പുറക്കാട്ടെ കണ്ണന് മുന്നിൽ
അമ്പലപ്പുഴയിൽ ഇന്ന് മണിനാഗം ഉറങ്ങുന്ന കാവിൽ തളിച്ചുകൊട ആയിരുന്നു.അറിയാതെ ആണെങ്കിലും ഞങ്ങൾ പൂജ സമയത്ത് ആണ് എത്തിയത്. അഞ്ചു ചിത്രകൂടങ്ങളും അഞ്ചു തലയുള്ള അതി ഗംഭീര രൂപമുള്ള മണിനാഗം പത്തി ഉയർത്തി നിൽക്കുന്ന കാഴ്‌ച്ച കാണേണ്ടത് തന്നെ..പട്ടു വസ്ത്രം ധരിച്ചു മഞ്ഞൾ നീരാട്ടുംകഴിഞ്ഞു പൂക്കളും കവുങ്ങിൻ പൂക്കുകളും ധരിച്ചു നിൽക്കുന്ന നാഗത്താൻ രാജകീയമായി തല ഉയർത്തി ആണ് നിൽക്കുന്നത്.അദ്ദേഹം കാത്തുസൂക്ഷിക്കുന്ന തിളങ്ങുന്ന രത്നം കാണുന്നുണ്ടോ എന്നു ഞാൻ അവിടെല്ലാം നോക്കി....
നഗരാജവും നാഗായക്ഷിയുടെയും പ്രതിഷ്ഠക്ക് നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്....പൂജകളും മറ്റും ഇന്നും നമ്പൂതിരി മാർ തന്നെ ആണ് നടത്തുന്നത്.ഉണ്ണിയപ്പം വും അവലും മലരും പാൽപ്പായസവും കടും പായസവും..പാലും പഴവും നേദിച്ചതും നേദ്യം ആയി ഉണ്ടായിരുന്നു... കളം വരയ്ക്കലും പുള്ളുവൻ പാട്ടും ഒന്നും ഇല്ലായിരുന്നു.... പകരം കുരവയിടലും പന്തങ്ങൾ കത്തിച്ചുവെച്ച പൂജയും എനിക്ക് ആദ്യ അനുഭവം ആയിരുന്നു.
പൂജകഴിഞ്ഞപ്പോൾ തന്നെ രണ്ടു മണി ആയിരുന്നു. പുറക്കാട് ബാലകൃഷ്ണന്റെ അമ്പലത്തിൽ ഇന്നലെ ഉത്സവം കൊടിയേറിയിരുന്നു.അവിടുത്തെ സമാരാധനയിൽ പങ്കെടുക്കാനാണ് രാവിലെ പുറപ്പെട്ടത്.ഇവിടെ വന്നപ്പോൾ കാവിൽ പൂജയാണെന്നു അറിഞ്ഞു.പുറക്കാട് എത്തിയപ്പോൾ സമയം രണ്ടര കഴിഞ്ഞിരുന്നു.സമാരാധന തുടങ്ങിയോ എന്ന സങ്കടത്തോടെ ആണ് ചെന്ന് കയറിയത്. തികച്ചും ഗ്രാമ അന്തരീക്ഷത്തിൽ ഉള്ള വളരെ പുരാതന അമ്പലമാണ് പുറക്കാട്ടേത്... അവിടുത്തെ ഭക്ഷണവും നാട്ടിൻപുറത്തെ രുചിയാണ്..ബാലകൃഷ്ണൻ ആയതു കൊണ്ട് വിഭവങ്ങൾ അതുപോലെ പ്രതേയ്കതയും ഉള്ളതാവും. ചിലപ്പോൾ ഉപ്പിലിട്ട മാങ്ങാ കൊണ്ടുള്ള എരിശ്ശേരി പോലുള്ള കറികളും ഉണ്ടാവാറുണ്ട്.
കൊച്ചുകുട്ടികളെ ഇവിടെ അടിമ കൊടുക്കാറുണ്ട്. എന്റെ മോനെയും മോളേയും ഇവിടെ ആണ് അടിമ കൊടുത്തിരിക്കുന്നത്.ആണ്കുട്ടികലെ ഉപനയനത്തിന് മുൻപും പെണ്കുട്ടികളെ വിവാഹത്തിന് മുൻപും അടിമ വിടുവിക്കൽ ചെയ്യാറുണ്ട്...ഒരുപാട് പഴയ അമ്പലം ആണ്...വളരെ പ്രശസ്തവും ആണ് എനിക്കും അമ്പലം ജീർണിച്ച അവസ്‌ഥയിൽ ആണ്.ചുറ്റുമുള്ള കെട്ടിടങ്ങൾ കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു വീണിരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു ആളൽ പോലെ വന്നു...പുരാതന മൂല്യങ്ങളും ചരിത്രവും ഉള്ള അമ്പലത്തിൽ പുനരുദ്ധാരണം അത്യാവശ്യം ആണ്...ഗോപൂജയും മറ്റു പൂജകളും യഥാവിധി നടത്തപ്പെടുന്ന ഈ അമ്പലത്തിൽ പുരാവസ്തുക്കളും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യം ആണ്.ഇന്ന് കണ്ണനോട് അതു തന്നെയാണ് ആവശ്യപ്പെട്ടതും....
വളരെ കുറച്ചു ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിഭവ സമൃദ്ധമായ സദ്യ യും കഴിച്ചു ...പൈനാപ്പിൾ ചെറുതായി മുറിച്ചിട്ട മധുരം കുറഞ്ഞ പായസവും കുടിച്ചു ഞങ്ങൾ തിരിച്ചു പുറപ്പെട്ടു... ഇനിയും അവിടെ വന്നുതൊഴാൻ അവസരം കിട്ടട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട്......
Comments
Post a Comment