നാട്ടു മാമ്പഴങ്ങൾ...

.നെന്മാറയിൽ താമസിക്കുമ്പോൾ വീട്ടിൽ ഒരേ ഒരു മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.അതിനു നല്ല തൊലിക്കട്ടി ഉണ്ടായിരുന്നു. മാങ്ങാക്ക് നല്ല മധുരം ആയിരുന്നു എങ്കിലും പറിച്ചെടുക്കുക അസാധ്യം ആയിരുന്നു.മാങ്ങാ ഓടിൻ മുകളിൽ വീണു പൊട്ടും എന്നതായിരുന്നു പ്രശ്നം. അതുകൊണ്ട് നാട്ടിലെ അണ്ണാറക്കണ്ണനും കിളികളും മാവിൽ തന്നെ ആയിരുന്നു മാമ്പഴക്കാലം തീരുന്നത് വരെ താമസം.അവർ കൊത്തിയിട്ട മാമ്പഴത്തിന്റെ കഷ്ണങ്ങൾക്കായി ഞങ്ങൾ കൊതിയോടെ കാത്തിരിക്കുമായിരുന്നു.

വലിയ ചൂരൽ കുട്ടകളിൽ തമിഴത്തികൾ വിൽപ്പനയ്ക്ക് കൊണ്ടു വരുന്ന സാമ്പാർ മാമ്പഴം എന്നു വിളിക്കുന്ന പഴമാങ്ങകൾ കൊണ്ടുള്ള കറികൾ ആയിരുന്നു ഞങ്ങളുടെ മാങ്ങാ കൊതി തീർത്തിരുന്നത്.പുളിശ്ശേരി ,ഗെശ്ശി.. ഹുമ്മാണ് ഇവയായിരുന്നു വിഭവങ്ങൾ. രുചിയിൽ ഇവ ഒന്നിനൊന്നു മികച്ചത് തന്നെ.ഇതിൽ ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാവുന്നത് *അമ്പയാഹുമ്മമാണ്*ആണ്.

നാരുകൾ ഉള്ള നാടൻ മാമ്പഴം ആണ് ഇതിന് ബെസ്റ്റ്‌.തൊലി ചെത്തി മാങ്ങയുടെ ദശയുള്ള ഭാഗം മുറിച്ചെടുത്തു മാങ്ങാണ്ടി ഉൾപ്പെടെ വരഞ്ഞു വെള്ളത്തിൽ വേവിക്കുക. നല്ല വണ്ണം വെന്തു വരുമ്പോൾ മധുരത്തിന് ആവശ്യമായ ശർക്കര ചേർക്കുക.കഷ്ണങ്ങളിൽ ശർക്കര പിടിച്ചു കഴിഞ്ഞാൽ വാങ്ങി വെച്ചു...കടുക് ,ജീരകം ,കറിവേപ്പില, വറ്റൽ മുളക്...കുരുമുളക് ചതച്ചത് ചേർത്ത് കടുക് വറക്കുക...ഊണിന് ഒരു നാടൻ വിഭവം തയ്യാർ...

നാട്ടുമാങ്ങാകൾ ഇപ്പൊ ഇഷ്ടം പോലെ വീണു കിട്ടുന്നത് കൊണ്ട്...ഇനിയും പുളിശ്ശേരി വെച്ചാൽ തല്ലുകൊള്ളും എന്ന അവസ്ഥ ആയതു കൊണ്ടും ഞാൻ ഇപ്പൊ പുളിശ്ശേരി വിട്ടു *ഹുമ്മാണിൽ,*ആണ് രണ്ടുമൂന്ന് ദിവസം ആയി ഗുസ്തി...വേണ്ട ..വേണ്ട..എന്നൊക്കെ പറയുമെങ്കിലും പാത്രം കാലി ആകുന്നുണ്ട്.😁😁

Comments

Popular posts from this blog

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.

വിരാട് പുരുഷൻ