കണ്ടൻ പൂച്ചകൾ

ഇന്ന് കാലത്തു എന്നെ ഉണർത്തിയത് രണ്ടു കണ്ടൻ പൂച്ചകളുടെ അതിർത്തി തർക്കം ആണ്...ശബ്ദം മൂത്തു മൂത്തു വന്നപ്പോൾ ആണ് ഞാൻ ഉണർന്നത്.രണ്ടും വാലും പൊക്കി അങ്ങിനെ ശൗര്യം പിടിച്ചു നിൽപ്പുണ്ട്. നമ്മൾ ശ്ശോ പൂച്ചെ... പോടാ..എന്നൊക്കെ പറഞ്ഞിട്ട് ഒരു മൈൻഡും ഇല്ല.ഒടുവിൽ മണ്ണും കല്ലും ഒക്കെ വാരി എറിഞ്ഞപ്പോൾ ആണ് അവ മുരണ്ടുകൊണ്ടു പിന്മാറിയത്...കുയിൽ ചങ്ങാതിയെ രാവിലെ കണ്ടില്ല പകരം കുട്ടൂർ... കുട്ടൂർ..എന്നു ശബ്ദം ഉണ്ടാക്കുന്ന പച്ചക്കിളി മാവിൽ വന്നിരിപ്പുണ്ടായിരുന്നു.

വാഴയിൽ ഒരു കുല വന്നിട്ടുണ്ട്...കറിക്കാ ആണ്...പണ്ട് വീട്ടിൽ മതിലിനോട് ചേർന്ന് പാടത്തോട്ട് ചായ്ഞ് കുറച്ചു വാഴകൾ ഉണ്ടായിരുന്നു. അതിൽ എപ്പോഴും ഒരു കുല ഉണ്ടാവും...പച്ചക്കറി തീരുമ്പോഴും  ഓർക്കാപ്പുറത്ത് വിരുന്നുകാർ വരുമ്പോഴും അവ അമ്മയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. തോരനായും മെഴുക്കുപുരട്ടിയായും എരിശ്ശേരിയായും മാവിൽ മുക്കി പൊരിച്ചു ബജ്ജയായും ചിപ്‌സ് വറുത്തും പലപല രൂപത്തിൽ അവ മേശപ്പുറത്ത് എത്തും.അതിന് ഒരു പ്രത്യേക രുചിയും ഉണ്ടായിരുന്നു.അതു കണ്ട് മോഹിച്ചുനട്ട വാഴയാണ്  ഇപ്പോൾ കുല വന്നിരിക്കുന്നത്.കുട്ടിക്കാലത്തു മതിലിൽ കയറി നിന്ന് കത്തികൊണ്ട് ഒരു പടല മാത്രം ആയി കാ മുറിച്ചു എടുക്കാറുണ്ടയിരുന്നു. ഇതിപ്പോ നടക്കും എന്നു തോന്നുന്നില്ല..ഏണി വച്ചു കയറേണ്ട ഉയരമുണ്ട്.

ഭക്ഷണം കഴിക്കാതെ അമ്പലപ്പുഴ കിന്ടെർഗർട്ടൻ വർക് നോക്കാൻ പോകുന്ന hus ന് ദിവസവും പാർസൽ ആയി ഭക്ഷണം കൊടുത്തു വിട്ടു.ആദ്യം ഒക്കെ ഞാൻ വെളുപ്പിന് എണീറ്റ് ഉണ്ടാക്കുന്നത് അല്ലെ എന്ന ദയാപൂർവം കഴിച്ചിരുന്ന ആൾ ഇപ്പൊ ഭക്ഷണം സന്തോഷത്തോടെ കൊണ്ടുപോയി തുടങ്ങി. രാവിലെ ഉണ്ടാക്കിയ നെയ്‌ roast ,സാമ്പാർ,അവിയൽ, തമ്പളെ പുഡ്ഢി, പച്ചമാങ്ങ ഹുമാണ്... പിന്നെ നല്ല പഴുത്ത മാമ്പഴവും..കഴിക്കാതിരിക്കാൻ പറ്റില്ലല്ലോ😁😁 നമ്മളോടാ കളി??
പഴുത്ത പഴം ചേർത്ത മോദകമാണ് ഇന്നത്തെ വിഭവം.വീട്ടിൽ കുലപഴുക്കുമ്പോൾ എല്ലാം ഒന്നിച്ചാണ് പഴുക്ക്ക.തിന്ന് തീർക്കാൻ പറ്റില്ല.കൂടുതൽ പഴുത്ത പഴം നന്നായി ഉടച്ചു ശർക്കര ചേർത്തു മിക്സ് ചെയ്തു എലയ്ക്കാ പൊടി അരിപൊടി  ഇവ ചേർത്തു ചപ്പാത്തി മാവ് പോലെ കുഴയ്ക്കുക.ചൂട് വെളിച്ചെണ്ണയിൽ അല്പാല്പമായി നുള്ളിയിട്ട് വറുത്തു കോരി എടുക്കുക.എന്നിട്ട് ഇങ്ങനെ ഓരോന്ന് ചവച്ചു ചവച്ചു തിന്നുക....എപ്പടി??😊😊😊
സാദാരണ കൊച്ചു കുട്ടികൾക്ക് പല്ലുവരുമ്പോൾ ചെയ്യുന്ന *ദൻതുമ്പേർ* എന്ന ചടങ്ങിന് ആണ് ഇത് ഉണ്ടാക്കുക.മോൾക്ക് ഇടയ്ക്കിടെ പല്ലുവരുന്നത് കൊണ്ട് ഞാനും ഇതു ഇടയ്ക്കൊക്കെ ചെയ്യാറുണ്ട്.

Comments

Popular posts from this blog

പുതിയൊരു പുലരി

ഓം ശാന്തി...ശാന്തി..ശാന്തി.

വിരാട് പുരുഷൻ