ഇന്നലെകൾ... ഭാഗം .4
കൊച്ചുമേരിയാണ് ആദ്യമായി കുരിശിൽ തറയ്ക്കപ്പെട്ട യേശുവിനെ കുറിച്ചു പറഞ്ഞു തന്നത്..കാലിലും കൈകളിലും ആണി തറച്ചു കുരിശിൽ കയറ്റിയ കഥ പറഞ്ഞുതരുമ്പോൾ മേരി കരയുന്നുണ്ടായിരുന്നു..അമ്മുവും കൂടെ വിതുമ്പി...പിന്നീട് ഒരിക്കലും കൊച്ചു മേരിക്ക് സങ്കടം വരരുത് എന്നു മനസ്സിൽ കരുതിആണ് അമ്മു എപ്പോഴും പെരുമാറിയത്. പക്ഷെ കൊച്ചുമേരിയുടെ ജീവിതത്തിൽഎറ്റവുംകൂടുതൽ സങ്കടങ്ങൾ നൽകിയത് അമ്മു തന്നെ ആയിരുന്നു. ആവനാട് കുന്നിന്റെ താഴെ കാണുന്ന പള്ളിയിൽ യേശു ഉണ്ടെന്ന രഹസ്യം മേരി അമ്മുവിനോട് മാത്രമേ പറഞ്ഞിരുന്നുള്ളൂ.
ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും..പിന്നെ അമ്മുവിന്റെ വീട്ടിൽ തിന്നാൻ കൊണ്ടുവരുന്നത് ഒക്കെയും അമ്മു കൊച്ചുമേരിക്കായി കരുതി വച്ചു. കാൽമുട്ട്കൾ നിലത്തു കുത്തി കൈ വിരിച്ചു നിൽക്കാൻ പഠിപ്പിച്ചത് കൊച്ചുമേരിയാണ്. വെല്ലക്കായും വാൾക്കായും പെറുക്കി വെച്ചു ഉച്ചയ്ക്ക് അമ്മുനും സുജാതയ്ക്കും പങ്കുവെയ്ക്കും.സുജാത കൊണ്ടുവരുന്ന അപ്രിക്കോട്ടും ഉണങ്ങിയ പഴങ്ങളും പങ്കു വെയ്ക്കുന്നതും കൊച്ചു മേരിയാണ്.ഉച്ചയ്ക്ക് കുട്ടികൾക്ക് കൊടുക്കുന്ന ഉപ്പുമാവ് തൂക്കു പാത്രത്തിന്റെ അടപ്പിൽ കരുതി വച്ചു അമ്മുവിന് തരും..സ്നേഹവും കരുതലും സൗഹൃദവും അമ്മു മേരിയിൽ നിന്ന് പഠിച്ചു...
കളികളും ചിരിയും ഓട്ടവും ഒക്കെയായി ഒരു വർഷം പെട്ടന്നാണ് തീർന്നത്.
അപ്പോഴാണ് മേരി പറയുന്നത് അടുത്ത വർഷം സ്കൂളിൽ വരുന്നില്ല എന്ന്.....മഠത്തിൽ ചേർന്ന് പഠിക്കാൻ പോകുന്നു എന്ന്..
അമ്മു ആകെ വിഷ്‌മിച്ചുപോയി... കൊച്ചുമേരിയെ പിരിയാതിരിക്കാൻ എന്തും ചെയ്യാൻ അമ്മു റെഡി ആയിരുന്നു. മോഷണം വരെ.....അങ്ങിനെ അമ്മുവും ഒരു മോഷണം നടത്തി....അതു വലിയ പ്രശ്നമായി...അമ്മുവിന്റെ സ്വഭാവത്തെ വരെ അതു സ്വാധീനിച്ചു.അമ്മു പെട്ടന്ന് ബാല്യത്തിൽ നിന്ന് പുറം തള്ളപ്പെട്ടു...
Comments
Post a Comment