ദീപ ടീച്ചർ

ടീച്ചർ...

നിങ്ങൾ ഇന്നലെ സോഷ്യൽ മീഡിയയിൽ കൂടി ഭാരതത്തിലെ 31 ശതമാനം ആളുകളെ കൊന്ന് ജനാധിപത്യവും സ്ത്രീകളുടെ അഭിമാനവും സംരക്ഷിക്കപ്പെടേണ്ടണ്ടതാണ്‌ എന്ന് അഭിപ്രായപെട്ടത് കണ്ടു...തീർച്ചയായും സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാവരും ശിക്ഷിക്കപ്പെടേണ്ടതാണ്....പക്ഷെ എന്തുകൊണ്ട്  ആസിഫ മാത്രം....അവൾ മുസ്ലിം ആയതു കൊണ്ട് മാത്രം.... മറ്റു പെണ്കുട്ടികൾ എല്ലാം ഈ അപമാനവും വേദനയും സഹിക്കണം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്???

സ്ത്രീത്വത്തെ അപമാനിക്കുന്ന ഒരാൾ മനുഷ്യൻ അല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ....ഭൂമിയിൽ ആണ് പെണ്ണ് എന്നല്ലാതെ മുസ്ലീം ഹിന്ദു ക്രിസ്ത്യൻ പഴ്സി. ...എന്നിങ്ങനെ സ്ത്രീകളേയും തരം തിരിക്കും എന്നു എനിക്ക് അറിയില്ലായിരുന്നു.അപമാനവും വേദനയും എല്ലാവർക്കും ഒരു പോലെ  ആയിരിക്കും എന്നാണ് ഞാൻ ഇതുവരെ കരുതിയത്.
കുഞ്ഞുങ്ങളെയും ആളുകളെയും അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് കാണാനാണ് ഞാൻ ഇതുവരെ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നത്....അതു തെറ്റായിരുന്നുവോ.???

തെറ്റു ചെയ്തത് ആരായാലും ശിക്ഷാർഹരാണ് എന്ന വിഷയത്തിൽ തർക്കമില്ല .വോട്ടു ചെയ്തു വിജയിപ്പിച്ച പൊതുജങ്ങൾ ആണ് തെറ്റുകാർ എങ്കിൽ....വെടിവെച്ചു കൊല്ലേണ്ടത് അവരെയാണെങ്കിൽ....ആദ്യം കൊല്ലപ്പെടേണ്ടത് നമ്മൾ തന്നെയാണ് ടീച്ചർ.... കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ട് പ്രകാരം 3011 സ്‌ത്രീകൾ ആണ് കേരളത്തിൽ പീഡനത്തിന് ഇരയായത്.അതിൽ ആയിരത്തിൽ അധികം പ്രായപൂർത്തിയാവാത്ത കുട്ടികളും...താങ്കൾ പറഞ്ഞത് പോലെ വെടിവെച്ചു കൊല്ലേണ്ടി വന്നാൽ ആദ്യം കൊല്ലപ്പെടെണ്ടത്  ഞാനും നിങ്ങളും ഉൾപ്പെടെയുള്ള ഇപ്പോഴത്തെ govt ന് വോട്ടു ചെയ്തവർ അല്ലെ.....കേരളത്തിൽ നീതി നടപ്പാക്കിയിട്ടു വേണ്ടേ മറ്റു സംസ്ഥാനങ്ങളിൽ??എത്രെ ശതമാനം ആളുകൾ ഇപ്പോഴത്തെ ഭരണ പക്ഷത്തിന് വോട്ടു ചെയ്തവർ ആയിരുന്നു എന്ന് താങ്കൾക്ക്  അറിവുണ്ടായിരിക്കും എന്നു കരുതുന്നു. അതുകൊണ്ട് കേരളത്തിൽ നിന്നും തന്നെ ആവട്ടെ തുടക്കം...അപമാനിക്കപ്പെട്ട 3000ഇൽ അധികം സ്ത്രീകൾ ക്കും കുട്ടികൾക്കും നീതി നേടി തരാൻ താങ്കൾ മുന്നിൽ നിൽക്കുകയും വോട്ടു ചെയ്തു വിജയിപ്പിച്ചു എന്ന തെറ്റിന് ശിക്ഷ ഏറ്റു വാങ്ങാൻ താങ്കൾ മുന്നിൽ നിൽക്കും  എന്ന പ്രതീക്ഷയോടെ...

Comments

Popular posts from this blog

നെടുമ്പള്ളി മന

ഗൗഡ സരസ്വാത ബ്രാഹ്മണരുടെ സമാരാധന.

വിവാഹ വാർഷികം