷുക്കണി ഞാൻ എന്നാണ് ഒരുക്കുക? അതിനു വേണ്ട പച്ചക്കറികൾ എനിക്ക് ഒരുക്കാൻ ആവുമോ??ഈ വർഷം എനിക്കതിന് ഭാഗ്യം ഉണ്ടാവും എന്നു തോന്നുന്നു.വീടിനു ചുറ്റും ഉള്ള നാലഞ്ചു നാട്ടുമാവുകൾ നിറയെ കായ്കൾ ഉണ്ടായിട്ടുണ്ട്.അച്ചാറിടാനും കറി വെക്കാനും പഴുപ്പിക്കാനും എന്തിന് ജ്യൂസ് അടിക്കാനും കിളികൾ എല്ലാം കൊണ്ടുപോയാലും ഞങ്ങൾക്ക് നിറയെ ബാക്കി ഉണ്ട്.മൂന്ന് പ്ലാവിൽ ചെറുതും വലുതും പഴുത്തതും കൂഴയും വരിക്കയും ആയി നിറയെ ചക്കകൾ ഉണ്ട്.കശുമാങ്ങയും ആഞ്ഞിലിച്ചക്കയും കിളികൾ കൊണ്ടുപോയാലും ധാരാളം ഉണ്ട്. കുറേശ്ശേ പാവയ്ക്ക,വേണ്ട,ചേമ്പ്,ഇഞ്ചി,ചീര, മുളക്,തക്കാളി,നിത്യവഴുതിനാ..ചെറുനാരങ്ങ..പഴം ,കറിക്കായ... pineaapple. ഇവയൊക്കെ ഉണ്ട്.കാണിക്കൊന്നയിൽ ഇന്ന് നോക്കിയപ്പോൾ ഒന്നു രണ്ടു കുല പൂങ്കുലകൾ കണ്ടു.അതിനും ഇനി എവിടെയും പോവേണ്ട...തേങ്ങ വെട്ടി കൂട്ടി വെച്ചിട്ടുണ്ട്.പൊതിച്ചെടുത്താൽ കണിക്കും കറിക്കും ആയി....എല്ലാവർക്കും ഇതുപോലെ ഉരുളി നിറയെ വിഭവങ്ങൾ നിറഞ്ഞ വിഷു ഉണ്ടാവട്ടെ എന്നു ആശംസിക്കുന്നു.കണി വെള്ളരി മാത്രം ഇല്ല.. എന്നാൽ ഒരു കൊച്ചു ഇളവൻ ഉണ്ടായിട്ടുണ്ട്.അതുവച്ചു അഡ്ജസ്റ് ചെയ്യാം അല്ലെ??
Comments
Post a Comment