അമ്പലപ്പുഴ കണ്ണൻ
അമ്പലപ്പുഴ കണ്ണനെ എത്ര തവണ കാണാൻ പോയാലും കൗതുകം തീരില്ല...ഓരോ തവണ പോകുമ്പോഴും കാണാൻ ഒരുപാട് കാഴ്ച്ചകൾ ബാക്കിയാവും. സ്വയം പിടിച്ചു വലിചാണ് എന്നെ തന്നെ ഞാൻ കൊണ്ടുവരിക.ഇത്തവണയും അങ്ങിനെ തന്നെ...സന്ധ്യാസമയത്ത് ആണ് അവിടെ എത്തിയത്... കണ്ണന്റെ മണ്ണിൽ പുതിയ ഗായത്രി തുടങ്ങാൻ അനുവാദം തേടിയാണ് ഞാൻ ചെന്നത്..കണ്ണന്റെ പ്രിയ നേദ്യം ആയ തൃക്കയ്യ് വെണ്ണയും പാൽപ്പായസവും ബുക് ചെയ്യാനാണ് അവിടെ ചെന്നത്.സന്ധ്യ ദീപാരാധന നടക്കുന്ന സമയം...കണ്ണന്റെ നട ദീപാരാധന സമയത്ത് അടച്ചിടുക പതിവില്ല.സോപാനത്തിൽ ഇടയ്ക്ക വായിച്ചു അഷ്ടപദി പാടുന്നുണ്ടായിരുന്നു...മനോഹര ശബ്ദവും നാദവും ...നമ്മെ അവിടെ പിടിച്ചു നിർത്തും.നടയിൽ തന്നെ ഭഗവതി സേവാ നടക്കുന്നുണ്ടായിരുന്നു..അവിടെയും ആരതി തൊഴുതു.... അമ്പലത്തിനു ചുറ്റും വിളക്കുകൾ കൊളുത്തിയിരുന്നു.കളിതട്ട് കാലി ആയിരുന്നു എങ്കിലും അത് ദീപപ്രഭയിൽ അതിമനോഹരം ആയി തോന്നി.ഒരു ഫോട്ടോ എടുക്കാതിരിക്കാൻ ആയില്ലെനിക്ക്...അതിന്റെ മേൽക്കൂട് തടി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതു കാണുക തന്നെ വേണം.....
പിറ്റേന്ന് വീണ്ടും ഞാൻ അമ്പലത്തില് ചെന്നിരുന്നു.ഗുരുവായൂരപ്പൻ പാൽപ്പായസം കഴിക്കാൻ വരുന്ന സമയത്തു... പായസം കുടിച്ചു ആനന്ദത്തോടെ ഇരിക്കുന്ന കണ്ണനെ എടുത്ത്ള്ള ശീവേലി ഉണ്ടായിരുന്നു.സ്ത്രീകളും പ്രാർത്ഥന യോടെ കണ്ണന്റെ പുറകിൽ അമ്പലത്തിന് പ്രദക്ഷിണം വച്ചു.കണ്ണന്റെ പാൽപ്പായസം മേടിച്ചു മനസ്സില്ല മനസ്സോടെ ഞാൻ അവിടം വിട്ടുപോന്നു...മണിക്കിണറിന് കാലിൽമേൽ കാലും കേറ്റി അവൻ അവിടെ ഉണ്ടായിരുന്നു.... മോഹിപ്പിക്കുന്ന പുഞ്ചിരിയോടെ.....
Comments
Post a Comment