ഉടയാസ്തമയങ്ങൾ
ഉദയാസ്തമയങ്ങൾ കണ്ടിട്ട് എത്രനാളായി എന്ന് ഓർമ്മയില്ല.സമയം കിട്ടാഞ്ഞിട്ടോ ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല ,പലപ്പോഴും രാവിലെസൂര്യോദയത്തിന്മുന്പ് ഉണരാറുണ്ട്...മരങ്ങൾ വളർന്ന് കാഴ്ച്ചയെ മറയ്ക്കുന്നതിനാൽ വെളിച്ചം തീഷ്‌ണം ആവുമ്പോൾ ആണ് സൂര്യനെ കാണാനാവുക.... അസ്തമയ കാഴ്ചകളും ഇതുപോലെ തന്നെ..അവസാനത്തവണ വീട്ടിൽ പോയപ്പോൾ രണ്ടു ദിവസം ഉദയം കണ്ടേ പറ്റൂ എന്ന വാശിയിൽ കാത്തിരുന്നു എങ്കിലും അനുഭവം നിരാശ ആയിരുന്നു. ഇന്ന് മുതൽ വൈകുന്നേരം കുറച്ചു സമയം പച്ചക്കറി കൃഷി കൂടാതെ പറമ്പിൽ വീണു കിടക്കുന്ന കരിയിലകൾ നീണ്ട പ്ലാസ്റ്റിക് ചൂലുകൾ കൊണ്ട് വാരി കൂട്ടാനും തുടങ്ങി. വൃത്തിയാക്കുന്നതിന് ബോണസ് ആയി നിറയെ കശുവണ്ടികളും കിട്ടി. മണ്ണിൽ എന്തെങ്കിലും ചെയ്യുമ്പോൾ കിട്ടുന്ന ആനന്ദം വേറെ ഒന്നിലും കിട്ടില്ല എന്ന വാക്കുകൾ സത്യം ആണെന്ന് അനുഭവം പറഞ്ഞു തന്നു.ഓവുചാലിൽ പുഴുക്കളെ തിരഞ്ഞു വരുന്ന കൊക്കിനെയാണ് വൈകി എണീറ്റ എനിക്ക് ഇന്ന് കണിയായി കിട്ടിയത്. കുറെ നാൾക്ക് ശേഷം കുയിൽ പെണ്ണ് എന്റെ ചന്ദനമരത്തിൽ ഇരുന്ന് കൂവുന്നുണ്ട്.എന്നെ കണ്ടപ്പോൾ കൊക്ക് പതുക്കെ ദൂരെ നടന്നു പോയി..ഇപ്പൊ അവൻ പറന്നു പോവാറില്ല.സുരക്ഷിതമായ അകലത്തിൽ ഇരുന്ന് എന്നെ നോക്കുകയും ഞാൻ പോയിക്കഴിഞ്ഞാൽ തിരിച്ചു വരികയുംചെയ്യും.വെള്ളംഒഴുകിപോവാനായി ഇലകളും മറ്റും വാരി കളഞ്ഞപ്പോൾ അവനു സന്തോഷം ആയി.പുഴുക്കളെ കൊത്തിതിന്നാൻ എളുപ്പം ആയല്ലോ.ഒരു ചായയും ഇട്ട് കൊറിക്കാൻ ഒരല്പം seva യും ആയി ഞാൻ അടുക്കളപ്പടിയിൽ ഇരുന്നു. താറാവുകളും കോഴികളും പുരയിടത്തിൽ കയറാൻ തക്കം നോക്കി നിൽപ്പുണ്ട്. ചൂളം അടിച്ചപ്പോൾ പ്രതിഷേധസൂചകമായി ഉറക്കെ കൂവി ശബ്ദം ഉണ്ടാക്കി അവറ്റകൾ നടന്നുപോയി....ഇതൊക്കെ നമ്മൾ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തോടെ...ഇന്ന് ഉണർന്നത് വൈകി ആയതു കൊണ്ടും കണ്ണുകൾ മയങ്ങി തന്നെ ഇരിക്കുന്നത് കൊണ്ടും ഞാൻ മടിപിടിച്ചു ഇങ്ങനെ മുറ്റത്തു തന്നെ കറങ്ങി നടന്നു.കിണറ്റിലെ ചങ്ങാതി അങ്ങിനെ വെള്ളത്തിൽ പൊങ്ങി കിടപ്പുണ്ട്.ശബ്ദം കേട്ടപ്പോൾ അവൻ വെള്ളത്തിൽ ഊളിയിട്ടു താണ്പോയി.വെണ്ട ചെടികളിൽ നല്ല ഇളം പച്ചനിറമുള്ള നീളൻ വേണ്ടകൾ നിൽപ്പുണ്ട്. പച്ച നിറമുള്ള ചീരകളും..രണ്ടും മുറിച്ചെടുത്തു. ഇലവൻ കുഞ്ഞിന് കായീച്ച യുടെ കടി കിട്ടാതിരിക്കാൻ കോട്ടണ് തുണി കൊണ്ട് മൂടിയിട്ടു.മഴ പെയ്തു നനഞ്ഞ മണ്ണിന് മനസ്സിനെ സമാധാനിപ്പിക്കുന്ന തണുപ്പ് ഉണ്ടായിരുന്നു. വയ്യെന്ന് മാറിയിരിക്കുന്നു എങ്കിലും വീണ്ടും ചുറ്റിത്തിരിഞ്ഞു അടുക്കളയിൽ തന്നെ എത്തി. ദോശയും..ചുട്ടരച്ച ചമ്മന്തി, ഉരുളക്കിഴങ്ങ് കറിയും ഉണ്ടാക്കി.ഊണിന് വെണ്ടയ്ക്ക നീളത്തിൽ മുറിച്ചു ഉപ്പും മുളകും കായവും മഞ്ഞൾപ്പൊടി യും ചേർത്ത് കുഴച്ചു വച്ചു.കുറച്ചുകഴിഞ്ഞു അതിൽ കടലമാവും അരിപ്പൊടിയും ചേർത്തു എണ്ണയിൽ പൊരിച്ചെടുത്തു. ചീര കറിയും. ഉരുളക്കിഴങ്ങ് പച്ചടിയും...ഓടി വറുത്തതും ആയപ്പോൾ അടുക്കള പൂട്ടി ഞാനും പുറത്തിറങ്ങി.
Comments
Post a Comment